രാത്രിയുടെ ഏഴാം യാമമായി ..
യാത്രയ്ക്കൊരുങ്ങുവാന്‍ നേരമായി...
രാഗാര്‍ദ്രമായി രാകുയിലു പാടീ...
ദൂരെ.. ഇണക്കിളി ഏറ്റു പാടീ...
താഴേ പാടത്തു മാടത്തിലെരിയുന്ന റാന്തലിന്‍ തിരിയും-
കരിഞ്ഞൂ പുകഞ്ഞൂ...ഇരുളില്‍ മറഞ്ഞൂ...!
ആല്‍ത്തറ വിളക്കും എരിഞ്ഞടങ്ങീ...മണ്ണിലംബിളി വെട്ടം മാത്രമായി..
തമോ വേദിയിലീവഴിയില്‍ ഇന്നിവിടെ ... ഞാനെന്ന ഞാന്‍ മാത്രമേകനായീ...
എല്ലാം ശുഭം തന്നെ ..എന്‍റെ യാത്രക്ക് സുഖം തന്നെ ..!
ചെറു ഭാണ്ടമൊന്നെന്‍റെ തോളിലേറ്റാം...
പുതുമോടിയുടുപ്പുകള്‍ അതിലെടുക്കാം..
അല്പം പണത്തിന്‍റെ ഭാരമേകാം....
ആരും ഉണരാതറിയാതിറങ്ങി നടക്കാം..
ദൂരെ..ഇരുളിന്‍റെ മറവിലെന്‍ ലകഷ്യമുണ്ട്...
ഇത്തിരി വെട്ടതിലെത്ര ദൂരം... ക്ഷീണം ലേശമില്ലാതെയിതെത്ര ശീഘ്രം..
പ്രണയിനിയെ കാണണം..കൂടെ നടക്കണം..കാതങ്ങള്‍ക്കപ്പുറം രാപാര്‍ക്കണം..
ജ്വലിക്കുന്ന മോഹവും പ്രണയ പ്രതീക്ഷയും
അവളില്‍ പകുത്തൊരു മറു ജന്‍മം നേടണം..
എങ്ങുന്നു കരയുന്നു പിഞ്ചു കുഞ്ഞൊന്ന് ...
എങ്ങുന്നു കേള്‍ക്കുന്നു താരാട്ടതൊന്ന്..
എന്നുണ്ണി കണ്ണന്‍ കരയുന്ന പോലേ..
പാട്ട്...എന്‍ താലീ ഗളത്തില്‍ നിന്നെന്ന പോലേ...
നാളെ പുലര്‍ന്നാല്‍.... നവ നാളു പിറന്നാല്‍
എന്‍റെ കണ്ണനുണര്‍ന്നാല്‍...കുഞ്ഞു മിഴികള്‍ തുറന്നാല്‍..
അച്ഛനെ ചോദിച്ചു ചിണുങ്ങി കരഞ്ഞാല്‍
പാവമാമവനമ്മ...എന്‍ വധു... അവളെന്തു ചെയ്യും..?
എന്തെന്തു ചോന്നിട്ടാശ്വാസമെകും..?
ഇപ്പോള്‍ വരുമച്ചനിന്നു വരും... നാളെ വരും തീര്‍ച്ച പോന്നുന്നിയെ..
പെണ്ണിന്‍റെ കുയില്‍ നാദമിടറിയെക്കാം..നോവിന്നുറവ പൊട്ടാം
കണ്ണ് കണ്ണീരിന്നറബി കടലായി തീരാം...
കരളു കനല്‍ പാടമാവാം... ഹൃദയം കടും തുടി കൊട്ടാം...!!
അല്ലെങ്കിലവളെന്തു ചെയ്തരുതാത്തതായ്...
നാരിയും നാരീ പ്രണയവും ജീവിത ദൌര്‍ബല്യമായവന്നാത്മാവ് പകുത്തതോ..?
''സീതാ ദേവിക്ക് രാമനോടെന്ന പോലല്ലോ..ദുഷ്ടാ..
നിന്‍റെ പത്നിക്കു പതിയോടുള്ളൊരിഷ്ടം..
ഒന്നുമറിയാത്ത മൂഡനായ് നീ...എന്നതല്ലോ പുത്ര-
ഏറെ കഷ്ടം.''
എങ്ങുന്നു..കേള്‍ക്കുന്നിതാരു ചൊല്ലുന്നൂ..
ആരീ സ്വകാര്യമെന്‍ കാതിലോതുന്നൂ...
മുറ തെറ്റാതെയീമകന്‍ ശ്രാദ്ധമൂട്ടുന്ന
പ്രിയ മാതാവ് കാതോരം വന്ന പോലേ..
''മതിയിനി മറു ചിന്ത വേണ്ട പുത്രാ..
മുന്‍പോട്ടിനി യാത്ര വേണ്ട നിര്‍ത്തൂ..
പിന്നിട്ട വഴികളില്‍ പാദമൂന്നാന്‍
മടി വേണ്ട മടങ്ങൂ പ്രിയ പുത്രനേ നീ..''
ആരിതു ചൊല്ലുന്നു പ്രിയ മാതാവ് തന്നെയോ
ആത്മ പത്നിക്കൊരായുസ്സിന്‍ സ്നേഹമത്രയും
പിശുക്കാതെ മടിയാതെ നല്‍കിയോരെന്നന്തരാത്മാവോ..?
ആരോട് ചൊല്ലണം ഈയൊരു പാപത്തിനാരുടെ
പാദത്തില്‍ ഞാന്‍ വീഴണം...!
പ്രിയ മാതാവിലോ....പാവമെന്‍ പത്നീ സമക്ഷമോ..?
''എന്നിലെ ശരിയെ ...എന്നന്തരാത്മാവേ...
നിന്നോടുമോതുന്നു മാപ്പ്.... മാപ്പ്....!
എന്‍ കെടു ചിന്തയ്ക്ക് ചെയ്തിക്കു മാപ്പ്...''!
പിന്ജിളം തേങ്ങലിടമുറിയുന്നൂ... മെല്ലെ മെല്ലെ... മൌനമാവുന്നൂ....
അമ്മതന്‍ താരാട്ട് പാട്ടും നിലക്കുന്നൂ... പതിയെ പതിയെ മൂകമാവുന്നൂ..
ഇവനായി കാത്തിരിക്കുന്ന വശ്യാംഗ സൗന്ദര്യ രൂപമേ..
കേട്ടു മതി വരാ കോകില നാദമേ...
നിന്‍ കാത്തിരിപ്പൊന്നിതാ ശിഥിലമാവുന്നു ..
നിന്‍ കാമുകനിന്നിതാ മരിച്ചു വീഴുന്നു ..
ഒരു നൂറു കഷ്ണമായ് മുറിഞ്ഞു വീഴുന്നു ...
ചോര ചിതറാതെ ഇരുളില്‍ പിടഞ്ഞു ചാവുന്നു ...
രാവിന്നു സമയമിനി ഏറെയില്ല...പൂം കോഴിക്കുറക്കമിനിയേറെയില്ല
ആദ്യത്തെ പൂവന്‍ കൂവുന്ന മുന്‍പേ പൂമുഖപ്പടിയില്‍ ചെന്നിരിക്കാം
പാപ സഞ്ചാര ശേഷിപ്പിന്‍ വിഴുപ്പു ഭാണ്ഡം
ഈ ചതുപ്പിന്‍റെ ആഴിയിലെറിഞ്ഞു താഴ്ത്താം...
ഒരു കൊച്ചിന്‍റെയച്ചനെ പ്രണയിച്ച പെണ്ണിനെ
സ്മൃതിയിലൊരു നിര്‍ഗന്ധ ധൂമമായ് ദൂരെയകറ്റാം...
by...Shaleer Ali

ഈ വരികളില്‍ കാവ്യമുണ്ട്......
ReplyDeleteചെറു ഭാണ്ടമതൊന്നെന്‍റെ തോളിലേറ്റാം...
പുതുമോടിയുടുപ്പുകള്‍ അതിലെടുക്കാം..
അല്പം പണത്തിന്‍റെ ഭാരമേകാം....
ആരും ഉണരാതറിയാതിറങ്ങി നടക്കാം..
ദൂരെ..ഇരുളിന്‍റെ മറവിലെന്‍ ലകഷ്യമുണ്ട്...
ഇഷ്ടായി ഈ കവിത
ആശംസകള്‍ സ്നേഹ പ്രിയാ
പിന്ജിളം തേങ്ങലിടമുറിയുന്നൂ... മെല്ലെ മെല്ലെ... മൌനമാവുന്നൂ....
ReplyDeleteഅമ്മതന്‍ താരാട്ട് പാട്ടും നിലക്കുന്നൂ... പതിയെ പതിയെ മൂകമാവുന്നൂ..
മനോഹരം.....കൂട്ടുകാര
ഒന്നു കൂടി അടുക്കും ചിട്ടയും വരുത്തൂ അത്രമാത്രം ..
നന്നായിരിക്കുന്നു
ReplyDeleteകുറച്ചു പതിരുകൾ പെറുക്കാമുണ്ട്
ഇനിയും പ്രതീക്ഷിക്കുന്നു. ഭാവുകങ്ങൾ
(Pkhamza Ham)
നന്ദി...പ്രിയപ്പെട്ടവരേ...വായിച്ചു അഭിപ്രായം പറഞ്ഞ...എല്ലാവര്‍ക്കും നന്ദി...സാഹിത്യത്തിലെ പരിചയ ക്കുറവാണ് എന്‍റെ തെറ്റുകള്‍ക്ക് കാരണം... തീര്‍ച്ചയായും തെറ്റുകള്‍ തിരുത്തി എഴുതാന്‍ ശ്രമിക്കാം....ഇനിയും അഭിപ്രായങ്ങളും സഹകരണങ്ങളും പ്രതീക്ഷിക്കുകയാണ്......
ReplyDeleteചില വരികള്‍ ഈണം ഇട്ട് പാടാവുന്ന ഒരു ഗാനം ഫീല്‍ ചെയ്യുന്നു ...
ReplyDeleteഅനാവശ്യമായി ദീര്‍ഘിപ്പിച്ചു എന്ന് തോന്നി
എന്റെ ഒരു അഭിപ്രായം മാത്രമാണ് കേട്ടോ