Ind disable

ശാരിക

ശാരിക...



                           കാന്തത മടുത്തു തുടങ്ങിയ ദിവസങ്ങളിലെ ഏതോ ഒരു സന്ധ്യയിലായിരുന്നു...ഞാനാ പക്ഷി കൂട്ടത്തെ കണ്ടത്, പരസ്പരം കിന്നാരം പറഞ്ഞു പറന്നു പോകുന്ന കിളികളോട് കൈകള്‍ വീശി ഞാനുറക്കെ വിളിച്ചു ചോദിച്ചു "തരുമോ ഒരു സൗഹൃദം..' എന്ന്...!!
കളിയാക്കി ചിരിച്ചതോ..പരിഹസിച്ചു കൂവിയതോ എന്നറിയില്ല.. ബഹളമുണ്ടാക്കി ആ കൂട്ടം കണ്‍ കോണില്‍ നിന്നകന്നുപോയി..  
     
             സന്ധ്യകള്‍ പിന്നെയും രാവിന്നു വഴി മാറി കൊണ്ടിരുന്നു..,കൊല്ലുന്ന ഏകാന്തതയെ പഴിച്ചു കൊഴിയുന്ന ആയുസ്സിന്നു വഴി മാറി ഞാനും.. 
    ഞരമ്പുകള്‍ വറ്റിയ ഇലകള്‍ പോലെ എന്‍റെ ദിവസങ്ങള്‍ വേദനയോടെ കൊഴിഞ്ഞു പോകേ..ഒരു ദിവസം... ഒരു വേനല്‍ കാല സായാഹ്നത്തില്‍ നിനച്ചിരിക്കാതെ  ദൂരെ പാതി കരിഞ്ഞൊരു പൂമര കൊമ്പിലിരുന്ന്‌ ഒരു വാനമ്പാടി  ചോദിച്ചു ..''ആരാണ് നീ...?''
       'ഞാന്‍..? ഞാനാരാണ് ...'? ഒരു നിമിഷം ഞാനെന്നോടു തന്നെ ചോദിച്ചു പോയ ചോദ്യം....!
                    അടുത്ത നിമിഷം അല്‍പ്പമുറക്കെ ഞാന്‍ ചോദിച്ചു... ''ഞാനാരയാലെന്ത്...നീ ആരെന്നു പറയൂ...''?
                ഇത്തിരി നേരത്തെ മൌനത്തിനു ശേഷം ഒത്തിരി മധുരമായ ശബ്ദത്തില്‍  അവള്‍ മൊഴിഞ്ഞു...
''അന്നൊരിക്കല്‍ നീയെന്‍റെ സൗഹൃദം തേടിയിരുന്നത് മറന്നു പോയോ..? ''ഓഹ്...ക്ഷമിക്കണം പെണ്‍ കിളീ...ഞാന്‍ മറന്നു പോയതാണ്...
പറയൂ  ..നിന്‍റെ സൗഹൃദത്തില്‍ ഒരു പങ്കു കിട്ടാന്‍ ഞാനെത്ര ചോദ്യങ്ങള്‍ക്ക് മറുപടിയെകണം...?'',
       അവള്‍ പറഞ്ഞു ...''ഞാന്‍ ചോദിക്കുന്നതിനെല്ലാം..."

        '' ഊം..ഭവതി ചോദിച്ചാലും ...!!

ഞാന്‍ പുഞ്ചിരിച്ചു...അവളും ...അങ്ങനെ ഒത്തിരി ചോദ്യങ്ങളും ഒത്തിരി മറുപടികളും ഒരു പാട് കുശലങ്ങളുമായി അന്ന് ഞങ്ങള്‍ പിരിഞ്ഞതില്‍ പിന്നീടെന്നും അവളുടെ സായാഹ്നങ്ങളെ അവളെനിക്കു തന്നു ,സായന്തനങ്ങളില്‍ സൗഹൃദമെന്ന സ്നേഹ വര്‍ഷത്തി
ന്‍റെ നേര്‍ത്ത ബാഷ്പങ്ങളെ കുഞ്ഞു ചിറകാലെന്‍റെ മനസ്സിലേക്ക് കുടഞ്ഞെറിഞ്ഞു കൊണ്ടവള്‍ യാത്ര പറഞ്ഞു.. പാതി രാവുകളില്‍ ദൂരെ ഇരുന്നവള്‍ എനിക്ക് വേണ്ടി ശ്രുതി മധുരങ്ങള്‍ താരാട്ടായി കോര്‍ത്തു.. എന്‍റെ പിന്നീടുള്ള ദിവസങ്ങള്‍ അവളുടെ ചിറകിലേറി പറന്നു പോയത് ഞാനറിഞ്ഞതേയില്ല.. ദിവസങ്ങളെത്ര വേഗമാണ് മാസങ്ങളായി പോയത്..!!
               അവളുടെ ഒരിക്കലും അവസാനിക്കാത്ത ചോദ്യശരങ്ങള്‍ക്ക് ഉത്തരം ചികയുന്നതിനിടയില്‍...അവളുടെ വായില്‍ നിന്നടര്‍ന്നു വീഴുന്ന മൊഴി മുത്തുകളുടെ കിങ്ങിണി കിലുക്കങ്ങള്‍ക്ക് കാതോര്‍ക്കുന്നതിനിടയില്‍ ഞാന്‍ ചോദിയ്ക്കാന്‍ മറന്നു പോയൊരു കാര്യം ഒരിക്കല്‍  അവളെന്നോട് പറഞ്ഞു...
'' 'ശാരിക' അതാണെന്‍റെ പേര്.."
'ശാരിക' ...എന്തൊരാശ്ചര്യം...!!  എനിക്കുമുണ്ടൊരു ശാരിക ....''ഞാന്‍ പറഞ്ഞു ...
''ഒഹ്...ആരാണ് പ്രണയിനിയാണോ ?  'അല്ല....'
''പിന്നെ..., കനവാണോ..?
കനവോ...?
ഊം ..സ്വപ്നത്തിലെ പെണ്‍കുട്ടി...?
ഊംഹും ..അല്ല ...
പിന്നെ..? പ്രണയം പറയാന്‍ മറന്ന കളിക്കൂട്ട് കാരി..?
"ഹേയ്...അല്ലേയല്ല.."
പിന്നെ ആരാണ് ''...? ശുണ്ടി പിടിക്കുബോള്‍ അവളുടെ മൂക്കിന്‍ തുമ്പില്‍ പടരുന്ന നിറം പനിനീര്‍ പൂവിനോട് കടമെടുത്തതാണോ എന്ന് തോന്നിപ്പോയിട്ടുണ്ട്‌ ...
അവളുടെ കണ്ണിലെ ആകാംക്ഷയ്ക്ക് പോലും മഴനീര്‍ തുള്ളിയുടെ തിളക്കമായിരുന്നു. സദാ   തിളങ്ങുന്ന അവളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു 
   
            "ഇതൊന്നുമല്ല... അങ്ങ് ദൂരെ എന്‍റെ ഗ്രാമത്തില്‍.. എന്‍റെ കൊച്ചു കുടിലിലെ കൊച്ചു ശാരിക... എന്‍റെ കുഞ്ഞു പെങ്ങള്‍'' ...!! ''
  
            അത് കേള്‍ക്കെ അവളുടെ വലിയ കണ്ണുകള്‍ അതിശയം കൊണ്ട് പിന്നെയും വിടര്‍ന്നു..
           "സത്യം ...?"     "ഊം ..സത്യം.."
     "ശ്ശൊ.. അതിശയം തന്നെ... അപ്പൊ ഇനി മുതല്‍ ഒരേ നാമത്തില്‍ രണ്ടു സഹോദരിമാര്‍ അല്ലെ നിനക്ക് ?
        അകലെയാ വലിയ കുന്നുകളിലെ പച്ചിലക്കാടുകള്‍ക്കിടയിലൂടെ സന്ധ്യ ഒഴുക്കുന്ന ചെഞ്ചായം ചിറകുകളില്‍ പുരട്ടി ഒരു നേര്‍ത്ത പാട്ടും മൂളി ഞങ്ങളെ കളിയാക്കി ചിരിച്ചു പോവുന്ന അവളുടെ കൂട്ടുകാരെ കൈ വീശി യാത്രയയച്ചു കൊണ്ട്  ഞാന്‍ പറഞ്ഞു ...

                "ഇല്ല.. സഹോദരി ഒന്നേയുള്ളൂ..നീയെന്ന ശാരികയില്‍ ഞാന്‍ കാണുന്നത് സൗഹൃദമാണ്.. നീയെന്‍റെ സുഹൃത്താണ് സുഹൃത്ത്‌ ഒരിക്കലും സഹോദരിക്ക് പകരമാവില്ല.. സഹോദരിക്ക് ഒരിക്കലും നിന്നെ പോലൊരു സുഹൃത്തുമാവന്‍  കഴിയില്ല...''
             ''ഊം...ശരിയായിരിക്കാം നീയെന്‍റെ ഏറ്റവും  നല്ലൊരു സുഹൃത്താണ് '' അവളുടെ ആ കിളി നാദം ഇളം കാറ്റ് ഏറ്റു പറന്നു...

''എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ ശാരികാ...''

       എന്‍റെ ഹൃദയം അവളോട്‌ മന്ത്രിച്ചു... നേര്‍ത്ത കാറ്റില്‍  ഒഴുകും പോലെ അവളന്ന് പറന്നകന്നത് യാത്ര പറയാതെയായിരുന്നു.. പിന്നെയൊരിക്കല്‍ അവളെന്നോട് ചോദിച്ചത് നീയെന്നെ പ്രണയിക്കുന്നുണ്ടോ എന്നായിരു
ന്നു..
                    ഉണ്ടെങ്കില്‍ അവളതിനെ വെറുക്കുന്നുവത്രേ...
അന്ന് ഞാന്‍ പറഞ്ഞു... 
                  ''ഞാനൊരിക്കലും പ്രണയത്തെ വെറുക്കുന്നവനല്ല... എന്നാലും ഇല്ല ശാരികാ.. ഞാന്‍  നിന്നെ ഒരിക്കലും പ്രയിക്കില്ല.. കാരണം പ്രണയിക്കുമ്പോള്‍ നാമറിയാതെയാണെങ്കിലും മനസ്സ് സ്വാര്‍തമായെക്കാം.. പ്രണയത്തെ ഒരിക്കലും  നഷ്ടപ്പെടാതിരിക്കാന്‍ സ്വാര്‍തമായ മനസ്സ് കാപട്യത്തിന്റെ മുഖം മൂടികള്‍ അണിഞ്ഞുവെന്ന് വന്നേക്കാം... ഒരു ചെറിയ പിണക്കത്തെ പോലും  നമ്മള്‍ വന്ജനയെന്ന പേരിട്ടു വിളിച്ചേക്കാം., ഇടവഴികളിലെവിടെയെങ്കിലും വെച്ച് പിരിയേണ്ടി വരുമ്പോള്‍  തമ്മില്‍ തമ്മില്‍ ശപിച്ചു  വെറുപ്പ്‌ പറഞ്ഞേക്കാം... ഇതിനെയെല്ലാം ഞാന്‍ ഭയക്കുന്നു... അത് കൊണ്ട് എനിക്ക് നിന്‍റെയീ സൗഹൃദം തന്നെ ധാരാളമാണ്... ഈ സൗഹൃദം ഒരിക്കലും  മരിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രമേ എനിക്കുള്ളൂ ശാരികാ ..''
    ''ഹോ...നീയെത്ര നല്ല സുഹൃത്താണ്.., എനിക്കെങ്ങനെയാണ് നിന്നിലെ സൗഹൃദം കൈവന്നത് ...നിന്‍റെ കളങ്കമില്ലാത്ത സൗഹൃദം ലഭിക്കുന്ന ഞാനെത്ര ഭാഗ്യ വതിയാണ്...''
 അന്നവളെന്നെയും ഞങ്ങളുടെ സൗഹൃദത്തെയും വാനോളം പുകഴ്ത്തിയാണ് യാത്ര പറഞ്ഞത്... 
                              
                               എത്ര ആനന്ദകരമായിരുന്നു അവളോടോത്തുള്ള സായാഹ്നങ്ങള്‍... ഇടയ്ക്കെപ്പോഴോ എകാന്തതയെന്ന തുരുത്തിനെ ഞാന്‍ മറവിയുടെ ആഴങ്ങളിലേയ്ക്ക് മുക്കി കളഞ്ഞിരുന്നു.. പിണക്കങ്ങളും ഇണക്കങ്ങളുമായി മനസ്സിലവള്‍ ഋതു ഭേതങ്ങളായി...  ആത്മാവിലവള്‍ വര്‍ഷവും ശിശിരവും വേനല്‍ ചൂടും തന്നു പോയി.. പിഴുതെറിയാനാവാത്തൊരു വന്‍മരമായി ആത്മാവിലവള്‍ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞുവെന്നും ഒരു ദിവസംപോലുമാ വാനമ്പാടിയുടെ സൌഹൃദമെനിക്ക് നഷ്ട്പെടാന്‍ വയ്യാ എന്നും മനസ്സ് തിരിച്ചറിഞ്ഞത് അവളെ പോകെപ്പോകെ കാണാതാവാന്‍ തുടങ്ങിയപ്പോഴായിരുന്നു... വല്ലപ്പോഴും ദൂരെയൊരു  സ്വരം മാത്രമായവള്‍ അകന്നു... അതിനവള്‍ ഒരു നൂറു  കാരണങ്ങള്‍ പറഞ്ഞു.. ഓരോ നാളുകള്‍ കഴിയും തോറും ആ സ്വരവും അകന്നകന്നു പോകേ... പിടയുന്ന മനസ്സിനെ വരിഞ്ഞു മുറുക്കി , അണയാത്ത സ്മൃതികളെ തല്ലി കെടുത്തി ഞാനെന്നെ തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു..
          
              'നീ ഒറ്റക്കായിരുന്നില്ലേ എന്നും, അന്നും നീ ജീവിച്ചിരുന്നില്ലേ... സ്വപ്നങ്ങളില്ലായിരുന്നെങ്കിലും നീ ഉറങ്ങിയിരുന്നില്ലേ.. സന്തോഷങ്ങളെല്ലാം മരവിച്ചു പോയിരുന്നെങ്കിലും ആ ജീവിതത്തോടും നീയെപ്പൊഴോ ഇ
ങ്ങിച്ചേര്‍ന്നിരുന്നില്ലേ..? അന്നൊന്നും നിന്‍റെ  മനസ്സില്‍ കണ്ണീരും ഇന്ധനമാക്കി ജ്വലിക്കുന്ന ഈ അഗ്നിയില്ലായിരുന്നല്ലോ...? മതി... നീ തിരിച്ചു പോണം.. നിന്‍റെ പഴയ ആ തുരുത്തിലേക്ക്'...!
            സ്വയമെന്നെ വരിഞ്ഞു കെട്ടി വീണ്ടുമാ ഏകാന്തതയിലേക്ക് വലിച്ചെറിഞ്ഞ് തള്ളി നീക്കിയ ദിവസങ്ങളിലെപ്പോഴോ ആ സ്വരം ഒരിക്കല്‍ കൂടെ ഞാന്‍ കേട്ടു..

               ''എന്തിനാണ് നീയെന്നെ തിരയുന്നത് ...? നീയെന്തിനാണെന്നെ  കാത്തിരിക്കുന്നത് ..? നീയെനിക്കാരാണ്...? ആരും എന്നെ മനസ്സിലാകുന്നില്ല... നീയും അങ്ങിനെ തന്നെ.. എന്നെയാരും കാത്തിരിക്കണ്ട.. എനിക്കാരെയും കാണണ്ട... എനിക്കാരും കൂട്ടുവേണ്ട.. പിന്നെയുമെന്തൊക്കെയോ അവള്‍ വിളിച്ചു പറഞ്ഞിരുന്നു..  അവളെ ഒട്ടും മനസ്സിലാക്കാതെ പറന്നു പോയ ഏതോ ഒരു ആണ്‍ കിളിയെ കുറിച്ചവള്‍ വല്ലാതെ വാചാലയായി... അവള്‍ കരഞ്ഞു.. 
'' ഇനിയെനിക്കാരും വേണ്ട ...ഞാന്‍ പോവുന്നു... ഇനി ഒരിക്കലും തമ്മില്‍ കാണില്ല....''

                 ''ആരോ ചെയ്ത തെറ്റിന് ഞാനെന്തു പിഴച്ചു...? നീ പോയാല്‍ എനിക്ക് വേറെ കൂട്ടേത് ശാരികാ..?''
മനസ്സ് തേങ്ങുന്നുണ്ടായിരുന്നു.. പക്ഷെ എന്‍റെ മൌനം മുറിഞ്ഞില്ല ... പകരം..ഹൃദയത്തില്‍ അവള്‍ കോറിയിട്ട മുറിവുകളില്‍ രക്തം പൊടിഞ്ഞു ..
       അവള്‍ പിന്നെ നിന്നില്ല.. ചിറകടിച്ചു പറന്നു... ആചിറകടി ശബ്ദം എന്റെ ഇരു ചെവികളെയും മൂടിയടച്ചു..
                             സത്യത്തില്‍ എന്താണവള്‍ക്ക്   സംഭവിച്ചത്. അവള്‍ പറഞ്ഞ കാരണങ്ങള്‍..? എന്തോ..,, ഒന്നും എനിക്ക് വിശ്വാസ യോഗ്യമായി തോന്നിയില്ല അവള്‍ എന്നില്‍ നിന്നകലാന്‍ വേണ്ടി മാത്രം കെട്ടി പാടിയ കഥ പോലെ... എല്ലാം ഞാനിന്നുമോര്‍ക്കുന്നു.
എങ്കിലും പിന്നെ ഞാനൊന്നും തിരക്കിയില്ല, മറ്റൊരു ന്യായത്തിനോ കാര്യ കാരണത്തിനോ പിന്നെ ഞാന്‍ കാതോര്‍ത്തില്ല... ഞാന്‍ ചിന്തിച്ചു.. 
ഒരു പാട്... 
      ശരിയാണവള്‍ പറഞ്ഞത്... 'ഞാനാരാണ്'...? ബന്ധത്തിന്‍റെ ബലം പറയാന്‍  പുറകില്‍ രക്തത്തിന്‍റെ സാകഷ്യപത്രമില്ല.... ഹൃദയം പകുത്തതിന്‍റെയോ പ്രണയം കുറിച്ചതിന്‍റെയോ സ്മൃതി നിമിഷങ്ങളില്ല.. ആകെയുള്ളത് സൗഹൃദമെന്ന സൗഗന്ധികമാണ് , ആസുഗന്ധം ഇപ്പോഴും ഈ നെഞ്ചിലുണ്ട് ,ഹൃദയം വേദനിക്കുന്നുണ്ടെങ്കിലും... അതിനു ദുര്‍ഗന്ധമില്ല.... ഈ കാറ്റ് പോലും ഒന്നും അറിയുന്നില്ലെന്നു മാത്രം... എല്ലാറ്റിനുമിപ്പുറം ഇന്ന് ഞാന്‍ മനസ്സിലാക്കുകയാണ്.... 
                    'വാനമ്പാടിക്ക് ആകാശം വിശാലമാണെന്നതും ചിറകുകള്‍ സ്വതന്ത്രമാണെന്നതും വൃക്ഷ ശിഖരങ്ങള്‍ സ്വന്തമാണെന്നതും തിരിച്ചറിയാതെ പോയതാണെന്‍റെ  തെറ്റ് ....'!!              
                      ___________________________Shaleer Ali___________________________

12 comments:

  1. ഡാ ശലീരെ നീ ശരിക്കും എന്നെ മുള്ളില്‍ നിര്‍ത്തി കളഞ്ഞു. എനിക്ക് എവിടെ ഒക്കെയോ എന്നെ തന്നെ കാണാന്‍ പറ്റി.... ശക്തമായ വാക്കുകള്‍..., ആശംസകള്‍

    ReplyDelete

  2. അന്ന് ചോദിച്ചപ്പോള്‍ നീ ഒഴിഞ്ഞു മാറി ..അപ്പൊ ഇതായിരുന്നു പ്രശനം ല്ലേ :))

    ReplyDelete
  3. @റാഷി.. സന്തോഷം ഡിയര്‍ ..ഈ വരവിനും വായനക്കും നന്ദി ...
    @വിഗ്നേഷ് ജീ .. ഇഷ്ട്ടമായെന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം ... നല്ല വാകുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി....
    @അഷ്‌റഫ്‌ ഇക്കാ -- ഹ ഹ അങ്ങനോന്നൂല്ലാട്ടോ... ചില അനുഭവങ്ങലാനല്ലോ നമ്മളെ എന്തെങ്കിലും എഴുതാന്‍ പ്രേരിപ്പിക്കുന്നത് ..
    അങ്ങനോന്നുണ്ടായി .. എനിക്ക് വെറുതെ ഒരു കുറിപ്പെഴുതാന്‍ വേണ്ടി മാത്രം.. :)

    ReplyDelete
  4. @ അനാമിക... എന്റെ നിരാശയില്‍ പങ്കു കൊണ്ടതോ... വായനയെ നിരാശയായതോ...?
    മനസ്സിലായില്ലാട്ടോ .അത് കൊണ്ടെനിക്കും നിരാശയായി... :(

    ReplyDelete
  5. മനോഹരമായി പറഞ്ഞു ഡിയര്‍ അവസാനം പറഞ്ഞ ആ വാക്കുകള്‍ ഉണ്ടല്ലോ അതെന്റെയും കൂടി മനസ്സാണ്
    ആശംസകള്‍

    ReplyDelete
  6. @mrk ..സന്തോഷംസുഹൃത്തേ
    എല്ലാം മനസ്സിലാക്കാന്‍ വൈകുന്നത് തന്നെ വലിയ തെറ്റ് ..!!

    ReplyDelete
  7. നല്ല കഥ.
    ഇത് നേരത്തെ ഈ ബ്ലോഗില്‍ വയിച്ചപോലെ..അതോ എനിക്ക് തോന്നിയതാണോ...?

    ReplyDelete
  8. കിളിപ്പേച്ച്‌ മനോഹരം..
    സ്നേഹിക്കുന്നവൻ സ്വന്തം മുഖം കാണുന്നില്ല,
    ശാരികയെ കാണുന്നു..അറിയുന്നു..സ്നേഹിക്കുന്നു...!
    ഇഷ്ടായി ട്ടൊ..ആശംസകൾ.

    ReplyDelete
  9. എല്ലാം മനസിലായി വരുമ്പോഴേക്കും സമയം തീര്‍ന്നിട്ടുണ്ടാവും.
    നല്ല വരികള്‍, ഇഷ്ടപ്പെട്ടു.

    ReplyDelete
  10. എല്ലാ ഭാവങ്ങളും കോര്‍ത്തിണക്കിയ ഈ കിളി കൊഞ്ചലുകള്‍ ഇഷ്ടായി..

    ReplyDelete