Ind disable

ഞാന്‍ മഞ്ഞുതുള്ളി....


ഞാന്‍ മഞ്ഞുതുള്ളി.... 



     ''ഞാനൊരു മഞ്ഞു തുള്ളി....
ഉദയവും നിലാവും സംഗമിച്ചു പിരിഞ്ഞ പുലരിയിലെപ്പോഴോ.....
ചിറകുകളില്ലാതെ ഇവിടെ ഈ ഭൂമിയിലേക്ക്‌ പാറി വീണ
ഒരു നേര്‍ത്ത ബാഷ്പ ബിന്ദു.....ഞാനിന്നു വലിയ സന്തോഷത്തിലാണ്....അതിനു ഹേതുവെന്തന്നല്ലേ...
പറയാം...
                       
                            നിലാവിന്‍റെ..വെളുത്ത ...വിരിപ്പിലൂടെ ലകഷ്യമില്ലാതെ  ഒരു കുഞ്ഞു കുസൃതിയോടെ  ഊര്‍ന്നിറങ്ങിയപ്പോള്‍ ഞാന്‍ വന്നു വീണത്‌ ഒരു രക്ത നിറമുള്ള പനിനീര്‍ മൊട്ടിന്‍റെ വിടരാന്‍ വെമ്പുന്ന നേര്‍ത്ത  ദലങ്ങളിലാണ്..
ഞാന്‍ ചെന്ന് വീണതും അവള്‍ പുളകമണിഞ്ഞു കിണുങ്ങി...എനിക്ക് വലിയ കുളിരാണത്രെ... !!

        അവളെന്നെ അവളുടെ ആത്മാവിന്‍റെ ആഴങ്ങളിലേക്കു ക്ഷണിച്ചിരുത്തി...
ഞാനെന്‍റെ കുളിരിനെ അവള്‍ക്കു പങ്കു വച്ചു.. പകല്‍നാളം എരിഞ്ഞു തുടങ്ങിയതറിയാതെ  
അവളുടെ നെഞ്ചോടു മുഖമമര്‍ത്തി കിടക്കവേ ..ഇടയ്ക്കവളെ തലോടി കിന്നാരം പറയാനെത്തുന്ന കാറ്റിനൊപ്പം ഞാനും ഒരു തൊട്ടിലിലെന്നപോലെ ആടി രസിക്കുകയായിരുന്നു...

         പെട്ടന്നവളുടെ ഹൃദയം എന്തെന്നില്ലാതെ ഭയന്ന് വിറച്ചു...അത് പട പടാ മിടിച്ചു...അവള്‍ വേദന കൊണ്ട് പുളഞ്ഞു..പൊട്ടിക്കരഞ്ഞു ..അവള്‍ പറഞ്ഞു... ''മഞ്ഞു തുള്ളീ.... എന്‍റെ സിരകളറുക്കപ്പെട്ടിരിക്കുന്നു..നമ്മളിപ്പോ ഏതോ ഒരു യുവാവിന്‍റെ കൈകളിലാണ് ... അയാള്‍ നമ്മെയും കൊണ്ട് എവിടേയ്ക്കാണ് പോവുന്നത്..??        മഞ്ഞു തുള്ളീ.....എനിക്കെന്തോ വല്ലാതെ പേടി തോന്നുന്നു.... അവള്‍ തേങ്ങുകയായിരുന്നു....
എനിക്കയാളോട് വല്ലാത്ത  വെറുപ്പ്‌ തോന്നി... ക്രൂരന്‍....!!
   
                 അവന്‍ ഞങ്ങളെയും കൊണ്ട് നടക്കുകയായിരുന്നു...പൂവിതളുകളെ വെയില്‍ നാളമേല്‍ക്കാതെ  തന്‍റെ നേര്‍ത്ത വസ്ത്രത്തിലെവിടെയോ ഒളിച്ചു വെച്ചപ്പോള്‍...എനിക്കൊരല്‍പ്പം ആശ്വാസം തോന്നി....
അവന്‍ ക്രൂരനല്ല..... ഒത്തിരി നേരം നടന്ന അവന്‍റെ പാദങ്ങള്‍ പതിയെ നിശ്ചലമായത് ഞാനറിഞ്ഞു...
അവന്‍റെ ഹൃദയതാളം എറുന്നതും അവന്‍റെ ശരീരത്തില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിയുന്നതും ഞാനറിഞ്ഞു....
ഇത്തിരി നേരത്തെ മൂകതക്ക് ശേഷം ......വിറ കൊള്ളുന്നതെങ്കിലും...അവന്‍റെ നേര്‍ത്ത... മൃദുലമായ ശബ്ദം അവിടെ കേട്ടു....

                      ''പ്രിയേ.... ഇതെന്‍റെ മനസ്സാണ്......ഒരു പക്ഷെ
നീ ആഗ്രഹിച്ച പോലുള്ള. ഭംഗിയോ..സുഗന്ധമോ..
ഒന്നും...ഇതിനില്ലായിരിക്കാം....എന്നാലും.....
നിന്‍റെ പൊട്ടിച്ചിരികള്‍ക്ക് പ്രതിധ്വനിയും.....
ആഘോഷങ്ങള്‍ക്ക് മധു പാത്രവും.....
നൊമ്പരങ്ങള്‍ക്കു സാന്ത്വനവും....
വേദനകള്‍ക്ക് കണ്ണ് നീരും....... 
എന്നും......ഇതിലുണ്ടാവും.....!!''

നിമിഷങ്ങളൊത്തിരി കഴിഞ്ഞിട്ടും അവന്‍റെ പ്രിയയുടെ നാദം കേള്‍ക്കാനായില്ല....
പക്ഷെ.... ഇടക്കെപ്പോഴോ ഞാനറിഞ്ഞു..... ഞാനും എന്‍റെ ചെമ്പനീര്‍ മലരും ഇപ്പൊ....അവളുടെ കരങ്ങളിലാണ്... 
അവളുടെ നേര്‍ത്ത വിരലുകളുടെ തലോടലേറ്റ് ഇക്കിളി പൂണ്ട്....ഇതളുകള്‍ കൂമ്പി നില്‍ക്കുകയാണ് എന്‍റെ പനീര്‍ പൂവ്...
                ഇരു മൌനങ്ങളും നാലു മിഴികളും മാത്രം തമ്മില്‍ സ്വകാര്യം പറഞ്ഞ അനുരാഗ നിമിഷങ്ങള്‍ക്ക് ശേഷം...
അവര്‍ രണ്ടു പേരും തുടിക്കുന്ന ഹൃദയവും പിറക്കാത്ത വാക്കുകളുമായി പിരിയുമ്പോള്‍ ഞാനും പനിനീരും 
ആ സുന്ദരിയുടെ മാറോട് ചേര്‍ക്കപ്പെട്ടു കഴിഞ്ഞിരുന്നു...അവളുടെ തുടിക്കുന്ന അധരങ്ങളുടെ ചുംബന ചൂടില്‍... പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ അനുഭൂതികളിലൊന്നില്‍ നിന്നും പടര്‍ന്ന ലഹരിയുടെ ആലസ്യത്തില്‍ ഒന്ന് മയങ്ങി ഉണര്‍ന്നു കഴിഞ്ഞപ്പോഴേക്കും രാവിന്‍റെ യാമങ്ങള്‍ ഒരു പാട് കടന്നു പൊയ് കഴിഞ്ഞിരുന്നു....
       
                             ഇപ്പൊ.... ഞാനറിയുകയാണ്   നാളെ ഈ സുന്ദരിയുടെ ചുടു ചുംബനങ്ങളുടെ നിശ്വാസങ്ങളേറ്റു വാങ്ങാന്‍ ഞാനുണ്ടാവില്ല....
                  ഇരുണ്ടു ചുളിവുകള്‍ വീണു തുടങ്ങിയ എന്‍റെ പനീര്‍ പൂവിന്‍റെ ദലങ്ങളില്‍ അല്പാല്‍പ്പമായി ഞാനലിഞ്ഞില്ലാതാവുന്നതും ..ഒരു വേദനയോടെ ഞാനറിയുന്നു.....

                               'ഇത്...ഇതെന്‍റെ മരണമാണ്...എങ്കിലും എനിക്ക് വിഷമമില്ല .....ഞാന്‍ ധന്യനാണ്...
വെറുതെയീ  മണ്ണിലെവിടെയോ  വീണലിഞ്ഞു ചെര്‍ന്നില്ലതാവേണ്ട ഞാനെന്ന വെറുമൊരു മഞ്ഞു തുള്ളി......
ഒരു സുന്ദര പ്രണയത്തിന്‍റെ  നിശ്വാസങ്ങളും ഹൃദയ താളങ്ങളും ഏറ്റു വാങ്ങിയാണ് മൃതിയോടലിയുന്നത്‌....

                        വ്യര്‍ത്ഥമെങ്കിലും ഞാനിനിയും കൊതിച്ചു പോവുകയാണ്.....മണ്ണില്‍ പ്രണയവും....പ്രഭാതങ്ങളും .....
വീണുറങ്ങാന്‍ ഇലകളും ....മലരുകളും..... എല്ലാം ഉള്ളിടത്തോളം കാലം ....എന്നുമീ.... നിലാവിന്‍റെ വെളുത്ത വിരിപ്പിലൂടെ ഊര്‍ന്നിറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്......
ഒരിക്കല്‍ കൂടി ഒരു ചെമ്പനീര്‍ മൊട്ടിന്‍റെ തരള ദലങ്ങളില്‍ ഒരു കുളിര്‍ കണമായി പതിഞ്ഞിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്......
ഒരു വട്ടം കൂടെ ആ പൂവിനേയും എന്നെയും വെച്ചുനീട്ടി പ്രണയം പറയാന്‍ ഒരാളെങ്കിലും വന്നിരുന്നെങ്കിലെന്ന്.....
അവനും അവളോട്‌ അതേ വാക്കുകള്‍ ഒരു മാത്ര കൂടെ പറഞ്ഞിരുന്നെങ്കിലെന്ന്....
''പ്രിയേ .....ഇതെന്‍റെ മനസ്സാണ്........''
                                                                                                       
                                                                                                 by...Shaleer Ali

26 comments:

  1. ഈ നേര്‍ത്ത മഞ്ഞില്‍ ഒഴുകിയ രാവിന്‍ മഞ്ഞു തുള്ളിക് വിരിഞ്ഞ പൂവിതളില്‍ എത്തിച്ചേരനും തണുപ്പിന്റെ വിരിമാറില്‍ ഇനി ചായാനും കഴിയട്ടെ........
    പ്രണയത്തിന്റെ മാസ്മരികത നിശയോളം വര്‍ണ്ണികുമ്പോഴും എപ്പോഴും മനസ്സില്‍ എന്തെന്നെല്ലാത്ത കുളിരാണ്. ഞ്ഞാനോര്‍ത്പോയ പഴയ പ്രണാന്റെ പണയിനിക്കിത്രക്ക് വിരഹമോ!!

    നന്നായി എഴുതി എന്റെ എല്ലാ ഭാവുകങ്ങളും
    ആശംസകള്‍

    ReplyDelete
  2. കവിതപോലെ.. സുന്ദരമായ അവതരണം.. പ്രതീക്ഷിച്ചില്ല മഞ്ഞുതുള്ളി ഇങ്ങനെ ഒരു പ്രണയസാക്ഷ്യം വഹിക്കുമെന്ന്. ആശംസകള്‍..

    ReplyDelete
  3. മനോഹരമായി എഴുതി..ആശംസകള്‍.

    അവന്‍ ഞങ്ങളെയും കൊണ്ട് നടക്കുകയായിരുന്നു...പൂവിതളുകളെ വെയില്‍ നാളമേല്‍ക്കാതെ തന്‍റെ നേര്‍ത്ത വസ്ത്രത്തിലെവിടെയോ ഒളിച്ചു വെച്ചപ്പോള്‍...എനിക്കൊരല്‍പ്പം ആശ്വാസം തോന്നി....

    ReplyDelete
  4. മഞ്ഞുതുള്ളി പോലെ .....നിര്‍മ്മലം,

    ഇങ്ങനെ വിശേഷിപ്പിച്ചോട്ടെ ഞാന്‍ ...

    ReplyDelete
  5. 'പ്രിയേ.... ഇതെന്‍റെ മനസ്സാണ്......ഒരു പക്ഷെ നീ ആഗ്രഹിച്ച പോലുള്ള. ഭംഗിയോ..സുഗന്ധമോ..
    ഒന്നും...ഇതിനില്ലായിരിക്കാം....എന്നാലും..... നിന്‍റെ പോട്ടിച്ചിരികള്‍ക്ക് പ്രതിധ്വനിയും.....
    ആഘോഷങ്ങള്‍ക്ക് മധു പാത്രവും.....നൊമ്പരങ്ങള്‍ക്കു സാന്ത്വനവും....വേദനകള്‍ക്ക് കണ്ണ് നീരും.......
    എന്നും......ഇതിലുണ്ടാവും.....!!'' മനോഹരം

    ReplyDelete
  6. നന്ദി പ്രിയപ്പെട്ടവരേ...വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി....
    തുടര്‍ന്നും നിങ്ങളുടെയെല്ലാവരുടെയും പ്രോത്സാഹനങ്ങള്‍ ഉണ്ടാവണം.....

    ReplyDelete
  7. Woh........very nice ....
    theernnupoyi alle..

    ReplyDelete
  8. ഷലീര്‍.... താങ്കളുടെ അവതരണ ശൈലി അതി മനോഹരം....

    ReplyDelete
  9. @jaleel nadaapurambipeesh ...ekg chettan...നന്ദി പ്രിയപ്പെട്ടവരേ...വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.....തുടര്‍ന്നും നിങ്ങളുടെയെല്ലാവരുടെയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.....

    ReplyDelete
  10. ഷലീര്‍ എന്നാണ് ഇനി നാട്ടില്‍ വരുന്നത്....ഇതെഴുതിയ ആള്‍ എന്റെ അയല്‍ക്കാരനാണെന്ന് ഉച്ചത്തില്‍ വിളിച്ചു പറയുമ്പോള്‍ വലിയ അഭിമാനം തോന്നുന്നു.....

    എത്ര മനോഹരമായി ഷലീര്‍ എഴുതുന്നു.....

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം മാഷേ .. ഇതില്‍ കൂടുതല്‍ എന്ത് വേണം .. ഗുരു തുല്യനായ മാഷില്‍ നിന്നും കിട്ടിയ ഈ വാക്കുകളാണെന്റെ ഏറ്റവും വലിയ ഊര്‍ജ്ജം...
      മനസ്സ് കവിയുന്ന നന്ദി ഞാന്‍ പറഞ്ഞു തീര്‍ക്കുന്നില്ല..
      നാട്ടില്‍ കാണാം മാഷേ അടുത്ത കൊല്ലം ഇന്ഷാ അല്ലാഹ് ...

      Delete
  11. പ്രണയം തുളുമ്പുന്ന കവിതപോലെ,ഒരിളം കാറ്റിന്റെ തണുപ്പിലെ കുളിരുപോലെ, പ്രാണ പ്രിയയുടെ ചുംബനം പോലെ സുഖകരം.

    ReplyDelete
  12. മനോഹരമായ വരികൾ... വളരെ ഇഷ്ടപ്പെട്ടു. ആശംസകൾ

    ReplyDelete
  13. ശലീര്‍ ഒരു കവിത പോലെ തന്നെ മനോഹരമായ വരികള്‍ ..മഞ്ഞുതുള്ളി പോലെ തന്നെ നിര്‍മ്മലമായ വാക്കുകള്‍

    ReplyDelete
  14. ഇഷ്ടപ്പെട്ടു ,,ഇനിയും ധാരാളം എഴുതണം കേട്ടോ

    ReplyDelete
  15. ഷലീര്‍, നീ നമ്മുടെ റിനിയെ കൂടി ഒന്ന് പരിചയപ്പെടണം അവന്‌റെ ശൈലിയും ഏകദേശം ഇത്‌ പോലെയാണ്‌. ഈ മഞ്ഞു തുള്ളിയിലടങ്ങിയിരിക്കുന്ന ആര്‍ദ്രത ഒരുപാടിഷ്ടപ്പെട്ടു, വളരെ തന്‍മയത്തത്തോടെ പറഞ്ഞിരിക്കുന്നു... ആശംസകള്‍

    ReplyDelete
  16. ഇനിയും ഒരുപാട് ബാക്കി ...വരട്ടെ ഇനിയും ..സുന്ദരം ..

    ReplyDelete
  17. നല്ല വരികള്‍.. പ്രണയം തോന്നിപ്പോകുന്ന വരികള്‍.. keep it up dear...

    ReplyDelete
  18. മഞ്ഞുതുള്ളി __
    നിന്റെ സ്നേഹത്തില്‍ ഘനീഭവിച്ച പുഞ്ചിരി .. തിരസ്ക്കരണത്തില്‍ ഉരുകിയ കണ്ണുനീര്‍ !

    ReplyDelete
  19. പ്രണയം നിറഞ്ഞൊഴുകുന്ന വരികള്‍ ... അതി മനോഹരം

    ReplyDelete
  20. ഇത് മുമ്പേ വായിച്ചതാണ്. പക്ഷെ കമന്റ് എഴുതാന്‍ മറന്നു.
    തരളിതമായ മനസ്സില്‍ നിന്നും ഊര്‍ന്നിറങ്ങിയ പ്രണയാര്‍ദ്രമായ വരികള്‍.
    ആശംസകള്‍

    ReplyDelete
  21. പ്രണയം .പ്രണയം, പ്രണയമയം ..... പ്രണയം എത്ര എഴുതിയാലും വായിച്ചാലും മടുക്കില്ല ...ആശംസകള്‍

    ReplyDelete
  22. മഞ്ഞുതുള്ളിയുടെ നൈർമ്മല്യവും കുളിരും, പനിനീർപൂവിന്റെ സൌന്ദര്യവും സുഗന്ധവും, പ്രണയത്തിന്റെ സ്നിഗ്ദ്ധതയും ഒരേസമയം മനസ്സിലേയ്ക്ക് കിനിഞ്ഞിറങ്ങുന്ന അനുഭവം സമ്മാനിക്കാൻ കഴിഞ്ഞ ചാരുതയാർന്ന ഗദ്യശൈലി. നന്നായിരിക്കുന്നു.

    ReplyDelete
  23. പ്രണയാര്‍ദ്രമായ വരികള്‍... ആശംസകള്‍ ശലി..

    ReplyDelete