മുസാഫിര്‍ ..
നിങ്ങളെന്നെ അളക്കരുത്
ഒട്ടിയ കവിളിലെ ചാലിട്ട കണ്ണീരില്‍
തഴച്ചു തിങ്ങിയ ഈ താടി നിബിഡതയില്‍
കണ്ണ് വെച്ചിങ്ങനെ ചാട്ടുളിയെറിയരുത്..
ഇഹത്തിലെ നരകം തീണ്ടി കാലു പൊള്ളിപ്പോയവന്
പരത്തിലെ പറുദീസയിലേക്ക്
ദൂരമെണ്ണിക്കുറക്കാന് കയ്യില്‍ കരുതിയ
തസ്ബീഹ് മാലയും നിങ്ങളൊരളവു കോലാക്കരുത്..
ഞാനുമൊരു കുചേലനാണ്
അര വയറും അരിമണി സ്വപ്നവുമായി
ജഗദീശ്വര സന്നിധി തേടി ജഗം ചുറ്റിയലയുന്ന
തൊപ്പി വെച്ചൊരു കുചേലന് ..
നിങ്ങളുമെന്നെ അളക്കരുത്
ചുളിഞ്ഞ നെറ്റിയിലെ കറുത്ത തഴമ്പില്‍
കണ്ണ് വെച്ചെന്നെ പ്രതിരോധത്തിന്റെ
പുതിയ മതം പഠിപ്പിക്കരുത്,,,
ഒഴിഞ്ഞ കീശയുടെ നിറപ്രതാപത്തിലേക്ക്
വിരല്‍ ചൂണ്ടി, അശരണന്റെ ആത്മാവെടുക്കുന്ന
ചോരക്കളിയുടെ ഇരുണ്ട കളരിയിലേക്കും
നിങ്ങളെന്നെ ക്ഷണിക്കരുത്..
ഞാനൊരു ഫക്കീറാണ്
ശാപ ശരങ്ങളും കല്ലേറും കൊണ്ട്
ഖല്‍ബും കണങ്കാലും മുറിഞ്ഞിട്ടും
സഹനത്തിന്റെ ശാന്തി മന്ത്രം കണ്ണീരിലലിയിച്ചു
നടന്നു പോയ മദീനയിലെ കാരുണ്യത്തെ
കരളിലാവാഹിച്ചു കാലം താണ്ടുന്ന
വെറുമൊരു മുസാഫിര്‍ ...!
-----------------------------Shaleer Ali-------------------------------
.jpg)
നല്ല ചിന്തകളുടെ അളവ് കോൽ കൊണ്ട് അളക്കട്ടെ അളന്നു കുറിച്ചിടട്ടെ ഒരു ജീവിതം മനസ്സമാധാനം ഉള്ള ജീവിതം
ReplyDeleteആദ്യ വായനക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി മാഷേ.....
ReplyDeleteനല്ല നാളെകളുടെ സ്വപ്നത്തില്‍ സോദരന് ഹൃദയത്തില്‍ പാര്‍ക്കട്ടെ...
മതത്തിന്റെ മറവിലെ ചോരപ്പുഴയിലെ ചെകുത്താന്റെ ചിന്തകള്‍
സ്നേഹ സാഗരത്തില്‍ അലിഞ്ഞു തീരട്ടെ.......... <3
എന്ത് പറഞ്ഞാലും അധികമാവില്ല
ReplyDeleteഅളന്നു കുറിച്ച വാക്കുകളും
ആറ്റി കുറുക്കിയ ആശയവും
നിറയട്ടെ മനസ്സിൽ വാക്കിൻ മഹാസാഗരം
ആശംസകൾ
സന്തോഷം മാഷേ .. :)
Deletekollam sooper
ReplyDeletekaviii <3 :)
Deletemusaafar vaayichu
ReplyDeletekollaam -
:D
സന്തോഷം.... മാഷേ :)
Deleteമുസാഫിർ !!!
ReplyDeleteവളരെ മനോഹരം. മനസ്സിൽ തട്ടുന്ന വരികൾ . നല്ല കവിത. ഒത്തിരി ഇഷ്ട്ടമായി. അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും.....സസ്നേഹം...
ഒരു പാട് സന്തോഷം മാഷെ.... ഈ മനസ്സു കീഴടക്കുന്ന വാക്കുകള്‍ക്കു ........
Deleteതാടിയും തൊപ്പിയും തീവ്രവാദിയുടെ അടയാള മായി കാണുന്നവരോട് കവി ഇവിടെ കേഴുക ആണ് അളക്കരുത് മനസ്സിനെ
ReplyDeleteമൂസക്ക............. <3
Deleteമുസാഫിര്‍ ... വരികളിലെ തീക്ഷ്ണത വല്ലാതെ ആകര്‍ഷിക്കുന്നു ....
ReplyDeleteആശംസകള്‍ ....ആശംസകള്‍ ....ആശംസകള്‍ ...
സന്തോഷം... പ്രിയ സുഹൃത്തേ................ <3 <3 <3
Deleteവളരെ വളരെ ഇടവേളക്ക് ശേഷം ഞാനൊരു ബ്ലോഗിൽ കമന്റിടുന്നു.
ReplyDeleteഅത് ഈ 'മുസാഫിറി'ൽ ആയത് എന്റെ ഭാഗ്യമാണ്. എന്താ ആ വാക്കുകൾ കൊണ്ടുള്ള ഷലീറിന്റെ അമ്മാനമാടൽ.!
ഹോ...!
അസൂയയോടെ മാത്രമേ ഷലീറിന്റെ എഴുത്തുകൾ വായിച്ച് മുഴുമിപ്പിക്കാനെനിക്ക് പറ്റാറുള്ളൂ. അത്രയ്ക്കും ഉജ്ജ്വലമാണ് ഷലീറിന്റെ പദപ്രയോഗങ്ങൾ.
മുസാഫിറിന്റെ വായന എനിക്ക് വളരെ ഇഷ്ടമായി,
പ്രചോദനദായകമായ ഒരു ഊർജ്ജം എനിക്ക് കിട്ടി.
ആശംസകൾ.
സന്തോഷത്തിന്റെ അലതല്ലല് കൊണ്ടാണെങ്കില്‍ കൂടെ ..., എന്ത് മറുപടി പറയണം എന്നറിയാത്ത അവസ്ഥ... വളരെ വിഷമമാണ്.... മനെശേട്ടാ ഞാനിപ്പോ ആ ഒരു വിഷമ ഘട്ടതിലാണ് ... ഈ വാക്കുകള്‍ എനിക്കും ഒരു ഊര്‍ജ്ജ സ്രോതസ്സായി മാറുകയാണ്.............. <3
Deleteമുസാഫിര്‍... ഇഷ്ടായി ഷലീ, നല്ല വരികള്‍
ReplyDeleteഅഭിനന്ദനങ്ങള്‍
സന്തോഷം മുബിത്താ.......... :)
Deleteഈയൊരു അന്യതാ ബോധവും/അരക്ഷിതത്വവും ഒരു രാഷ്ട്രീയ പ്രശ്നമാണ്. പ്രതിരോധത്തിന്റെ പുതിയ മതങ്ങളെ ശീലിക്കാന്‍ എന്നെ പ്രേരിപ്പിക്കരുത് എന്ന് പറയുന്നിടത്തുണ്ട് അതിനേക്കാള്‍ ഭീകരമായ മറ്റൊരു രാഷ്ട്രീയ പ്രശ്നം. അസിമാനന്ദ പോലുള്ള പുതിയ സാഹചര്യത്തില്‍ കര്‍ക്കരെ പോലുള്ള ചില അടയാളങ്ങള്‍ കൂടുതല്‍ വിശദ വായനക്കും പരിശോധനക്കും വിധേയമാക്കേണ്ടതുണ്ടെന്ന രാഷ്ട്രീയാവശ്യം കൂടെ ഉന്നയിക്കപ്പെടേണ്ടതുണ്ട്. അതിന്റെ കൂടെത്തന്നെ 'പ്രതിരോധ മത'മെന്ന 'പ്രതി പവര്ത്തനം' കൂടുതല്‍ ഒറ്റപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കാനെ ഉതകൂ... എന്നും ജീവിതത്തിന്റെ പൊതുധാരയിലേക്ക് ഒരു പൌരന് എന്ന നിലക്കുള്ള അയാളുടെ സാമൂഹ്യ ജീവിതം ഉയരുകയാണ് വേണ്ടതെന്ന ശരിയായ സമരം ശീലിക്കെണ്ടതുണ്ട് എന്നും അഭിപ്രായപ്പെടുന്നു.
ReplyDeleteപിന്നെ, കവിതയില്‍ കയറുന്ന വാക്കുകള്‍ തിടുക്കം കൂട്ടി കൂടെ കൂടുന്നത് ഏത് വഴിയില്ക്കൂടെയാണെന്നറിയാന് കൌതുകമുണ്ട്.
'പ്രതിരോധ മത'മെന്ന 'പ്രതി പവര്ത്തനം' കൂടുതല്‍ ഒറ്റപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കാനെ ഉതകൂ...
Deleteസത്യം.. തികച്ചും രാഷ്ട്രീയ ലക്ഷ്യം വെച്ചു നടത്തിയ പ്രതിരോധ മതം എന്ന പുതിയ നീക്കത്തില്‍ ക്ഷമയും സ്നേഹവും സമാധാനവും സ്വജീവിതത്തിലൂടെ കാണിച്ചു തന്നു നടന്നു പോയ പ്രവാചകന്റെ മാതൃകയും ,ഇസ്ലാം എന്നാ പേരു കൊണ്ട് തന്നെ സമാധാനം എന്ന് പഠിപ്പിച്ച ഒരു സംസ്കാരവും തികച്ചും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തു എന്നതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്............
കവിതയിലെ ആശയത്തെക്കാള്‍ ഒരു പടി കൂടെ മേലെ വായനയുടെയും , കാലികമായ ആശങ്കകളുടെയും തലങ്ങളില്‍ നിന്ന് കൊണ്ട് നടത്തിയ ഈ വാക്കുകള്‍ .. വിഷയത്തെകുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു ... ഒത്തിരി നന്ദി പ്രിയ സുഹൃത്തേ..!
നിങ്ങള്‍ കാഴ്ചപ്രകാരം വിധിയ്ക്കരുത് എന്ന് യേശു പറഞ്ഞു.
ReplyDeleteനല്ല കവിത
നല്ല കവിത .. ആശയവും വരികളും എല്ലാം..
ReplyDeleteനൊമ്പരമുണര്‍ത്തുന്ന തീക്ഷ്ണമായ വരികള്‍ ചിന്തനീയം ........സമൂഹത്തിലേക്കു വിരല്‍ചൂണ്ടുന്ന കവിതകള്‍ എങ്ങനെഎല്ലാം എഴുതാം എന്ന് പഠിക്കാന്‍ ഇവിടെ വന്നാല്‍ മതി .ബ്ലോഗിന്റെ പേരുപോലെ ഇത് ഒരു കനല്കൂട് തന്നെയാണ് .ആശംസകള്‍ ശലീ .
ReplyDeleteഇടവേളക്കുശേഷം തീക്ഷ്ണമായ കാവ്യഭാവന വീണ്ടും തളിർക്കുന്നു....
ReplyDeleteനല്ല വരികൾ .....
ഭാവദീപ്തം.....
നന്നായി ആസ്വദിച്ചു. ആശംസ
ReplyDeleteഇടവേള വാക്കുകളുടെ മൂര്‍ച്ച കുറച്ചില്ലെങ്കിലും ഒഴുക്കിനെ തെല്ലു ബാധിച്ചിട്ടുണ്ട്.
ReplyDelete(അപ്ടെറ്റ് ഡാഷ് ബോര്‍ഡില്‍ വരുന്നില്ല. എന്തുചെയ്യാന്‍...ഇനി എഫ്.ബി തന്നെ ശരണം.)
മനസ്സ് സ്നേഹ സാഗരമാക്കി വെച്ചിരിക്കുന്ന കൂട്ടുകാരാ ....
ReplyDeleteസ്നേഹ സാഗരത്തില്‍ സദാ അലയടിക്കുന്നത് ശുഭ പ്രതീക്ഷകളുടെ അലമാലകളാണല്ലോ............ <3 <3