Ind disable

Monday, October 24, 2016

ഓസോൺ പാളിയില്ലാത്ത കാലത്ത്

പൂക്കൾ വിരിയുന്നിടത്ത് വസന്തം വരും
ആസ്പത്രി വരാന്തയിലെന്ന പോലെ
മരുന്നു മണത്തിൽ മുങ്ങി
വസന്തമാ മുറിക്കുള്ളിൽ
കൂനിക്കൂടിയിരിക്കും ..

മാനം മുട്ടിയ വന്മരങ്ങളുടെ
വന്യ സൌന്ദര്യം ചരിത്രത്തിന്റെ
സ്ക്രീനിൽ തെളിയുമ്പോൾ-
ആകാശം കാണാത്ത ബോൺസായികൾ ക്ലാസ് മുറികളിൽ ബോധം കെട്ടു വീഴും..

കാടും പുഴയും പാടവും,
പതിഞ്ഞ പടങ്ങളെ നൂറ്റാണ്ടുകൾക്കപ്പുറത്തെ
സാറ്റലൈറ്റ് ഭൂപടങ്ങളിൽ കണ്ട്
കൗതുകം കൊള്ളും
കലോറി കാപ്സ്യൂളുകളിൽ വിശപ്പടക്കുന്നൊരു ടെസ്റ്റ്യൂബ് സന്തതി..

റോബോട്ടുകൾ പരക്കം പായുന്ന-
തീചൂടുള്ള തെരുവുകൾക്കടിയിൽ
ജലാശയങ്ങളുടെ പരേതാത്മാക്കൾ തേങ്ങുമ്പോൾ..,
പറവകളില്ലാത്ത ആകാശമാകെ
കടൽവെള്ളം കുടിക്കുന്ന നരപ്പക്ഷികൾ
യന്ത്രച്ചിറകുകളിൽ നിറയും..!!
------------------ShaLy--------------------

1 comment: