"ഇല്ല.. തനിച്ചാവില്ല..!!
ഭയമുടച്ചു പടിയിറങ്ങാം നിനക്ക്..
സ്വപ്നങ്ങളെ കാറ്റു സ്വീകരിക്കുന്ന
ഖബർസ്ഥാനിൽ ഞാനുണ്ടാവും..
ആറടിയോളം പടരാൻ
കരുത്തുള്ള വേരുകളുമായി
ആരുമെത്തി നോക്കാത്ത
നിന്റെ വെൺപുടവയിൽ
തലോടി ഞാൻ കാവലിരിക്കും..
നിന്നിൽ നിന്നു ഞാൻ
തളിർത്തു പൊങ്ങും ...
നിന്റെ ചിരികളെ
വെളുത്ത നുറുങ്ങു പൂക്കളാക്കും..
നിന്റെ പ്രണയത്തെ
ഞാനതിന്റെ സുഗന്ധമാക്കും..
വളർന്നു വളർന്ന്
അവിടെ ഞാൻ
നിന്റെ അടയാളമാവും..!!
------------Shaleer Ali------------
0 comments:
Post a Comment