Ind disable

പ്രവാസിയുടെ പ്രണയിനി

                    പ്രവാസിയുടെ പ്രണയിനി..                 
                                                 
                              വഴിക്കണ്ണും കൈ വിളക്കുമായി എന്നും കാത്തിരിക്കുന്ന ഒരു പെണ്‍ കുട്ടിയുണ്ട് എന്നറിയാമായിരുന്നിട്ടും രഞ്ജന്‍ നാട്ടിലേയ്ക്ക് വരാതിരുന്നത് അവളോടുള്ള സ്നേഹത്തിന്‍റെ അളവില്‍ കുറവ് വന്നത് കൊണ്ടോ തീക്കാറ്റ് വീശുന്ന മണലാരണ്യത്തില്‍ ഒരു ഫ്ലാറ്റിലെ ശീതീകരിച്ച മുറിയിലിരുന്ന് സുഖ ജീവിതം നയിക്കുവാനുള്ള കൊതി കൊണ്ടോ ആയിരുന്നില്ല...
                         
                         ''സ്നേഹിതന് വേണ്ടി കാത്തിരിക്കുന്ന പെണ്ണിന്‍റെ മനസ്സ് ദാഹിക്കുന്നവരെ പോലെയാണ് ..           ദാഹ ജലം ലഭിക്കാന്‍ വൈകുന്ന ഓരോ നിമിഷത്തിലും ദാഹം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും ..,
അതു പോലെയാണ് മനസ്സില്‍ മുളയിട്ട സ്നേഹവും...കൈവരുവാന്‍ വൈകും തോറും മോഹങ്ങള്‍ ഏറി വരും....!!
                      ഒരു തത്വ ജ്ഞാനിയെ പോലെ തന്‍റെ ആത്മ മിത്രം അങ്ങനെ പറഞ്ഞപ്പോള്‍ വിശ്വസിക്കാതെ തരമില്ലായിരുന്നു രഞ്ജന് ...മാത്രമല്ല..കുറച്ചു കാലം കൂടെ ഗള്‍ഫില്‍ പിടിച്ചു നില്‍ക്കേണ്ട ആവശ്യകതയെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ചിലവുകളും ബാധ്യതകളും  തന്‍റെ മോഹങ്ങള്‍ക്ക് മുന്‍പില്‍ പല്ലിളിച്ചു നില്‍ക്കുമ്പോള്‍ അവന്‍റെ ആ വാക്കുകളുടെ ബലത്തിലാണ് രഞ്ജന്‍  ആശ്വാസം കൊണ്ടിരുന്നത്..'തന്‍റെ പ്രിയ സഖിയുടെ സ്നേഹം എത്ര കണ്ട് വര്‍ദ്ധിച്ചാലും അതെല്ലാം തനിക്ക് തന്നെ ഉള്ളതാണല്ലോ.' എന്ന് അവന്‍റെ സ്വകാര്യതകള്‍ അഹങ്കാരം കൊണ്ടു.
                 
                                       ഒടുവില്‍ നെഞ്ജിലടക്കി പിടിച്ച മോഹങ്ങളുടെ ഭാണ്ടക്കെട്ടുമായി നാട്ടിലേക്ക്...
വീട്ടിലെത്തിയ നേരം തൊട്ട് അവിടെ കഴിച്ചു കൂട്ടിയ ഓരോ നിമിഷവും താനവളുടെ അടുത്ത് ചിലവഴിക്കാന്‍ വേണ്ടി കരുതി വെച്ചിരുന്ന സമയം നഷ്ടപെടുകയാണെന്നു രഞ്ജന്  തോന്നി..കയ്യില്‍ അറബി വാചകങ്ങളും അത്തറിന്‍റെ  മണമുള്ളതുമായ ഒരു വെളുത്ത കവറുമായി അവനവളുടെ വീട്ടിലേക്കു കുതിച്ചു... കാള്ളിംഗ് ബെല്ലിന്‍റെ കിളി ചിലച്ചപ്പോള്‍ വാതില്‍ തുറന്ന് അവള്‍ പുറത്തേക്കു വന്നു....തന്‍റെ പ്രാണന്‍...!!
      
            'എന്തേ..ന്നെ കണ്ടിട്ടവള്‍ ഒന്നും മിണ്ടുന്നില്ല... ന്‍റെ സ്നേഹത്തിനായി ദാഹിച്ചവള്‍                        എന്തെ..ഇങ്ങനെ..? 
            കര്‍ക്കിടകത്തിലെ ആകാശം പോലെ മുഖം കനത്തിരിക്കുന്നു.ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ അവള്‍ തരിച്ചു നില്‍ക്കുന്നു...!!
       അപ്പോഴാണ്‌ തന്നെ തളര്‍ത്തുന്ന ആ സത്യം രഞ്ജന്‍ കണ്ടത്..അവളില്‍ സന്തോഷത്തിന്‍റെ ഒരു ലാഞ്ചന  പോലുമില്ലെങ്കിലും  അവളുടെ തിരു നെറ്റിയില്‍.... രണ്ടു കുന്നുകള്‍ക്കിടയിലൂടെ ഉദിച്ചുയരുന്ന ഒരു സൂര്യ ബിംബത്തിന്‍റെ തേജസ്സ്...,അവള്‍ മറ്റേതോ പുരുഷന്‍റെ അടിമയായി എന്നതിന്‍റെ മുദ്ര.... ഒരു നുള്ള് സിന്ദൂരം... അതു തന്നെ  നോക്കി ചിരിക്കും പോലെ രഞ്ജന് തോന്നി....!!
  
                    ഒന്നും  സംസാരിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും കയ്യിലവള്‍ക്കു വേണ്ടി കരുതിയ പ്ലാസ്റ്റിക് കവര്‍ വച്ചു നീട്ടിയപ്പോള്‍ അറിയാതെ ഒരക്ഷരം അവന്‍റെ വായില്‍ നിന്നും വഴുതി വീണു...
     
                 '' നീ...!''     അതു മതിയായിരുന്നു അവള്‍ക്ക്...മുന്‍പ് അവനരാധിച്ചിരുന്ന കുയില്‍ നാദം ഇടറുകയായിരുന്നു,,,!

          ''എത്ര നാളാണെന്നു വച്ചാ കാത്തിരിക്കിണത്..ആരൊക്കെ പറയിണതാ ഞാന്‍ അനുസരിക്കേണ്ടത്‌... ന്നാലും ഞാന്‍ കാത്തിരുന്നു..രണ്ടു മാസം മുന്‍പ് വരെ...., 
ഞാനൊരു പെണ്ണല്ലേ... അറിഞ്ഞൂടെ..രഞ്ജന്...ഒരു പാവം പെണ്ണിന്‍റെ ജീവിതത്തിലൊരിക്കലും അവളുടെതായൊരു തീരുമാനമില്ലാന്ന്...എന്നിട്ടും ഞാന്‍.....''

        അവള്‍ക്ക് പറയാന്‍ ഇനിയുമൊരുപാട്  ന്യായങ്ങളുണ്ടാവാം...രഞ്ജന്‍ തിരിഞ്ഞു നടന്നു... 


                              സന്ധ്യയുടെ അവസാനത്തെ കൈത്തിരിയും അണഞ്ഞിരിക്കുന്നു..പണ്ട് തങ്ങള്‍ 
ഒത്തു ചേരുമ്പോള്‍ പാടാറുണ്ടായിരുന്ന രാപാടികള്‍ക്ക് ഇന്നു മിണ്ടാട്ടമില്ല... പകരം എങ്ങു നിന്നോ ഒരു ചെകുത്താന്‍ പക്ഷി ഉറക്കെ കരയുന്നുണ്ടായിരുന്നു.. ചെന്നായയുടെ ഓരിയിടല്‍ പോലെ ഏതോ പട്ടികള്‍ അലറുന്നു... പേടിപ്പെടുത്തുന്ന ശബ്ദങ്ങളുടെയും മെല്ലെയൊരു തലോടല്‍ പോലെ ഒഴുകി  വരുന്ന ഇളം കാറ്റിനുമൊപ്പം പാല മരങ്ങള്‍ക്കിടയിലൂടെ അവന്‍ നടന്നു.... ഒരു പ്രേതത്തെ പോലെ... !
             
                            രാത്രിയുടെ യാമങ്ങള്‍ മാറി മറയുന്നതറിയാതെ ഇരുട്ടിന്‍റെ ഘനമുള്ള കിടപ്പ് മുറിയുടെ വിജനതയിലൂടെ രഞ്ജനും അവന്‍റെ പ്രണയവും  മുറിവേറ്റ വെരുകിനെ പോലെ വേച്ചു വേച്ചു നടക്കുന്നതിനിടയില്‍..അവനറിഞ്ഞു...!
        
                                             പുറത്തു കോരി ചൊരിയുന്ന മഴയാണ്... ജാലകച്ചില്ലിനപ്പുറത്തെ... മേഘങ്ങളുടെ നിലക്കാത്ത കണ്ണീരിലേക്ക്  കൈകള്‍ നീട്ടി അവന്‍ നനഞ്ഞു..സീല്‍ക്കാരങ്ങളും..വെടിയൊച്ചകളുമായി വന്നു പോവുന്ന ഇടി വാളുകളിലൊന്നെങ്കിലും തന്‍റെ നെഞ്ചിനെ തുളച്ചു കയറിയെങ്കിലെന്നാശിച്ചു... ജനാലയുടെ ഇരുമ്പഴികളില്‍ മുറുകെ പിടിച്ചു നിന്ന് കൊണ്ടു ഒരു മിന്നല്‍ പിണറിനായി യാമങ്ങളോളം അവന്‍ കാത്തിരുന്നുവെങ്കിലും.....വന്നില്ല...!
              
'ഇടിയും മിന്നലും...... എല്ലാമെങ്ങോ  മറഞ്ഞു പോകവേ... രഞ്ജറിഞ്ഞു.... !
                                                           
                                  ''ഇല്ല ..പ്രേതങ്ങള്‍ക്കു മരണമില്ല''....!!.    
                                                                                                               


                                                                                                                     by...Shaleer Ali 

7 comments:

  1. കൊള്ളാം ...പ്രണയത്തിന്റെ ചില വേറിട്ട കഥ,
    അതും പ്രവാസത്തില്‍ നിന്നും സ്വവാസസ്ഥലത്തേക്കുള്ള പ്രണയമെശുക്ക്....
    ആശംസകള്‍ പ്രിയ..........
    ഒരോ പ്രവാസത്തിന്റേയും വിധൂര പ്രണയത്തിന് പ്രണാമം

    ReplyDelete
  2. ബ്ലോഗില്‍ അകെ ഒരു പ്രണയ പരാചയം അനുഭവപെടുന്നു :) :p , Anyway nice one

    ReplyDelete
  3. കഥ വായിച്ചു
    നന്നായി
    ആശംസകള്‍

    ReplyDelete
  4. അത്ര നന്നായില്ല....

    ReplyDelete
  5. അവളെ കുറ്റം പറയാനാവില്ല... അവള്‍ക്ക് അവളുടെതായ പരിമിതികള്‍ ഉണ്ട്. സാഹചര്യങ്ങള്‍ ആണ് മനുഷ്യനെ കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത്. ബാധ്യതകള്‍ കൊണ്ട് മാത്രമല്ലേ രഞ്ജന്‍ ഒരു പ്രവാസി ആകേണ്ടി വന്നത്? അത് അവനും മനസ്സില്ലാക്കണം.. തന്റെ എല്ലാ കടമകളും കഴിഞ്ഞു വരുന്നത് വരെ അവള്‍ കാത്തിരിക്കും എന്നത് സ്വാര്‍ഥത മാത്രം ആണ് എന്നാണു എന്റെ അഭിപ്രായം.,

    മറുവശത്തു, അവളുടെ വിവാഹം നടക്കാന്‍ പോകുന്നു എന്നാ വിവരം, അവള്‍ക്കു അവനെ അറിയിക്കാമായിരുന്നു. എങ്കില്‍ ഈ ഒരു കൂടിക്കാഴ്ച തന്നെ ഒഴിവാക്കാമായിരുന്നു. രണ്ടുപേരുടെ വശത്തും ചെറിയ തെറ്റുകള്‍ ഉണ്ട്, അത് പരസപരം അറിഞ്ഞു മുന്നോട്ട് പോവുക,

    ആശംസകള്‍

    ReplyDelete
  6. കത്തും ...ഇ മെയിലും ഇല്ലെങ്കിൽ ഇങ്ങനെയാ ..എന്തായാലും കഷ്ടായിപ്പോയി.

    ReplyDelete