ഒരു മുറിവിലൂടെ..
ബാല്യത്തിന്‍ വിളികേട്ടു തിരികെ
ഞാനൊന്ന് നടന്നു
പിന്നിട്ട വഴിയിലെ
പഴയ പുന്നായ്മകള്‍ തേടി...
ഉപ്പുകല്ലുകള്‍ കുഞ്ഞു കുപ്പായ കീശയിലാക്കി
അരിമ്പുളികള്‍ തേടി ഓടിയ
വയല്‍ വരംബിലിന്നെന്‍
പാദം അരചാണ്‍ താഴ്ന്നു പോയ്......
കുഞ്ഞു പാദങ്ങള്‍ക്കിക്കിളി യെകിയ
ആ കറുത്ത മണ്ണിനീ കാതങ്ങള്‍ നടന്നു
പരുത്തു പോയ കാലുകളെ
ഇന്നിഷ്ട്ടമായില്ലായിരിക്കും...
ഒറ്റക്കുതിപ്പിനാകാശ മെന്നൂറ്റം കൊണ്ട്
മത്സരിച്ചാടിയ ഊഞ്ഞാലിന്‍റെ....
തഴമ്പ് മായാത്ത മാങ്കോമ്പ്
ഇന്നൊട്ടു മേളില്‍ ചെന്നിട്ടിളിക്കുന്നു ..
ക്ഷീണിതാ നീ തിരികെ പോവുക...
അന്നെന്‍റെ.. വേഗത്തിനൊപ്പം
കറങ്ങിടാനാവാതെ
നില വിട്ടു തെറിച്ച ഓലപ്പങ്ക
ഇന്നീ പച്ചീര്‍ക്കിലി തുമ്പില്‍
പതിയെ പിടച്ചെന്നോടു ചൊല്ലി ..
സ്നേഹിതാ...
ആവുന്നതില്ലല്ലോ
കറങ്ങിടാനൊരു കുറി പോലും...
എങ്കിലും നടന്നെ മതിയാവൂ
ഓര്‍മ്മകളിലെക്കൊന്നു
തിരികെയെന്നോര്‍ത്ത്
ഉരുട്ടി ഞാന്‍ പഴയൊരു സൈക്കിളിന്‍
ചക്രമൊന്നാരും കാണാതെ..
രണ്ടടിയോടി പിന്നാലെയെങ്കിലും
ചക്രം കുതിച്ചു ...കാലത്തിനെ പോല്‍ ...
അടി തെറ്റി ഞാന്‍ വീണു പോയ്...
പോറി.. പണ്ടത്തെ പോല്‍
കാല്‍ മുട്ടൊരല്‍പ്പം...
അകലെക്കുരുളുന്നതിന്നിടയിലൊരു മാത്ര
നിന്നെന്നു തോന്നി ...ചക്രം ,
പതിയെ ചൊന്ന പോല്‍ തോന്നി.... മനസ്സില്‍ ,
ഇനിയൊന്നുറക്കെ കരഞ്ഞോളൂ....
മുറിവില്‍ കണ്ണീരിനുപ്പു നനച്ചോളൂ...
ഒരു കാട്ടു ചെടിയുടെ ഇലയരച്ചിട്ടോളൂ...
ഇടയ്ക്കിമകളിറുക്കിയടച്ചമ്മേയെന്നു വിളിച്ചോളൂ..
ഓര്‍ക്കുവാനിതു മതി
നിനക്ക് നിന്‍ ബാല്യം..!!
by...Shaleer Ali

Ethra manoharam ee kavitha..aashamsakal
ReplyDeleteവളരെ നല്ല വരികള്‍ ...
ReplyDeleteകവിത ഇഷ്ടപ്പെട്ടു .
ആശംസകള്‍
നന്നായിരിക്കുന്നു, ഈ ബാല്യകാല സ്മൃതികൾ അയവിറക്കുന്ന മനോഹര കവിത്. ആശംസകൾ.
ReplyDeleteഓര്‍മകളിലേക്കൊരു എത്തി നോട്ടം, മറക്കാന്‍ കഴിയാത്ത വയല്‍ വരമ്പുകള്‍
ReplyDeleteവിസ്മരിക്കാത്ത മഞ്ഞുതുള്ളികള്‍
ആശംസകള്‍ പ്രിയാ
നന്നായിരിക്കുന്നു
@ പരപ്പനാടന്‍ ...വേണുഗോപാല്‍ ജീ .. മണ്ടൂസന്‍ &dear....ഷാജു .............. thnk uuu dearssss.....:))
ReplyDeleteഅന്നെന്‍റെ.. വേഗത്തിനൊപ്പം
ReplyDeleteകറങ്ങിടാനാവാതെ
നില വിട്ടു തെറിച്ച ഓലപ്പങ്ക
ഇന്നീ പച്ചീര്‍ക്കിലി തുമ്പില്‍
പതിയെ പിടച്ചെന്നോടു ചൊല്ലി ..
സ്നേഹിതാ...
ആവുന്നതില്ലല്ലോ
കറങ്ങിടാനൊരു കുറി പോലും
വളരെ മനോഹരമായ വരികള്‍ : ബാല്യകാല സ്മരണകള്‍ ശലീറിന്റെ രചനകളില്‍ മുന്നിട്ടു നില്‍ക്കുന്നു എന്നത് എന്റെ സംശയം മാത്രമാണോ ?
ഓര്‍ക്കുവാനിതു മതി
ReplyDeleteനിനക്ക് നിന്‍ ബാല്യം..!!
അതെ എന്നും എല്ലാവരും ഇഷ്ട്ടപെടുന്ന ബാല്യം.... ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം... ഒന്നിനെപ്പറ്റിയും ഉല്‍ക്കണ്ടപെടാത്ത കാലം.......
ഷാലീ.. വളരെ ഇഷ്ട്ടപെട്ടു....
ഇനിയും ഒരുപാടെഴുതുക....
നന്നായിട്ടുണ്ട് എഴുത്ത്...
ReplyDeleteബാല്യത്തേക്കാള്‍ എനിക്കിഷ്ടം ഞാനിപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ യൗവ്വനകാലമാണ്...
അകങ്ങളില്‍ സമരം പെയ്യുന്ന കാലം...
നന്‍മകള്‍ നേരുന്നു..