ബാല്യം..
മഴത്തുള്ളിയെ താലോലിച്ച്...
മുറ്റത്തെ മഴ വെള്ളത്തിലോഴുക്കിവിട്ട-
കടലാസ് തോണിയുടെ ഗതി വേഗത്തിലാഹ്ലാദം കൊണ്ട്...,
ഒറ്റ തോര്‍ത്തില്‍ കോരിയെടുത്ത-
പരല്‍ മീന്‍ കുഞ്ഞുങ്ങളെ... സ്ഫടിക പാത്രത്തില്‍ നിറച്ച്...
അവയുടെ മേനിയഴകില്‍..
അത്ഭുദം കൂറിയ ബാല്യം...!!
ഇനിയാ ബാല്യത്തിലേക്ക് പെയ്തു വീഴാനൊരു -
മഴ നൂലു പോലും ബാക്കിയില്ലെന്നോര്‍ക്കുമ്പോള്‍..
ഈ തുള്ളിക്കൊരു കുടം പെയ്യുന്ന..
മഴത്തുള്ളികളെ താലോലിക്കാന്‍..
ഇന്നെന്‍റെ കൈകള്‍ക്കാ മാര്‍ദ്ധവമില്ലാതെയായി
പോയിരിക്കുന്നു എന്നറിയുമ്പോള്‍....
ഈ മഴക്കാലവും ആ ബാല്യവും..
മനസ്സിലൊരു കരി മുകിലിന്‍റെ ഭാരമേകുകയാണ്........!!''
-----2------
''ആണ്ടുകള്‍ക്കപ്പുറത്തു നിന്നൊരു.....
പിഞ്ചു ബാല്യത്തിന്‍റെ കരച്ചില്‍..
ഇന്നെന്‍ ആത്മ കര്‍ണ്ണങ്ങളില്‍...
വന്നു തഴുകി മായുമ്പോള്‍
അന്ന് തൂവിയ കണ്ണു നീരിലൊരു തുള്ളി...
കണ്‍ കോണിലെങ്ങോ ഇനിയും ബാക്കിയുണ്ടെന്നു...
തോന്നിപ്പോവുമ്പോള്‍....
അന്ന് കുസൃതി കാണിച്ചതിന്...
അച്ഛന്‍ തല്ലിയ പാട് ..
തുടയിലൊരു കുഞ്ഞു നീറ്റലായി
ഇന്നും ബാക്കി നില്‍ക്കുമ്പോള്‍...
പോയ ബാല്യമേ..
നീ തന്ന വേദനകള്‍ പോലും
ഓര്‍ത്തോമനിക്കുവാനിന്നെന്തു സുഖം....''
''ആ തിരിച്ചു പോവുന്നതെന്റെ ബാല്യമാണ് ..
കൌമാരവും പോയി ...യാത്രാ മൊഴിയില്ലാതെ ,
ഇന്നലെ വരെയന്നാശ്വാസമായിരുന്ന
പ്രണയവും സുമംഗലിയായി .........
ഇന്നിവിടെ തനിച്ചാണെന്റെ യൌവനം..
സ്വപ്നങ്ങളില്ലാത്ത നിദ്രകളും ഞാനും
നഷ്ട്ട പ്രതാപത്തിന്റെ സ്വര്‍ണ്ണ സ്മരണകളും
പരസ്പ്പരം കണ്മിഴിച്ചു നോക്കി നില്‍ക്കെ
പെയ്ത മഴയില്‍ നനയുന്നതെന്റെ വേദനകളാണ് .......
പൊഴിയാന്‍ മടിച്ചെന്റെ ഹൃത്തില്‍
തളം കെട്ടി കിടന്ന കണ്ണീര്‍ മുത്തുകള്‍ ...
ആരുമറിയാതെ ഈ മഴതുള്ളികള്‍ക്കൊപ്പം
പതിയെയൊന്നൊഴുക്കി വിട്ടോട്ടെ ഞാന്‍
വിജനമീ വീഥിയിലൊരു നിഴല്‍ തെളിയും വരെ ..
-------------------------------------by...Shaleer Ali


പോയ ബാല്യമേ..
ReplyDeleteനീ തന്ന വേദനകള്‍ പോലും
ഓര്‍ത്തോമനിക്കുവാനിന്നെന്തു സുഖം....''
നല്ല വരികള്‍ പ്രിയാ
ആശംസകള്‍ ആശംസകള്‍
കുട്ടാ, നല്ല വരികള്‍. നൊസ്റ്റാല്‍ജിക്.
ReplyDeleteഷാജു അത്താണിക്കല്‍... അസീസ് ഇക്കാ....നന്ദി..അഭിപ്രായം പറഞ്ഞതിന്നു ഒരു പാട് നന്ദി...
ReplyDeleteനല്ല വരികള്‍..
ReplyDeleteമഴയെ സ്നേഹിച്ച്...
ReplyDeleteമഴത്തുള്ളിയെ താലോലിച്ച്...
മുറ്റത്തെ മഴ വെള്ളത്തിലോഴുക്കിവിട്ട-
കടലാസ് തോണിയുടെ ഗതി വേഗത്തിലാഹ്ലാദം കൊണ്ട്...,
ഒറ്റ തോര്‍ത്തില്‍ കോരിയെടുത്ത-
പരല്‍ മീന്‍ കുഞ്ഞുങ്ങളെ... സ്ഫടിക പാത്രത്തില്‍ നിറച്ച്...
അവയുടെ മേനിയഴകില്‍..
അത്ഭുദം കൂറിയ ബാല്യം.
ബാല്ല്യത്തിന്റെ ഓർമ്മകളുണർത്തുന്ന സുന്ദരമായ, ലളിതമായ വരികൾ. ശരിക്കും ആ തോർത്തിൽ പരൽമീൻ പിടിക്കുന്നതൊക്കെ മനസ്സിലൂടെ കടന്ന് പൊയി. അതൊരു സംഭവമാ ആ ബാല്ല്യം. ആശംസകൾ.
ബാല്യം : അനുഭവിക്കുമ്പോള്‍ അല്ല .. ഓര്‍ക്കുമ്പോള്‍ തന്നെയാണ് അതിന്റെ സുഖം :
ReplyDeleteനല്ല വരികള്‍ ശലീര്‍
ബാല്യവും കൗമാരവും യവ്വനവും..
ReplyDeleteതിമിർത്തു പെയ്യും മഴകളുടെ നാദവും തേങ്ങളുകളും കാതിൽ കേളി കൊട്ടുന്നൂ.,
ഇഷ്ടായി,ഒരുപാട്.,!