ആദ്യ ചുംബനം
അവള്‍ കരയുകയായിരുന്നു
ഞാന്‍ ഉറക്കെ ചിരിക്കുകയും ..
അവള്‍ വാശി പിടിക്കയായിരുന്നു
ഞാന്‍ വീണ്ടും അടിക്കനോങ്ങുകയും
അച്ഛനോട് പറയുമെന്നവള്‍ ...
അമ്മാവനോട് പറയരുതെന്ന് ഞാന്‍
കരച്ചില് മാറാതെ ചിരിച്ചു അവള്‍ ...
കരയാനോരുങ്ങി ചുവന്നെന്‍ കവിള്‍
ഇനി അടിക്കില്ലെയെന്നു സത്യം ചെയ്യാനാവള്‍
അത് മാത്രമാവില്ലെന്നു മടിച്ചു ഞാനും
സത്യത്തിനൊരു സമ്മാനമുന്ടെന്നവള്‍
പറയില്ല... തരും സത്യത്തിനോടുവിലെന്ന്..
ആ കുഞ്ഞിളം കയ്യില്‍ കൈ ചേര്‍ത്ത്
ചൊല്ലി ..... ''എന്നമ്മ സത്യം''
ഒരു മാത്ര കൊണ്ടെന്‍റെ ഇരു കവിളുകളില്‍
കണ്ണീരൊട്ടുന്ന കവിള്‍ ചേര്‍ത്ത് അവള്‍
തന്ന സമ്മാനങ്ങള്‍...ചൂടുള്ള ചുംബനങ്ങള്‍...
വിലയറിയാതെ വിറച്ചു നിന്നു ഞാന്‍
കണ്ണുകളിറുക്കി ചിരിച്ചു അവള്‍..!!
by...Shaleer Ali
