കൈമടക്കിൽ കവിതയൊളിപ്പിച്ച ഒരു- നിഷേധിയുടെ പ്രേതത്തെ കാണാറുണ്ട്...
ആൾക്കൂട്ടത്തിനിടയിൽ തനിച്ചായിപ്പോവുന്ന,
അത്രമേൽ വെളിച്ചത്തിലും ഇരുട്ടിലായിപ്പോവുന്ന അപൂർവ്വതകളിൽ
കവി കാനക്കരികിലുന്നു ചുമയ്ക്കും..
ഒരു കടലാസു കാട്ടി വിളിക്കും..
കുഞ്ഞിനെപ്പോലെ ചിരിക്കും..
ഒതുങ്ങാത്ത തലമുടിയിൽ നഖചിത്രമെഴുതി..
ഇടറുന്ന ശബ്ദത്തിലൊരു കവിത ചൊല്ലും..
വീടോ ഉമ്മയോ കിട്ടാത്ത
ആ ഏകാകിയുടെ പട്ടിണിക്ക് മുന്നിൽ
എന്റെ വിശപ്പൊന്നുമല്ലാതാവുമ്പോൾ
ഞാനുമൊരു കവിതയാവും
ഈണങ്ങളിലൊതുങ്ങാത്ത,
ചോരയും ശർദ്ദിലും മണക്കുന്ന
ഉറച്ച വാക്കുകളിൽ ചങ്കുതകർന്നു
മരിച്ചു വീഴുന്ന തലക്കെട്ടില്ലാത്ത കവിത...!
----------------------ShaLy-----------------------
പ്രിയ ഷലീര്‍ അലി , വെറുത ഇതു വഴി പോയപ്പോള്‍ ഒന്ന് കയറിയതാണ് . ബ്ലോഗ് തുടരുന്നു എന്നറിഞ്ഞതില്‍ സന്തോഷം. കവിത നന്നായിരിക്കുന്നു കൂടുതല്‍ കൂടുതല്‍ എഴുതുക.
ReplyDeleteപ്രിയ ഷലീര്‍ അലി , വെറുത ഇതു വഴി പോയപ്പോള്‍ ഒന്ന് കയറിയതാണ് . ബ്ലോഗ് തുടരുന്നു എന്നറിഞ്ഞതില്‍ സന്തോഷം. കവിത നന്നായിരിക്കുന്നു കൂടുതല്‍ കൂടുതല്‍ എഴുതുക.
ReplyDelete