"അത്രമേൽ കുളിരാർന്നൊരീറൻ മഴത്തെന്നലെന്നെത്തലോടി കടന്നു പോയി".
അതിലോലമേതോ ഓർമ്മ മഴനൂലിനാൽ
ഞാനോ കിനാവിന്റെ വഞ്ചിയേറി ..
അനുവാദമില്ലാതെ അകതാരില_
നുരാഗ ദീപമായ് മിന്നി തെളിഞ്ഞവളെ...
അത്രമേൽ നീലിച്ച നീല ഞരമ്പിന്റെ
അറ്റത്തു ചെമ്പനീർ വരച്ച_തിലേ...
നീയിറങ്ങിപ്പോയ തുളസിത്തറക്കരികെ
ഇന്നുമൊരു കുടചൂടി ഞാനെത്തി നിൽപ്പൂ..
ഇനിയൊരു വഴിയുണ്ടോ താഴേക്ക് താഴേക്ക്....
നിന്നൊപ്പമെത്തുവാനെന്നു തേടി
നീ പൊഴിച്ചിട്ട ചെമ്പൂവിതൾ തുള്ളി നോക്കീ...
നീയെന്ന മന്ത്രം മാത്രമോതി...
നിന്നെ തപം ചെയ്തു മുനിയായവൻ...
മധുരാനുരാഗത്തിൽ നിറ ഗർഭ പർവ്വതം
ഉടലഴിഞ്ഞുരുൾപൊട്ടി പുഴ നിറഞ്ഞെങ്കിലും...
"നിന്നെ തപം ചെയ്തു മുനിയായവൻ..." കനൽക്കൂടിൽ വീണ്ടും കനലെരിയാൻ തുടങ്ങിയിരിക്കുന്നു... സന്തോഷം :)
ReplyDelete