ഒരു കവിത കൂടി
,-------------------------
നവയുഗ പ്രിയ കവിയാമെന്റെ സോദരാ..
നീ എനിക്കായൊരു കവിത കുറിക്കുമോ..
അതിലെന്റെ
ആത്മാവിൻ ചിത്രം വരക്കുമോ..
വിരഹമാമെരി വേനലേറ്റു മരുവായൊരെൻ ഹൃദയ നോവതും ചേർത്തു രചിക്കുമോ...
വേദമില്ലാ... വേദാന്തമില്ലാ...
വേരുകൾ മുറിയുന്ന വേദനകൾ മാത്രം..
കത്തുന്ന വാക്കിന്റെ മുത്തു വേണം
ഞരമ്പറ്റു വീഴും രക്ത തുള്ളി വേണം..
അനുരാഗമതിമധുര മധുവെന്നുരഞ്ഞവൾ
അറിയാതെ പോയൊരെൻ
നോവുകൾ വേണം.. (നവയുഗ)
ഒരു കൂർത്ത മുള്ളേറ്റ മുറിവതിൽ കാണുമോ...
ഇന്നും നിലക്കാത്ത നിണമതിൽ കാണുമോ...
ഒരു നേർത്ത കൊലുസിന്റെ
മണിയൊച്ച കേൾക്കുമോ
അതിനൊത്ത താളത്തിൽ ചിരിമുത്തു പൊഴിയുമോ...
മുറിവുള്ളിൽ നിണമുറവ പൊട്ടുന്ന
ധമനിയുടെ അർബുദകുരുവായ്
അവളതിൽ കാണുമോ...
ഒരു പ്രണയ കഥയുടെ ചിതയതിൽ
കാണുമോ....
ഒരു കബന്ധം ഒടുവിൽ ബാക്കി വേണം..
അതെൻ കനവിന്റെയാണെന്നു_
മെഴുത വേണം..
ഇനിയില്ല ബാക്കിയായെന്നിൽ പ്രതീക്ഷയും...
പ്രണയവും പരിണയക്കനവും
പരാതിയും...
ഉണ്ടൽപ്പമാത്രയായ് മിടിക്കും ഹൃദന്തവും
ഉറങ്ങാത്ത മിഴിയികളും..
ഉണരുന്ന സ്മൃതികളും...
ഇനിയെന്റെ പകലുകൾ പുലരുവാനൂർജ്ജമായ്
അതു മാത്രം മതിയെന്നുമെഴുത വേണം
ആ ഓർമ്മകൾ മാത്രമെന്നെഴുത വേണം.... (നവയുഗ)
0 comments:
Post a Comment