''ശ്വാസ ദൂരം..''
''ഒടുവിലിതാ എന്‍ സമയമാകുന്നുവോ ..
ഒരു വിളിയാളമെന്‍ കാതു മൂടുന്നുവോ...
കരയുടെ തരിമണല്‍ വാരിയകലുന്നോരീ തിര പോലെ
ഓര്‍മ്മകള്‍ ദൂരെ മറയുന്നുവോ...?
മനമെന്‍റെതനുദിനം ശൂന്യമായ്... ശൂന്യമായ്..
നഷ്ട്ടമാവുന്നതറിയവെ..ഇന്നു ഞാന്‍ ...സഖീ....
നിന്നോര്‍മ്മ മാത്രം മുറുകെ പിടിച്ചീ -
ദുര്‍വിധിയോടിവിടെ പക കൊണ്ടിരിപ്പൂ ..
ഒരു നിലാതിട്ടക്കു പുറകില്‍ കിനാക്കളെ
വരിയിട്ട് നിരത്തി ഞാന്‍ ശരി തിരയുന്നു..
ഇരുളേത് വെളിച്ചമേതെന്നറിയാതെ
സ്വന്തമേത് ജാരനേതെന്നറിയാതെ..
.................................
എന്‍ ചക്രവാളമേ ഞാന്‍ നിന്നെ കാണുന്നു...
നിന്നിലേക്കല്ലോ അടിവെച്ചടുക്കുന്നു
തമ്മിലകലം എത്ര ശ്വാസ ദൂരം..?
ഇല്ലെന്നില്‍ നിന്നെ ചുവപ്പണിയിച്ചിടാന്‍
ഒരു ജ്വാലയോ തിരി നാളമോ പോലും
ഉള്ളതൊരിത്തിരി തണുത്ത രക്തം...
സിരകളില്‍ പോലും പടരുവാനാവാതെ
കിതച്ചു കൊണ്ടെവിടെയോ അത് തളം കെട്ടി കിടപ്പുണ്ട്..
ഭയമില്ലെനിക്കിന്നു മൃതിയോടടുക്കുവാന്‍
ഭയം...
മൃതമായ് കിടക്കുന്നതോര്‍ക്കവേ .... മാത്രം
എന്നിലെ ഞാനുണര്‍ന്നിരിക്കെ
എന്നിന്ദ്രിയങ്ങള്‍ എനിക്കന്ന്യരായ്
തീരുമെന്നോര്‍ക്കവേ......മാത്രം..!!
ഒടുവിലിതാ എന്‍ സമയമാകയായ്
ഒരു വിളിയാളമെന്‍ കാതു മൂടയായ്...
''ഇനിയെങ്കിലും ഒന്നു പറയൂ സഖീ...
ഇത് വരെ....ഞാന്‍ ...
നിനക്കാരായിരുന്നു....?? ''
by...Shaleer Ali

കാതിരിപ്പിന്റെ വിരഹം .........
ReplyDeleteഅറിയാതെ പലതും പറഞ്ഞതും, പറയാന്‍ മറന്നതും,
എല്ലാത്തിലും വിരഹം ബാകി
ആശംസകള്‍ പ്രിയാ
ഇനിയും എഴുതുക
നിന്നിലേക്കല്ലോ അടിവെച്ചടുക്കുന്നു
ReplyDeleteതമ്മിലകലം എത്ര ശ്വാസ ദൂരം.
nice