Ind disable

Friday, September 16, 2016

തീക്കാട്

ഒരു മഴയ്ക്കും തളിർപ്പിക്കാനാവാത്ത
ഒരു കാടുണ്ട്...
ഒരിഷ്ട കാലം നീയേ..
നീ മാത്രമേ..
എന്ന് മുളച്ചു പടർന്നതിന്
ഒരവധിക്കാലത്തിന്റെ
വേനലത്രയും തന്ന്..
ഒറ്റ ദിവസം കൊണ്ട് നീ
കരിച്ചു കളഞ്ഞ കൊടും കാട്...!
ആശകളുടെ ആ ശവക്കോട്ടയെ ഇന്നും
നെഞ്ചിൽ പേറുന്നത് കൊണ്ടാവണം...
എന്റെ സാനിദ്ധ്യത്തിനെപ്പോഴും
ചാരമായൊരു ചിതയുടെ
മടുപ്പ് ഗന്ധമുണ്ടെന്ന്
അടുപ്പങ്ങൾ അറപ്പോടെ
അടക്കം പറയുന്നത്...!!
-------------------Shaleer Ali-------------------

0 comments:

Post a Comment