ഇന്‍ക്വസ്റ്റ്..
മരക്കൊമ്പിലൊളിച്ച മരണത്തെ
കുരുക്കിട്ട് കഴുത്തിലണിയുമ്പോഴുള്ള
വെപ്രാളത്തില്‍ പാതി നഗ്നനായിട്ടുണ്ട്..!
മരണത്തിന്റെ മണവാട്ടിയായി
കൈ പിടിച്ചകലുന്ന പ്രാണനെ കണ്ടാവാം..
ചിരിക്കുമ്പോഴിറുകിയടയുന്ന
ചിരിക്കുമ്പോഴിറുകിയടയുന്ന
കണ്ണുകള്‍ തുറിച്ചു ചാടിയിട്ടുണ്ട്..!
നശിച്ച ജീവിതത്തിലൊടുക്കം കഴിച്ചതൊക്കെയും
ശപിച്ചു തുപ്പി വിസര്‍ജ്ജിച്ചു കളഞ്ഞിട്ടുണ്ട്..!
പിണക്കം മറന്ന് അലറി വിളിച്ചു
തിരിച്ചു നേടാനുള്ള വ്യഗ്രതയിലാവണം..
ഞെരിഞ്ഞുടഞ്ഞു പോയ
പല്ലുകള്‍ക്കിടയില്‍
ചോരയില്‍ കുളിച്ച് ചതഞ്ഞു കിടപ്പുണ്ട് ,
എല്ലുറപ്പില്ലാത്ത നാക്ക്..!
മനസ്സിലിടക്കിടെ ഇടിച്ചു കുത്തി പെയ്യാന്‍ വെമ്പുന്ന
കാമ മേഘങ്ങളെ മണ്ണിലൊടുക്കിയതിന്‍റെ
സ്ഖലന ശേഷിപ്പുകള്‍
അടിവസ്ത്രത്തില്‍ പാതിയുണങ്ങി
പിടിച്ചുകിടപ്പുണ്ട് ..!
അവന്‍ കീഴ്പെടുത്തിയിരിക്കുന്നു.!
മുട്ടു പാതി മടക്കി..
മണ്ണില്‍ പാദമൂന്നി വിജയമറിയിചിരിക്കുന്നു..!
കയറൊരു വള്ളി പോലെ
കഴുത്ത് ചുറ്റിയവനെ താങ്ങി നിര്‍ത്തുന്നു..!
-------------------Shaleer Ali----------------------

ഇൻക്വസ്റ്റ് നന്നായിട്ടുണ്ട്
ReplyDeletethankuuu maashe :)
Deletedayaneeyam thanne
ReplyDeleteathrakku moshamayo :(
Deleteഎന്റെ അമ്മോ... ഭീകരം ......... വളരെ നന്നായിട്ടുണ്ട്......
ReplyDeleteഒരു "മരണമെത്തുന്ന നേരത്ത് " ന്റെ ഫീല്‍
ReplyDeletesanthosham maaashe..... :)
Deleteഎന്തൊരു കാഴ്ചയാണിത്.....
ReplyDeletemaaashe.... <3
Deletemaashe .... :) <3
Deleteഹോ.ദൈവമെ.
ReplyDeleteമരക്കൊമ്പിലൊളിച്ച മരണം /നല്ല സങ്കൽപം.
ഹോ.ദൈവമെ.
ReplyDeleteമരക്കൊമ്പിലൊളിച്ച മരണം /നല്ല സങ്കൽപം.
മനോഹരമായ് ഒന്ന്... ആശംസകള്‍....
ReplyDeletevyathyasthamai. santhaosham..
ReplyDeleteനന്നായിട്ടുണ്ട് മാഷേ..ആശംസകൾ
ReplyDeleteഗംഭീരം തന്നെ ...
ReplyDelete