പുസ്തകപ്പടികള് ..
സോദരീ... നിന്റെ കരളു പൊള്ളിച്ച കണ്ണീരിന്റെ
താപമറിയാഞ്ഞിട്ടല്ല..
നിന്റെ മനസ്സ് കത്തിച്ച അപമാന ഗര്‍ത്തത്തിന്
ആഴം കാണാഞ്ഞിട്ടുമല്ല...
നിസ്ലാ,, നിന്റെ കുരുന്നു പ്രതീക്ഷകളുടെ
ശലഭച്ചിറകുകളെ അവര്‍,
വിദ്യയ്ക്ക് വിലയിട്ട് വിദ്യാലയങ്ങളെ
പഞ്ച നക്ഷത്ര മുദ്ര കുത്താനിറങ്ങിത്തിരിച്ചവര് ..
പരിഹാസച്ചെളിയില് മെതിച്ചരച്ചു കളഞ്ഞതൊന്നും
അറിയാതെയുമല്ല...
ആയുസ്സുരുക്കിയുരുക്കിയോരോ ദിനവും
നീയെന്ന അടിത്തറയിലായിരം നിലകളുടെ
പ്രതീക്ഷാ മന്ദിരം പടുത്തുയർത്തിയ
ഒരു പിതാവിൻറെ കരുത്ത് ചോര്‍ന്നു
കരുവാളിച്ച വദനം കണ്ടു
മനസ്സ് പിടഞ്ഞു പോയത് കൊണ്ടാണ്..
പൊന്നു മോളെന്ന ഓര്‍മ്മ
കണ്ണീരിന്നുറവ മാത്രമായിപ്പോയൊരു
ഉമ്മയുടെ അലമുറകളില്‍
കണ്ണു നിറഞ്ഞു നിന്നു പോയത് കൊണ്ടാണ്...
കളങ്കിത ലോകത്തിലെ "
അതിജീവന പാഠങ്ങള്‍ക്ക് മുന്നില്‍
ഉത്തരമില്ലാതെ തേങ്ങിയ നിന്റെ-
നിഷ്കളങ്കമിഴികളെയിനിയും
മറക്കാനാവാത്ത സഹപാഠികളുടെ
ഇടറുന്ന വാക്കുകളില്‍ ഉള്ളു പിടഞ്ഞു പോവുമ്പോഴാണ്...
നിസ്ലാ നീ എന്തിനിതു ചെയ്തെന്ന
ചോദ്യ ചിഹ്നത്തിനറ്റത്തെ കൊലക്കയറില്‍
എനിക്കും ശ്വാസം മുട്ടുന്നത്..
വിദ്യയുടെ കമ്പോള നിലവാരമളക്കവേ
പ്രതീക്ഷയുടെ അക്ഷരക്കൂമ്പാരങ്ങളില്
കാലിടറി വീണ കുരുന്നുകളുടെ പ്രതിനിധിയായി
കാലത്തിനോര്ക്കാന് ഒരു രക്തസാക്ഷിയെ
തന്നു മടങ്ങിയവളേ...
തോൽവികളില്ലാത്ത ലോകത്ത്
ഇനി നീ ഉറങ്ങുക..
നൂറു മേനിയുടെ കരുത്തിനു സൂപ്പ് വെച്ചുകുടിക്കാൻ
ഇളമനസ്സുകളുടെ പേരും പ്രതീക്ഷയും വെട്ടിക്കീറുന്ന
കാട്ടാളപ്പുരയുടെ ഭിത്തികള്‍ നിറയെ
ഇനിയെന്നും കാണട്ടെ
പുസ്തകക്കൂട്ടം ചവിട്ടു പടിയാക്കി
ഖബറിലെയ്ക്കിറങ്ങിപ്പോയവളുടെ
ഉത്തരക്കടലാസിലെ
ഉത്തരക്കടലാസിലെ
ചുവന്ന മഷിപ്പാടില്‍ നിന്നു വളര്‍ന്നുപടര്‍ന്ന
ഒരു നൂറായിരം തപിക്കുന്ന ഞരമ്പുകള്‍ ...!!
ഒരു നൂറായിരം തപിക്കുന്ന ഞരമ്പുകള്‍ ...!!
___________________Shaleer Ali____________________

Shaleer Ali's poetic craftsmanship is enviable though I am rather inclined to be a critic of his obsessive tendancy to exclusively submit himself to the creation of poignant poems.
ReplyDeleteസലീര്‍ എന്ന കവി പ്രവീണന്‍ ഈ ദുഷ്പ്രവണതയില് നിന്നും പ്രമുക്തനാകട്ടെ എന്ന പ്രത്യാശയുമായി ഈ എളിയ ആസ്വാദകന്റെ പ്രിയംകരമായ പ്രശംസകള്‍ നേരുന്നു!
ആദ്യ വായനക്കും ആസ്വാദനത്തിനും ഹൃദയം നിറഞ്ഞ നന്ദി സർ... <3
ReplyDeleteകവിയുടെ ദു:ഖവും രോഷവും ഉൾക്കൊള്ളുന്നു. യുദ്ധസമാനമാണ് ലോകമെന്നും പരാജിതരെ ചവിട്ടി താഴ്ത്തണം എന്നുമുള്ള സന്ദേശങ്ങൾ പങ്കു വെക്കുന്ന സാമൂഹ്യസ്ഥാപനങ്ങളെ വിമർശിക്കുക തന്നെ വേണം.
ReplyDeleteപക്ഷേ കവിതയിൽ അവസാനവരികളൊഴികെയുള്ളതെല്ലാം രോഷപ്രകടനം മാത്രമായി പോയി എന്നൊരു തോന്നൽ.
സന്തോ മാഷെ ആദ്യ വരികളുടെ അപൂർണ്ണതയെ അറിയാൻ ശ്രമിക്കുന്നതോടൊപ്പം അവസാന വരികൾക്ക് കിട്ടിയ അന്ഗീകാരത്തിൽ അതിയായ sസന്തോഷംഅറിയിക്കുന്നു..
Deleteനാലുവരികളില്‍ ഒതുങ്ങിപോവുന്ന നമ്മുടെ പ്രതിഷേധം !! :(
ReplyDeleteനാലുവരികളില്‍ ഒതുങ്ങുന്നു നമ്മുടെ പ്രതിഷേധം :(
ReplyDeleteസത്യം .. ഫൈസൽ ഇക്ക... :(
Deleteഅധ്യാപകര്‍ വിദ്യയുടെ മഹത്വം മറക്കുമ്പോള്‍
Deleteഅവന്റെ ഉള്ളിലെ മനുഷ്യത്വം മരിക്കുന്നു .....
സത്യം ഡിയർ.. നന്ദി.. :)
Deleteഅവസാന വരികൾ കൂടുതൽ ഇഷ്ടമായി
ReplyDeleteആശംസകൾ..
സന്തോഷം സുഹൃത്തേ...
Deleteപ്രതിഷേധം കവിതയിലൂടെ ..
ReplyDeleteആശംസകള്‍ ശലീ ..
മനോഹരമായ വാക്കുകളും തീക്കനലുകള്‍ പോലെ തീഷ്ണമായ അര്‍ത്ഥങ്ങളും ..
ReplyDeleteഅവർ എന്നതിന് ശേഷം അവിടെ ഒരു ബ്രാക്കറ്റിൻറെ ആവശ്യം വരുന്നുണ്ടോ ??
ReplyDeleteഅത് തുടർച്ചയായി എഴുതിയാലും ആശയം വ്യക്തമാവുമല്ലോ ..
"അപരാജിത " അക്ഷര പിശക് ...
കാലിക പ്രസക്തി ഉള്ള ഒരു വിഷയം കവിത ആക്കിയപ്പോൾ
അതിന്റെ ഗൗരവം ഉൾക്കൊണ്ട് തന്നെ എഴുതി ...
എന്നാണിനി വരും തലമുറയ്ക്ക് കുട്ടിക്കാലം ആസ്വദിക്കാൻ കഴിയുക ..??
കഷ്ടമാണ് ...
നിസ്ലയെയും നമ്മൾ മറക്കും ... അതാണ് സങ്കടകരം ..
എല്ലാവരും പറഞ്ഞ പോലെ അവസാന നാല് വരികൾ
വളരെ നന്നായി...
" തോൽവികൾ ഇല്ലാത്ത ലോകത്ത് അപരാജിതയായി " എന്ന്
വേണമോ ? വന്നാലും തെറ്റില്ലെന്ന് തോന്നുന്നു ഇപ്പൊ..
ആദ്യം എന്തോ ഒരു ചെരായ്മ തോന്നി...
അങ്ങനെ തോന്നിയോ ??
ആശംസകൾ ..!!!
ചൂണ്ടിക്കാണിച്ച എല്ലാത്തിലും മാറ്റം വരുത്തിയിട്ടുണ്ട് .. ഈവലിയ വായനയിൽ ഒരുപാട് സന്തോഷം സുഹൃത്തേ,. സസ്നേഹം
Deleteഎന്തും ലാഭത്തിന്റെ കണ്ണിലൂടെ കാണുന്ന വര്‍ത്തമാനം ഇനിയും ആസുരമായിത്തന്നെ തുടരും... ജാഗ്രത
ReplyDeleteഅതെ ജാഗ്രത.... സ്വാഗതം കവീ...... നന്ദി :)
Deleteകവിതകളെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല !
ReplyDeleteകവിത കാച്ചിക്കുറുക്കിയ ചിന്താശകലം ആണ് എന്നറിയാം-
അത് കൊണ്ടാണല്ലോ എനിക്ക് സാധ്യമാവാഞ്ഞത്!-
ആശംസകള്‍ - ഇഷ്ടപ്പെട്ടു
കവിതകളെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല !
ReplyDeleteകവിത കാച്ചിക്കുറുക്കിയ ചിന്താശകലം ആണ് എന്നറിയാം-
അത് കൊണ്ടാണല്ലോ എനിക്ക് സാധ്യമാവാഞ്ഞത്!-
ആശംസകള്‍ - ഇഷ്ടപ്പെട്ടു
santhosham sirrrr :)
Delete