ശേഷിപ്പുകള്‍..
സ്വപ്നങ്ങളുടെ ഉറവകളില്‍
ഉരഗങ്ങളുറങ്ങാന് തുടങ്ങുമ്പോള്‍..
കണ്ണീര് മേഘങ്ങളെ അതിരുകളിട്ട്
കരളു പങ്കിട്ട ആകാശങ്ങള്‍ക്ക്
പകുത്തു കഴിയുമ്പോള്‍..
ചിന്തയുടെ ഗതി വേഗങ്ങള്‍
ഒരു ചങ്ങലക്കുരുക്കില്‍
പിടഞ്ഞു നിലക്കുമ്പോള്‍
ആയുസ്സിന്റെ കടലിടുക്കില്‍
അവസാന അണുവും
ഇടുങ്ങി ഞെരുങ്ങുമ്പോള്‍.
അസ്തമിക്കാത്ത ആശകളെ
നക്ഷത്രങ്ങളാക്കി ആകാശം നിറക്കുന്ന
അരൂപിയായ മരണത്തിന്
എന്റെയും നിന്റെയും മുഖമാണ് ..!!
--------------------Shaleer Ali-----------------------
ഷലീറിന്റെ ഭാവലോകം എന്നെ അത്ഭുതപ്പെടുത്തുന്നു....
ReplyDeleteസന്തോഷം മാഷേ .... ഈ സ്നേഹം എന്നെയും ......... :)
Delete