തുടർന്നും തിരാ ..
ഞാൻ നിന്നെ
പ്രണയിച്ചു കൊണ്ടേയിരിക്കും..
കരയെന്നാൽ കാത്തിരിപ്പാണ്...
അത്രമേൽ ഉറച്ച മനസിന്റെ മുഖമാണ്..
എത്ര ഓടിപ്പോയാലും
എത്ര കൊതിപ്പിച്ചു മുത്തിയകന്നാലും
നിനക്കായ് മാത്രം ഉണങ്ങുന്ന നെഞ്ചാണ്..
പിന്നെയെങ്ങനെയാണ്..
ഈ നെഞ്ചിലെ കരിങ്കല്ലിൽ
ആഞ്ഞടിച്ചൊന്നു പൊട്ടിക്കരയാൻ..
നീ വരില്ലെന്ന് വിശ്വസിച്ചു മരിക്കുന്നത്..!
_______________ShaLy________________
0 comments:
Post a Comment