Ind disable

സ്മൃതി സാഗരം (കവിത)

                 സ്മൃതി സാഗരം 

     ഈ വഴിയിലീ വിജന തീരങ്ങളില്‍ വീണ്ടുമിരിക്കുന്നു-
    ഞാനോരേ കാത്തിരിപ്പ്‌... 
    കാലമറിഞ്ഞു...കടലറിഞ്ഞൂ ,
'കടല്‍ തീരത്ത് നിന്നെ തിരഞ്ഞൂ നടന്നൊരാ -
ചെറു പാദങ്ങളിന്നേറെ വളര്‍ന്നിരിക്കുന്നൂ ... 
നിന്നെ കാത്തു നിന്നേറെ തളര്‍ന്നിരിക്കുന്നൂ...'
    അകലേയ്ക്കു നോക്കീ ഞാനിരിക്കുന്നോരീ -
    ശിലയറിഞ്ഞു  ശിലാ ഹൃത്തലിഞ്ഞൂ... 
    'കുഞ്ഞു കരങ്ങളില്‍ പട്ടത്തിന്‍ നേര്‍ത്ത നൂല്‍ - 
    കേട്ടിയോടുന്നൊരാ കാലത്തിലേ ഇവന്‍ 
    വന്നിരിക്കുന്നൂ തന്‍ മാറിലെത്ര നാള്‍..
    കാത്തിരിക്കുന്നൂ.... ഏകാകിയായ്‌ ദിനം..'
അന്ന് നാമൊരുമിച്ചു കോര്‍ത്തു മെയ് ചേര്‍ത്തൊരു -
ശംJpകള്‍....സ്മൃതിയിലെ സ്നേഹ മാല്യങ്ങള്‍...
ഇന്നുമിരിപ്പുണ്ട് ഈ ഹൃദയ ഭിത്തിയില്‍
എരിയുന്ന നീയാം ചിരാതിന്‍റെ ചാരെയായ്..
ആ ശംJnനറിയാമെന്നീശ്വരനുമറിയാം
ഈ കാത്തിരിപ്പിന്നൊടുക്കത്തിലെന്ത്..,
ഈയുള്ളവന്‍റെ ഒടുക്കമാണെന്ന്...
    അന്നു നീ പൊട്ടിയൊരു പട്ടത്തിന്‍ പിന്നാലെ
    കാറ്റോളം വേഗത്തില്‍ ഓടിയകന്നതും...
    കടലിന്‍റെ തിരകളോടടരാടാനാവാതെ ആര്‍ത്തു കരഞ്ഞു നീ..
    അകലേയ്ക്കു പോയതും..
    നെ©nലന്നിന്ദ്രിയമ©pw വിറച്ചോരാ
    ഞെട്ടുന്ന ഓര്‍മ്മകളാണെന്‍റെ സ്നേഹിതാ
    അലകളിതു കാണുമ്പോഴെന്നു മെപ്പോഴുമേ...
അന്നു വാവിട്ടു പൊട്ടിക്കരഞ്ഞ നിന്നമ്മയും
കൂട്ടു കരഞ്ഞൂ തളര്‍ന്നോരെന്നമ്മയും...
പോയെന്‍റെ സ്നേഹിതാ...കാലങ്ങള്‍ താണ്ടീ..
നിന്നെ നോക്കൊന്നു കാണേണ്ട മോഹങ്ങള്‍ പേറീ..
    കാലം പറഞ്ഞൂ കടല്‍ പറഞ്ഞൂ ...
    ശില പറഞ്ഞൂ ...ശിലാ മനം പറഞ്ഞൂ
    ശംJp മാലയുമീശ്വരനുമന്നേ....മൊഴിഞ്ഞൂ..,
    വിഫലമാണെന്‍റെയീ സ്വപ്നങ്ങളെന്ന്..നീ...
    ഇനി വരില്ലാ...തിരികെ ഈ മണ്ണിലെന്ന്...
എന്നാലുമീ വഴിയിലീ വിജന തീരത്തില്‍ ...
വീണ്ടുമിരിക്കുന്നു ഞാനോരേ കാത്തിരിപ്പ്‌,
എന്നെങ്കിലും നീ വരുമെങ്കിലിത്  വഴീ ...
വന്നെന്‍റെ ചാരത്തിരിക്കുമെങ്കില്‍...
കാണും ഒരു ബാല്യം കൂടിയിനി ബാക്കിയായെന്നില്‍  
കെട്ടു  പൊട്ടാത്തൊരൂ പട്ടം പറത്തി നോക്കാന്‍..
നിന്നെ...തീരത്ത് തിര കവരാതെ കാക്കാന്‍....   


                                                                                           by...Shaleer Ali


0 comments:

Post a Comment