അഗ്നി സംഹാര ധൂമം തുപ്പി ആളിയലറുന്നു
ഉറവ വറ്റിയ കണ്ണുകള്‍ പിന്നെയും നീറുന്നു
കടം തരുമോ ഒരു തുള്ളിയാരെങ്കിലും..?
അവിടെയെരിയുന്നതെന്‍റെ കടംകഥ താളുകള്‍
അഗ്നി... ഊറ്റി വലിച്ചു കാറ്റില്‍ പറത്തുന്നത്
എന്‍റെ പഴം പാട്ടു കെട്ടുകള്‍ ..!
ഇടക്കിടവേളയ്ക്ക്
പോട്ടിത്തെറിക്കുന്നതെന്നെയുറക്കാന്‍
കരുതിയ നൂറു മുത്തങ്ങള്‍ ...
നാട്ടു പാട്ടിന്‍ താരാട്ടുകള്‍ ...!
കരിയിലത്തുണ്ട് പോല്‍
കാറ്റില്‍ പറക്കുന്നതെന്‍റെ...
കളിപ്പങ്കകള്‍....തെങ്ങോലപ്പന്തുകള്‍..!
ഇടയിലിഴനെയ്തുരുണ്ട് പൊങ്ങുന്ന...
ധൂമങ്ങള്‍ ... പറഞ്ഞു തീരാ
കഥയിലെ കറുത്ത ഭൂതങ്ങള്‍ ...!
ദ്രംഷ്ടകള്‍ കാട്ടി പൊട്ടിയലറുമ്പൊഴും...
കണ്ണീരു ബാക്കി വെക്കുന്നൊരിത്തിരി..,
കനലിന്നു കനമായ് തീരുന്നത്
തങ്ങള്‍ തന്‍... കഥ പറഞ്ഞുണ്ണിയെ
കരയിച്ച തേന്‍കുരലല്ലയോ....!
അങ്ങേ തൊടിയിലൊരു
ശവദാഹം നടക്കുന്നു..
കൂട്ടു നിന്നവര്‍ കൂട്ടമായകലുന്നു
ചിതയിലൊറ്റയ്ക്ക് വേവുന്നതെന്‍റെ
മുത്തശ്ശിയോ..
കനലിന്‍റെ കരുത്തുറ്റ കയ്യില്‍
കരഞ്ഞു കരിയുന്നതെന്‍റെ ബാല്യമോ....?
by...Shaleer Ali

അത്മ ധൂളികള്‍ നിത്യ താണ്ടവമാടുമ്പൊഴും മനുഷ്യന്‍ തന്റെ ആഗ്രഹങ്ങള്‍ക്ക് വറുതി വരുനില്ല...
ReplyDeleteപറഞ്ഞു തീരാത്ത പലതും ഭാകി വെച്ചു നാം എല്ലാരും യാത്രയാകും പുതിയ
ബാല്യങ്ങക്ക് ക്കരഞ്ഞ ജന്മമെടുക്കും
ആശംസകള്‍ ഡിയര്‍
കരിയിലത്തുണ്ട് പോല്‍
ReplyDeleteകാറ്റില്‍ പറക്കുന്നതെന്‍റെ...
കളിപ്പങ്കകള്‍....തെങ്ങോലപ്പന്തുകള്‍..!
ഷലീറിന്റെ വരികളില്‍ പലപ്പോഴും ബാല്യകാലം കടന്നു വരുന്നുണ്ടല്ലോ...
നന്നായി എഴുതി.
അവിടെയെരിയുന്നതെന്‍റെ കടംകഥ താളുകള്‍
ReplyDeleteഅഗ്നി... ഊറ്റി വലിച്ചു കാറ്റില്‍ പറത്തുന്നത്
എന്‍റെ പഴം പാട്ടു കെട്ടുകള്‍ ..!
ഇടക്കിടവേളയ്ക്ക്
പോട്ടിത്തെറിക്കുന്നതെന്നെയുറക്കാന്‍
കരുതിയ നൂറു മുത്തങ്ങള്‍ ...
നാട്ടു പാട്ടിന്‍ താരാട്ടുകള്‍ ...
പ്രിയ സ്നേഹിതാ .....
മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു ഈ വരികള്‍
നല്ല വരികള്‍ ശലീര്‍ ആശംസകള്‍
ReplyDeleteബാല്യത്തിൻ നനവാർന്ന ഓർമ്മകൾ നൽകാനായി വരികൾക്ക്..
ReplyDeleteമുത്തശ്ശൻ..മുത്തശ്ശി..അവർ നൽകുന്ന സ്നേഹ വാത്സല്ല്യങ്ങൾ ഇല്ലാതാവുന്നത് നഷ്ടം തന്നെയാണു..
നന്ദി ട്ടൊ.,!