പ്രണയാനന്തരം..
വിരഹം .........
പ്രണയത്തിനോളം തന്നെ ആഴത്തില്‍ ആത്മാവിനെ സ്പര്‍ശിക്കുന്ന വികാരം .....
പ്രണയമെന്നു കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കു തന്നെ കേട്ട് തഴമ്പിച്ച വാക്ക്...
ആരും കേള്‍ക്കാനാഗ്രഹിക്കാത്ത, ആരും പറയാനിഷ്ടപ്പെടാത്ത
എന്നാല്‍ ..എവിടെയും എപ്പോഴും..ക്ഷണിക്കാതെ കയറി ചെല്ലുന്ന ഒരു മിഴിനീര്‍ മുകില്‍ .......
ആ...വിരഹത്തെ കുറിച്ച് പറയുന്നവരെല്ലാം പറയും ...
അതു പകരുന്ന വേദനയെപ്പറ്റി... ആ വിരഹത്തെ കുറിച്ച് പാടിയവരെല്ലാം പാടി ,
കരളില്‍ കനലെരിയുന്ന നൊമ്പരത്തെ പറ്റി....!!
അതു തന്നെയായിരുന്നു അന്ന് ഞാന്‍ മനസ്സില്‍ കൊണ്ട് നടന്നിരുന്ന എന്റെ ചോദ്യവും ....,
എനിക്കൊരു നിര്‍വ്വചനം വേണം..,വിരഹമെന്ന വെറും വാക്കിനല്ല...,
അതു പകരുന്ന വേദനക്ക് ....,അതേകുന്ന നൊമ്പരത്തിന് ..., അതിനെല്ലാം ഒരു നിര്‍വ്വചനം...
അതായിരുന്നു അന്ന് ഞാന്‍ തേടി കൊണ്ടിരുന്നത്...!!
പലരും പറഞ്ഞതു പലതാണ്..എന്തോ...? അതിലേറെയും വെറും ചാപല്യങ്ങള്‍ ആയിട്ടാണ് തോന്നിയത്...
ഒട്ടും ആത്മാര്‍ത്ഥമല്ലാത്ത.., പ്രണയത്തിന്‍റെ നൈമിഷിക സുഖങ്ങള്‍ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടപ്പോള്‍ ...
പകച്ചു പോയ മനസ്സുകളില്‍ നിന്നുയര്‍ന്ന വാക്കുകള്‍,,, പക്ഷെ ചിലരെങ്കിലും ആ വേദനകളില്‍ ഇന്നും...
മനമുരുകി എരിഞ്ഞുതീരുന്ന മെഴുകു തിരികളായിരുന്നു ....!!
പണ്ടെങ്ങോ വിട്ടു പിരിഞ്ഞ കളിക്കൂട്ടുകാരിയെ വീണ്ടും കണ്ടപ്പോള്‍
പുതിയ പരിചയപ്പെടലിന്നിടെ ഒരിക്കല്‍ അവളോടും ഞാനെന്‍റെ ചോദ്യത്തിന് ഒരുത്തരം തേടി,
അവള്‍ പക്ഷെ വാചാലയായത് പ്രകൃതിയുടെ ആത്മാവില്‍ പോലും വിരാചിക്കുന്ന പ്രണയത്തെ കുറിച്ചായിരുന്നു...
പ്രണയമെകുന്ന അനന്തമായ അനുഭൂതിയുടെ ആഴങ്ങളില്‍ നീരാടാന്‍ അവളെന്നെ ക്ഷണിക്കുന്നത് പോലെ എനിക്ക് തോന്നി,
അവളെന്നെ കിനാവുകള്‍ പിറക്കുന്ന സന്ധ്യകളിലെയ്ക്ക് കൈപിടിച്ചാനയിക്കുകയായിരുന്നു..
അവിടെ ഞാന്‍ അവളോടൊത്ത് സങ്കല്പ സാഗരങ്ങളുടെ സംഗമ തീരങ്ങള്‍ കണ്ടു .....
ഞങ്ങളാ തീരങ്ങളില്‍ സ്നേഹം കൊണ്ട് സ്വര്‍ണ്ണ സൗധങ്ങള്‍ പണിതു, വെള്ളി നിലാവത്ത്..
കിനാവള്ളികളില്‍ ഒന്നിച്ചിരുന്നൂയലാടി...,,
അവിടെ ഞങ്ങളുടെ അനുരാഗ മേഘങ്ങള്‍ പെയ്തൊഴിയവേ...
സ്വര്‍ണ്ണ മയൂഖങ്ങള്‍ ആനന്ദ നടനമാടിയിരുന്നു.,വസന്ത കോകിലങ്ങള്‍ വശ്യമാമനുരാഗ ഗീതമാലപിച്ചിരുന്നു....,
രാവു മടങ്ങിയതും പകലോന്‍ മിഴി തുറന്നതുമറിയാതെ നിശാ ഗന്ധികള്‍ ആതീരങ്ങളില്‍ സദാ പൂത്തു വിടര്‍ന്നു നിന്നിരുന്നു..!!
സുരലോകം മണ്ണില്‍ തന്നെയാണെന്ന് തോന്നി പോയിരുന്ന രാപകലുകളിലവസാനം ജനനിയുടെ മാറില്‍
മലര്‍ന്നു കിടക്കുമ്പോള്‍.., അവളുടെ മംഗല്യ രഥമുരുളുന്ന ഘോഷ മേളങ്ങള്‍ കാതില്‍ വന്നലച്ചു തുടങ്ങിയപ്പോള്‍...
അകലേ കാണുന്ന ശ്യാമമഖിലവും ധൂമങ്ങള്‍ ആണെന്ന് തോന്നിപ്പോയ നിമിഷം മുതല്‍ ...
ഈ സാഗര തീരത്തിലലയടിയുന്ന അലകളെല്ലാം വെറും വെളുത്ത നുരകള്‍ മാത്രമാണെന്ന്
തോന്നിപ്പോയ നിമിഷം മുതല്‍ ..ഞാനറിയുകയായിരുന്നു...,
എന്‍റെ ചോദ്യത്തിന്‍റെ ഉത്തരം ...
അനിര്‍വ്വചനീയമായ പ്രണയം ബാക്കി വെച്ച് പോകുന്ന വിരഹമേകുന്ന വേദനയുടെ നിര്‍വ്വചനമെന്തെന്നു
അവള്‍ പറയാതെ പറഞ്ഞു തരികയായിരുന്നു...
അതു അന്നാരോ പറഞ്ഞതു പോലെ നിദ്രയകന്നു പോയ മിഴികളുടെ നീറ്റലല്ല ...നാനാ സിരകളിലൂടെയും ശിരസ്സിലേക്ക്
ഇരച്ചു കയറുന്ന ചിത്തഭ്രമത്തിന്‍റെ ഭ്രാന്തമായ ആവേഗമല്ല.. ചിന്തയുടെ ചിരാതുകള്‍ കരിഞ്ഞു കഴിഞ്ഞിട്ടും ഇനിയും മറ്റേതോ
ലോകം പുല്‍കാന്‍ കൊതിക്കുന്ന ലഹരിയോടുള്ള അടങ്ങാത്ത ആസക്തിയല്ല.....
''എന്‍റെ ഈ വിരഹം ആത്മാവിലനാഥമായ പ്രണയത്തിന്‍റെ ....അനുദിനമേറുന്ന ഭാരമാണ്......''
by...Shaleer Ali

നല്ല ഭാഷ. ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ. ആശംസകള്‍
ReplyDeleteനന്ദി....@സ്വപ്നസഖി .......:))
ReplyDeleteനന്നായിരിക്കുന്നു
ReplyDeletegud..
ReplyDelete