കോഴിക്കോട് ജില്ലയിലെ എടക്കരയില്‍.....
പ്രകൃതി കനിഞ്ഞു പച്ച വിരിച്ച...
അരുവികള്‍ സദാ തെളി നീരൊഴുക്കുന്ന...
എലിയോടു മലയുടെ താഴ്വാരത്ത്...വള്ളികള്‍ കോട്ട കെട്ടിയ വള്ളിക്കാട്ട് കാവിനും...
ഹരിതകാന്തി ഇന്നോളം നഷ്ടപ്പെട്ടിട്ടില്ലാത്ത വിശാലമായ പാടങ്ങള്‍ക്കും...
വേനല്‍ ചൂടില്‍ കൈവഴികളില്‍ ദാഹജലം പകര്‍ന്നൊഴുകുന്ന നീളന്‍ കിനാലിനും...
ഇടയിലൊരിടത്ത് എന്‍റെ കൊച്ചു വീട്....
അവിടെയെന്‍റെ പ്രിയപ്പെട്ട ഉപ്പയും ഉമ്മയും....
അവരുടെ നിലയ്ക്കാത്ത സ്നേഹം പങ്കിട്ടെടുക്കുന്ന നാല് മക്കളില്‍ ഒരുവന്‍ എന്നതില്‍ കവിഞ്ഞു....
മറ്റൊരു പ്രത്യേകതയും എടുത്തു പറയാനില്ലാത്തവന്‍...........
ഞാന്‍ ഷലീര്‍ അലി........
മനസ്സില്‍ തോന്നിയതെന്തൊക്കെയോ എവിടെയൊക്കെയോ കുറിച്ച് വെച്ചിരുന്നു....
ആരും കാണാതെ ആരും അറിയാതെ..
എന്‍റെ പുസ്തകത്താളുകളില്‍ മയില്‍ പീലി തുണ്ട് പോലെ
വെളിച്ചം കാണാതെ മയങ്ങിക്കിടന്ന ...
ആ അക്ഷരപ്പൊട്ടുകളെ കുറിച്ചു വെയ്ക്കാനിങ്ങനോരിടമുണ്ടെന്നു തിരിച്ചറിഞ്ഞപ്പോള്‍
ഇവിടെ ഈ ബ്ലോഗുകള്‍ക്കിടയിലേക്ക് വന്നു....
ഇന്നു ഞാന്‍ കനലെരിയുന്നതെങ്കിലും
ഒട്ടേറെ വാടിപ്പോയ ജീവിതങ്ങള്‍ വീണ്ടും തളിര്‍ക്കുന്ന
മണല്‍ക്കാട്ടില്‍ കതിരും തെടിവന്നൊരു പ്രവാസി.......
സൗദി അറേബിയയിലെ അല്‍ കോബാറില്‍ ജന്മ നാടിന്‍റെ നല്ല ഓര്‍മ്മകളുമായി കഴിയുന്നു...
സാഹിത്യം പഠിച്ചിട്ടില്ലാത്ത...
വ്യാകരണങ്ങളെ കുറിച്ചു വലിയ പിടിയില്ലാത്ത
ഈയുള്ളവന്‍റെ അക്ഷരങ്ങളില്‍ തെറ്റ് കുറ്റങ്ങളുണ്ടാവാം
പ്രിയ സുഹൃത്തുക്കള്‍ ക്ഷമിക്കുമെന്നു പ്രതീക്ഷിക്കുന്നു....
വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ഒരു കുഞ്ഞു കൂട്ടം
''കനല്‍ചിന്തുകളുമായി' ഇവിടെയിരിക്കുന്നു ഒരു പാവം കൂട്ടുകാരന്‍...!!
പാവം കൂട്ടുകാരാ......... :)
ReplyDeleteബ്ലോഗ് കൊള്ളാട്ടോ..
വരൂ വരൂ കടന്നു വരൂ
ReplyDeleteസുസ്വാഗതം ...
സഹൃദയാ,താങ്കളുടെ ഓരോവാക്കിലും ഒരു മുകേഷ് ഗാനത്തിന്‍റെ നിര്‍വൃതി.ഒരുനനുത്ത ദു:ഖച്ചവി .............ഏതാനും സൃഷ്ടി കളിലൂടെ മാത്രമേ കടന്നു പോകാനായുള്ളൂ.എങ്കിലും ഓരോ അക്ഷരത്തിലും കാണുന്ന സഹജീവികളോടുള്ള കടപ്പാട് എന്‍റെ ആദരവും ബഹുമാനവും പിടിച്ചുപറ്റുന്നു,ഈ പാതയിലൂടെ അനവരതം,അക്ഷീണംയാത്ര തുടരട്ടെ എന്ന ആശ നിറഞ്ഞ ഹൃദയത്തോടെ ഇവിടെ കുറിക്കുന്നു.
ReplyDeleteകവിതകള്‍ ആശയങ്ങള്‍ കൊണ്ടും ഭാഷ കൊണ്ടും സമ്പന്നമാണ് .
ReplyDeleteകവിത എന്ന നിലയിലും കഥാ എന്ന നിലയിലും വിലയിരുത്താന്‍ അറിയില്ല എങ്കിലും ഒരു
ആസ്വാദകന്‍ എന്ന നിലയില്‍ ശലീറിന്റെ ബ്ലോഗില്‍ വരുന്നവര്‍ നിരാശരാകേണ്ടി വരില്ല എന്ന് തറപ്പിച്ചു പറയാന്‍ കഴിയുന്നു. ..
പ്രിയ സുഹൃത്തേ നല്ലൊരു ഭാവി നേരുന്നു,നല്ലൊരു എഴുതുകാരനിലെക്കുള്ള ചുവടു വെയ്പ്പാവട്ടെ ഇത്...........
ReplyDeleteസന്തോഷം സഹൃദയരെ ....നിങ്ങളീ തരുന്ന സ്നേഹവും പ്രോത്സാഹനവും വിമര്‍ശനങ്ങളും പിന്തുണകളും മാത്രമാണെന്റെ ശക്തി... എന്റെ വിജയം....,
ReplyDeleteഇതു മാത്രമാണെന്റെ പ്രതീക്ഷയും ലക്‌ഷ്യവും ...
ബ്ലോഗ് കൊള്ളാം .ഇനി വായിക്കാം
ReplyDelete