Ind disable

തിരസ്കൃതന്‍ (കവിത)


                                            തിരസ്കൃതന്‍ 

 
തിരിച്ചു പോവാന്‍ ഇടമില്ലാത്തവന്‍
തിരക്കി വരാന്‍ ആളില്ലാത്തവന്‍
തിരിഞ്ഞു നോക്കുമ്പോള്‍ കണ്ട തിരിവെട്ടം പോലും
തിരശ്ശീലയിട്ടു മറക്കപ്പെട്ടവന്‍ ...ഞാന്‍ തിരസ്കൃതന്‍

ഇവിടെ ഇന്ന് ഞാനെന്ന ഒരു ചോദ്യ ചിഹ്നവും
കുറെ ചോദ്യങ്ങളും...
കഥയിലവശേഷിക്കുന്നതിത്രമാത്രം ,

എന്നെ അറിയാതെ പോയ പ്രണയത്തോട്..
അറിഞ്ഞിട്ടും പറയാതെ പോയ പ്രണയിനിയോട്
ആയിരം മോഹങ്ങള്‍ കടം തന്നു
ചതിച്ചു ചിരിച്ച കാലത്തോട്...

ആശകളനര്‍ഗ്ഗളം പിറന്നിരുന്നആത്മാവിന്‍റെ -
അക്ഷയ പാത്രം തല്ലിയുടച്ച വാര്‍ധക്യത്തോട്...

നിഴല്‍ പോലെ നിരന്തരം കൂടെ നടന്ന്
നിറം മങ്ങി നിഴലുകളില്ലാത്ത ലോകത്തേക്ക് ..
തനിച്ചു നടന്ന കുടുംബിനിയോട്...

അന്തമില്ലാത്ത ഉറവകളിലൂടെ -
പൊട്ടിയൊഴുകിയ പുത്ര വാത്സല്യത്തെ
മനസ്സില്‍ തടയിട്ടു പകുത്തു നല്‍കിയപ്പോള്‍ ...
അച്ഛന്‍ മുരടനെന്നു അടക്കിപ്പറഞ്ഞ
എന്‍റെ പ്രിയപ്പെട്ട ബീജ വിത്തുകളോട് ...

കണ്ണീരു തുടച്ച് ... കഞ്ഞിയൂട്ടി..
കടലോളം സാന്ത്വനം തന്ന് ,
കരയുന്ന കരളിനു കഷായം പകര്‍ന്ന് ,
പുഞ്ചിരിച്ചു പറക്കുന്ന.. ഈ ശരണാലയത്തിലെ -
സ്വര്‍ണ്ണ ചിറകുകളുള്ള  വെള്ളരി പ്രാവുകളോട്...

സകലരോടും അശരണനിവന്
ചോദിക്കാനുള്ളതായിരം ചോദ്യങ്ങള്‍ ..
കാലം പോലും ഉത്തരം തരാതെ
കണ്‍ ചിമ്മിയ ഒരായിരം ചോദ്യങ്ങള്‍ ...!
------------------------------------------- by...Shaleer Ali 
 ചിത്രം : ഗൂഗിളില്‍ നിന്ന് 
                                                                                                    


7 comments:

  1. ഇത് മാത്രമല്ലല്ലോ...
    ഇനിയും ഒരായിരം നമുക്ക് പറയാം
    സ്വയം ഉരുകി തീര്‍ന്ന പ്രവാസിയുടെ ദുഖതോട് ഉപമിക്കാന്‍ ഇതൊന്നും പോരല്ലോ സുഹൃത്തേ....
    സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി ഹോമിച്ചവന്‍ പ്രവാസി.
    സ്വന്തം ജീവിതം മടുള്ളവര്‍ക്ക് വേണ്ടി മറന്നവന്‍ പ്രവാസി.
    സ്വന്തം ജീവിതം ഉത്തമം ആണെന്ന് വ്യമോഹിച്ചവാന്‍ പ്രവാസി....
    എന്നീട്ടുമ് ... ജീവിതം എന്തെന്ന് അറിയാത്തവന്‍ പ്രവാസി......

    ReplyDelete
  2. ഒരായിരം ചോദ്യങ്ങള്‍ ... മനസ്സിലേക്കു കൊണ്ടു വരുന്നു ഈ കടഞ്ഞെടുത്ത പദാവലികള്‍

    ReplyDelete
  3. ഇവിടെ ഇന്ന് ഞാനെന്ന ഒരു ചോദ്യ ചിഹ്നവും
    കുറെ ചോദ്യങ്ങളും...
    കഥയിലവശേഷിക്കുന്നതിത്രമാത്രം
    good....

    ReplyDelete
  4. ഇവിടെ ഇന്ന് ഞാനെന്ന ഒരു ചോദ്യ ചിഹ്നവും
    കുറെ ചോദ്യങ്ങളും...
    കഥയിലവശേഷിക്കുന്നതിത്രമാത്രം
    good....

    ReplyDelete
  5. കോര്‍ത്തിണക്കിയ പദങ്ങളില്‍ ഒരു കവിത. വരികള്‍ക്കിടയില്‍ ആശയസമുച്ചയം. ഇതുതന്നെയല്ലേ മലയാള ഭാഷയുടെ പ്രതീക്ഷ, സംതൃപ്തിയും. ഇഷ്ടപ്പെട്ടു, സുഹൃത്തേ.

    ReplyDelete
  6. മനോഹരം :
    അക്ഷരങ്ങളെ നൂലില്‍ കോര്‍ത്ത ഒരു മാല പോലേ :-

    ReplyDelete
  7. തിരസ്കാരത്തിന്റെ നോവുകള്‍ ഇതിലും തീവ്രമായ് എങ്ങനെ പകര്‍ത്താന്‍ കഴിയും ,നന്നായിട്ടുണ്ട് .മുന്നേറുക

    ReplyDelete