'സുഖ' ചരിതം..
'സുഖം' തന്നെയോ...
കണ്ണിനെത്താത്ത ദൂരവും വഴിയിലൊരു നൂറു ലകഷ്യവും
ഭാരമേറുന്ന ഹൃത്തും ...ശുഷ്കമീ ജീവനും..
കൊണ്ടന്തമില്ലാതെയോടീടവേ...
കേള്‍ക്കുന്നു കേട്ടില്ലയെന്നു നടിക്കുന്നു...
കുശലമിതെത്ര വട്ടം..
കേള്‍ക്കുമ്പൊഴെത്രനാള്‍ പോള്ളയായ് കള്ളമായ്...
ചൊന്നു നാം 'സുഖ'മെന്ന വഴിപാടു മറുപടി...
നിധിപോലെ വേനല്‍ മഴപോലൊരു വേള...
ആഹ്ലാദമാതമാവില്‍ അലതല്ലവേ..
സ്മിതനേത്രനിവനും..
ജീവിത കയ്പ്പുനീര്‍ കുടിച്ചു കുടിച്ചൊടുവില്‍ ..
പാഷാണമേ ശരണമെന്ന നേരത്തിലവനും
ചോദ്യമിത് കേള്‍ക്കേണ്ട മാത്രയില്‍ ചൊന്നു പോയ്..........
'സുഖം' തന്നെ ...
വൃദ്ധ സദനത്തിനൊരു കോണില്‍ മൗനമായ്
ഓര്‍മ്മകള്‍ ചിക്കി ചികഞ്ഞു തളര്‍ന്നൊരമ്മ..
വലിയൊരു നിശ്വാസമുതിര്‍ത്തു കൊണ്ടറിയാതെ..
ഒരു നിദ്ര പൂകാനൊരുങ്ങീടവേ..
വിളിയെന്ത്രമുറക്കെ വിളിച്ചു ചോദിക്കുന്നൂ..
'സുഖ'മാണോ... എന്നമ്മയ്ക്ക്...
ഇടനെഞ്ചു പൊട്ടീ വരണ്ടുകീറി...
വേനല്‍ പാടം കണക്കെയെന്നാകിലും..
ആകെ വിറയ്ക്കുന്നു നിര്‍ഭാഗ്യ മാതൃത്വ -
കരങ്ങളതാലില പോലെങ്കിലും... പാവം -
കരങ്ങളതാലില പോലെങ്കിലും... പാവം -
ശബ്ദമിടറാതെ വിറയാതെ ചൊല്ലുന്നു...
'''സുഖ'മാണ് മകനേ...(മകളെ)''
ആയുസ്സിന്‍ പാതിയെ പണയമായെഴുതിയിട്ടീ-
സപ്തസാഗരം കടന്നങ്ങു പോയവന്‍ ...
തീരാത്ത വിരഹവും തോരാത്ത നോവും...
പലിശയായെന്നും അടച്ചു തീര്‍ക്കുന്നവന്‍ ...പ്രവാസി..
ചൊല്ലുന്നു കള്ളം അമ്മയോടച്ചനോട്...
പ്രിയ സഖിയോട്... അരുമയാം മക്കളോട്..
'സുഖ'മാണിവിടെ...
നാക്കിനൊതുങ്ങാത്ത വാക്കിനാല്‍ പേരിട്ട...
രോഗം തളര്‍ത്തിയ പിതാവുമുരയുന്നു...
'സുഖ'മാണൊരു വിധമിവിടെയും....
വിധി കറുപ്പിച്ച ജീവന്‍ പൊലിഞ്ഞു..
വാടിത്തളര്‍ന്നൊരു മേനിയെ
ഒരു നോക്ക് കണ്ടു മടങ്ങവേ ആരോ പറയുന്നു
പതിയെ...
'സുഖ'മായുറങ്ങുന്ന പോലെ...
അര്‍ത്ഥ തലങ്ങളില്‍ മാറി മറിയുന്ന
'സുഖ'മെന്ന വാക്കിന്‍റെ നേരര്‍ത്ഥമെന്തെന്നു
തിരഞ്ഞു ചിന്തിച്ചു തല പുകഞ്ഞു... നടന്നീടവേ..
ചോദിച്ചുവാരോ പിന്നില്‍ നിന്നെന്ന പോലെ
'സുഖ'മാണോ നിനക്കെന്‍ സുഹൃത്തേ...
എന്ത് പറയുവാനര്‍ഹനെന്നോര്‍ക്കാതക്ഷണം തന്നെ
പറഞ്ഞു പോയ് ഞാനും.....
വഴിപാടു മറുപടി....!!
by...Shaleer Ali

കൊള്ളാം
ReplyDeleteനാക്കിനൊതുങ്ങാത്ത വാക്കിനാല്‍ പേരിട്ട...
ReplyDeleteരോഗം തളര്‍ത്തിയ പിതാവുമുരയുന്നു...
'സുഖ'മാണൊരു വിധമിവിടെയും....
വരികള്‍ ഇഷ്ടയി
ആശംസകള്‍ ഡിയര്‍ മച്ചൂ
സുഖത്തിന്റെ അകംപൊരുൾ!!
ReplyDeleteനന്നായിട്ടുണ്ട്.
@EKG....ഷാജു അത്താണിക്കല്‍ ...
ReplyDeleteകാഴ്ചക്കുമപ്പുറം thank uuu dearsss :))
ജീവിത കയ്പ്പുനീര്‍ കുടിച്ചു കുടിച്ചൊടുവില്‍ ..
ReplyDeleteപാഷാണമേ ശരണമെന്ന നേരത്തിലവനും
ചോദ്യമിത് കേള്‍ക്കേണ്ട മാത്രയില്‍ ചൊന്നു പോയ്..........
'സുഖം' തന്നെ
അതേ ..അങ്ങിനെ പറയാന്‍ കഴിയുന്നതും കേള്‍ക്കാന്‍ കഴിയുന്നതും ഒരു സുഖം തന്നെ.
ഈ കവിത വായിക്കാനും ഒരു സുഖം ....
വരികള്‍ ഇഷ്ടമായി, അഭിനന്ദനങ്ങള്‍ !
ReplyDelete