''കണ്ണിലും കരളിലും
ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ തന്ന
ഒരു കല് മതില് കെട്ടിനുള്ളിലെ
മതിലുകളില്ലാത്ത മായിക ലോകം
അവിടെ....
ഇന്നും എന്റെ സ്വപ്നങ്ങള്‍...
ശലഭ ചിറകേറി പാറി നടക്കുന്നുണ്ടാവും
മോഹങ്ങള്‍..
മന്ത്ര ധ്വനികളായി കാറ്റില്‍ അലിഞ്ഞു ചേരുന്നുണ്ടാവും
സ്നേഹം...
കാലഭേദമില്ലാത്ത വസന്തമായി
എന്നും വിടര്‍ന്നു നില്‍പ്പുണ്ടാവും...
പ്രണയം...
ഇന്നും പുറത്തു കടക്കാനാവാതെ...
ആ മതില് കെട്ടിനുള്ളിലെവിടെയോ തളര്ന്നിരിപ്പുണ്ടാവും..''.
by...Shaleer Ali

കാലഭേദമില്ലാത്ത വസന്തമായി
ReplyDeleteഎന്നും വിടര്‍ന്നു നില്‍പ്പുണ്ടാവും...
പ്രണയം...
നല്ല വരികള്‍
ഇഷ്ടായി
നല്ല വരികൾ..
ReplyDeleteനന്ദി....പ്രിയ സ്നേഹിതരെ....
ReplyDeleteഎന്നും ഓര്‍മയില്‍ നില്ക്കുന്ന കാലം
ReplyDeleteപൂവണിയാത്ത സ്വപ്നങ്ങളും മോഹങ്ങളും പ്രണയങ്ങളും പ്രതീക്ഷകളും നാം വിട്ടേച്ചു പോന്ന കലാലയങ്ങളില്‍ തിരികെ ചെന്ന് അവയെ കോരിയെടുക്കാന്‍ ഒരിക്കല്‍ കൂടി മതില്കെട്ടുകള്ക്കകത്ത് അസ്വാതന്ത്ര്യത്തിന്റെ സ്വാന്തന്ത്ര്യം നുകരാന്‍ കൊതിക്കാത്തവര്‍ ഉണ്ടാകുമോ ?
ReplyDeleteഇപ്പോഴും തിരിച്ചു പോവാന്‍ ആഗ്രഹിക്കുന്ന കലാലയം
ReplyDeleteതിരിച്ചുകിട്ടില്ല എന്നറിഞ്ഞിട്ടും മനസ് കൊതിക്കുന്നു.....