ഇലകളിടതൂർന്ന ആയുസ്സിന്റെ
പച്ചമരത്തിനിളം തടിയിലൊരു
നേർത്ത മുറിവ് ..!
മരം കൊത്തിയുടെ ഉരുക്കു കൊക്കു-
കൊണ്ടെന്നപോലൊരു മുറിപ്പാട്
അവിടെ കണ്ണീർ ചാലു പോലൊരു
നീർ നൂല് ....!
നിറം മങ്ങി മഞ്ഞയിലേക്ക് മടങ്ങുന്നു
പച്ചപുതച്ചാശ തീർന്നിട്ടില്ലാത്ത
ഇലക്കൂട്ടങ്ങൾ....!
പതിയെ പതിയെ വേരിൽ നിന്നൊരു വേദന
വലിഞ്ഞു വരളുന്ന ഞരമ്പുകളിലൂടെ-
ആകാശം മുട്ടിയ അഹങ്കാരത്തിലേക്ക്
പടർന്നു തുടങ്ങുന്നിടത്തു നിന്നും
വെള്ളം കൊടുത്ത പുഴയും
വളം പകർന്ന മണ്ണും
വസന്തം കഴിഞ്ഞെന്നു നെടുവീർപ്പിടുന്നു..!
കഫൻപുടകളുമായി കൈനീട്ടുന്നു
ഖബറായി വാ പിളർത്തുന്നു...!!
വേരുകളും വിത്തുകളും
പൊട്ടിയലറുന്ന നിമിഷങ്ങളെ
മൌനം കൊടുത്തു പിന്നിലാക്കി
മരം മറവിയുടെ ഉപ്പുപാളികളിൽ
പൊങ്ങു തടിയായി
പുഴയുടെ ലക്ഷ്യത്തിലലിയുന്നു..!
അനന്തരം കുന്തിരിക്കപ്പുകയിൽ
ശ്വാസം മുട്ടി-
ഞാന്‍ നിദ്രയിലേക്ക് മലർന്നു വീഴവേ..!
വീണ്ടും....
ഒരു പുഴ വിളിക്കുന്നു...!!
ശൂന്യതയില്‍.. സര്‍വ്വം ..
'ശുഭം'
---------------------------------Shaleer Ali---------------------------------

നന്നായിട്ടുണ്ട് ഷലീർ.
ReplyDeleteആശംസകൾ !
സന്തോഷം ഗിരീഷ് ജീ ... :)
Deleteഎനിയ്ക്ക ഇഷ്ടപ്പെട്ടു.
ReplyDeleteസന്തോഷം മാഷേ :)
Deleteനേര്‍ത്ത മുറിവല്ല, നല്ല മുറിവ് തന്നെയാണ്.
ReplyDeleteഅതെ റാംജി മാഷേ ,, :( സന്തോഷം സ്നേഹം :)
Deleteകൊള്ളാം...
ReplyDeleteനന്ദി ..സുഹൃത്തേ .. :)
Deleteശൂന്യതയില്‍ സര്‍വ്വം!
ReplyDeleteനശ്വരമാമീ ജീവിതം!!
നല്ല വരികള്‍
ആശംസകള്‍
സന്തോഷം മാഷെ
Deleteനശ്വര ജീവിതത്തിൽ ഈശ്വരൻ തന്നതീ സുകൃതങ്ങൾ ... :)
വായനക്ക് ശേഷവും ചിന്തിപ്പിക്കുന്ന വരികള്‍ .. കൊള്ളാം ശലീര്‍ .
ReplyDeleteസന്തോഷം ഫൈസൽ ഭായ് ... :)
Deleteഅതും മുറിച്ചുവല്ലേ ...
ReplyDeleteഇനി നമുക്ക് ശൂന്യതയിലേക്ക് നോക്കിയിരിക്കാം :(
ആശംസകളോടെ
@srus..
നമുക്ക് നോക്കിയിരിക്കാൻ ഒരു ശൂന്യത അതികമകലെയല്ലാതെ :)
Deleteസന്തോഷം അസ്രുസ് :)
മരത്തില്‍നിന്നും മനുഷ്യന് പിറക്കുന്ന സാരവത്തായ കവിത ഹൃദ്യം,വാചാലം !
ReplyDeleteസന്തോഷം മാഷേ ... :)
Deleteകവിതയിൽ കനലെരിയുന്നതു കാണാം ......
ReplyDeleteപ്രദീപ് മാഷ് :) സന്തോഷം
Delete" കഫന്പുടകളുമായി" എന്നാല്‍ എന്താ? മനസ്സിലായില്ല
ReplyDeleteകഫന്‍ പുടകള്‍ ... മൃത ദേഹം പൊതിയുന്ന വെളുത്ത തുണി ...
Deleteസന്തോഷം ഈ വായനക്ക് :)
കഫൻ പുടവകളായ് കൈ നീട്ടുന്നു .
ReplyDeleteഖബറായ് വാ പിളർത്തുന്നു..
പുഴ വിളിക്കുന്നു ..
നന്നായ് ..ഇഷ്ടപ്പെട്ടു ..ശലീർ ..
-
സ്നേഹിതൻ
സന്തോഷം സ്നേഹിതാ :)
Deleteകവിത
ReplyDeleteലളിതം,
അതിലുപരി ഹൃദ്യം..!
നന്ദി സന്തോഷം :)
Deleteകൊള്ളാം. ആശംസകൾ..
ReplyDeleteസന്തോഷം :)
Deleteഇഷ്ട്ടമായി വരികള്‍..ആശംസകള്‍....!
ReplyDeleteസന്തോഷം അന്നൂസ് :)
Delete