Ind disable

മഴപ്പാറ്റകള്‍ (കവിത)

മഴപ്പാറ്റകള്‍


നിലക്കാതെ നിത്യം നീറിയെരിഞ്ഞൊരു
നില വിളക്കുണ്ടായിരുന്നു മുന്നില്‍ ..
ചുറ്റിലും..... എണ്ണയൂറ്റിക്കുടിച്ച്
വെട്ടം വിളമ്പുന്ന ചെമ്മണ്‍ ചിരാതുകളും...

ആ നാളങ്ങളുടെ നിഴല്‍ വീണ്
അയാളുടെ കറുത്ത കണ്ണുകള്‍
കനല്‍ പോലെ തിളങ്ങി...
ആജ്വാലാ മാരിയില്‍ കുളിച്ചു
കൊണ്ടവന്‍ പുഞ്ചിരിച്ചപ്പോള്‍
വരിക്കു നിന്ന് തിരക്ക്
കൂട്ടിയവര്‍ക്കിടയില്‍
നിന്നാരോ പുകള്‍ പാടി...
ഹോ ..തേജോ മയന്‍ ..ദൈവ സ്വരൂപന്‍ ...

അവന്നു പിന്നിലെ ചില്ല് കൂട്ടില്‍
തനിച്ചു നിന്ന ദൈവത്തിന്...
കിട്ടിയത് ഒറ്റത്തിരി വെട്ടം
രണ്ടു ചന്ദനത്തിരി ധൂമം
അവിടെ.... ദേവാങ്കണം പാതിയിരുട്ടില്‍
മറക്കപ്പെട്ടു കിടന്നു ...

അവനാം ജ്വലിക്കും
തേജോ മുഖം കണ്ടു
 പാറിയടുത്ത മഴപ്പാറ്റകള്‍ ..
നേര്‍ച്ച, കാഴ്ച, കാണിക്കകള്‍  വെച്ച്
ചുറ്റിലും കൊട്ടിപ്പാടി
നൃത്തം ചവുട്ടവേ ..
അവന്‍റെ പുഞ്ചിരി തന്‍
മായയാം കൂരമ്പ്‌ കൊണ്ടവര്‍ ...
ചിറകുകളുരിഞ്ഞു നഗ്നരായി...

ആ മായയില്‍ മയങ്ങാത്തവരുടെ
ചിറകുകളിലേക്ക്
അവന്‍ തീ തുപ്പി....

ചിറകറ്റിഴഞ്ഞവര്‍ ...
തൂത്തെറിയപ്പെട്ടവര്‍ ...
പുറകിലെ അഴുക്കു ചാലില്‍
വീണ് കാലിട്ടടിച്ചവര്‍ ...
അവിടെ അവര്‍ കണ്ടു...

മറഞ്ഞിരിക്കുന്ന നിഴലുകള്‍ ...
കച്ചവട കണ്ണുകള്‍ ,
തിരശ്ശീലക്ക് മറവിലെ
കാമറാ വാഹകര്‍ ...

മുന്നിലെ തേജസ്സിന്‍ പിന്നിലെ തമസ്സില്‍ ..
വീണവര്‍ വീണവര്‍ വാവിട്ടു കരഞ്ഞവര്‍
അഗ്നിയാമീശനില്‍ ശാപം ചൊരിയവേ ..
ഒരു മന്ദ മാരു പോല്‍
പിറന്നു മൃദു സ്വനം ..
പാതിയിരുട്ടിലെ ചില്ലു കൂട്ടില്‍ ...

അഗ്നിയതെന്‍റെതല്ലയെന്‍ മക്കളെ
അത് ചെകുത്താനിന്‍ ജ്വാല...
വീണിടും നിങ്ങളില്‍
പാവമാം പാപികള്‍ ..
പാപ പ്രഭാ വര്‍ണ്ണ ജ്വാലയില്‍ ...
തോന്നിടും നിങ്ങള്‍ തന്‍
ലോലമാം ഹൃത്തതില്‍
പാപ പ്രകാശത്തിനല്ലോ
വെട്ടമേറെയെന്നീ ...
യുഗാന്ധ്യമിതില്‍ ...!!
-----------------------------------------------
ചിത്രം- ഗൂഗിളില്‍ നിന്ന്
                                                                                                           
by...Shaleer Ali

3 comments:

  1. ഇത് യുറേനിയത്തിന്‍ യുഗം...
    ഇത് വെടി മരുന്നിന്‍ കളം ..
    പീരങ്കി വ്യാളികള്‍ തീ തുപ്പും കാലം...

    വളരെ സത്യം
    ആശംസകള്‍

    ReplyDelete
  2. nalla vaakkukal upayogichu kaanunnu..athoru nalla lakshanam thanne..bhavukam nerunnu.

    ReplyDelete