പിരിയും വഴിയില്‍..
കരയരുതെന്നാണ് നീ പറഞ്ഞത്
ഞാന്‍ കരഞ്ഞിട്ടില്ല ,
ഒരു തുള്ളി കണ്ണീരു പൊഴിച്ചിട്ടില്ല ..
നോക്കൂ .. എന്റെ കണ്ണുകളൊന്നു
കലങ്ങിയിട്ടു പോലുമില്ല ...
ഇനി ഞാന്‍ നടന്നോട്ടെ ..
കരളില്‍ ഒരണക്കെട്ടുണ്ട്
ഏതു നിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന
ലവണ പ്രവാഹത്തിന്റെ സംഭരണി
നിന്റെ നിശ്വാസമിനിയുമേല്ക്കുകില്
ചിലപ്പോളോരു നിമിഷം കൊണ്ടത്
ചിതറിയൊലിച്ചു പോവും
പ്രാണന്റെ പാറകള്‍ പൊടിഞ്ഞു നുറുങ്ങുന്ന
പ്രളയത്തിലെന്റെ കണ്ണുകള്‍
പോലും അടര്ന്നകന്നുപോയേക്കും..
നിന്റെ മുന്നില്‍ ഒലിച്ചു തീര്‍ന്നു മണ്ണിലലിയാന്‍
ആശയില്ലാഞ്ഞിട്ടല്ല...
പതിരറിയാത്ത പറവക്കുരുന്നുകള്
കാത്തിരിക്കുന്നൊരു കൂടുണ്ടകലെ...
---------------Shaleer Ali-----------------
കരയരുതെന്നാണ് നീ പറഞ്ഞത്
ഞാന്‍ കരഞ്ഞിട്ടില്ല ,
ഒരു തുള്ളി കണ്ണീരു പൊഴിച്ചിട്ടില്ല ..
നോക്കൂ .. എന്റെ കണ്ണുകളൊന്നു
കലങ്ങിയിട്ടു പോലുമില്ല ...
ഇനി ഞാന്‍ നടന്നോട്ടെ ..
കരളില്‍ ഒരണക്കെട്ടുണ്ട്
ഏതു നിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന
ലവണ പ്രവാഹത്തിന്റെ സംഭരണി
നിന്റെ നിശ്വാസമിനിയുമേല്ക്കുകില്
ചിലപ്പോളോരു നിമിഷം കൊണ്ടത്
ചിതറിയൊലിച്ചു പോവും
പ്രാണന്റെ പാറകള്‍ പൊടിഞ്ഞു നുറുങ്ങുന്ന
പ്രളയത്തിലെന്റെ കണ്ണുകള്‍
പോലും അടര്ന്നകന്നുപോയേക്കും..
നിന്റെ മുന്നില്‍ ഒലിച്ചു തീര്‍ന്നു മണ്ണിലലിയാന്‍
ആശയില്ലാഞ്ഞിട്ടല്ല...
പതിരറിയാത്ത പറവക്കുരുന്നുകള്
കാത്തിരിക്കുന്നൊരു കൂടുണ്ടകലെ...
---------------Shaleer Ali-----------------
ചിലപ്പോലൊരു നിമിഷം കൊണ്ടത്
ReplyDeleteചിതറി ഒലിച്ചുപോകും..
ആശംസകള്‍
:) ആശംസകൾ , ദുഖത്തിന്റെ അണക്കെട്ട് പൊട്ടാതിരിക്കട്ടെ
ReplyDeleteആശംസകൾ......
ReplyDeleteനോക്കൂ .. എന്റെ കണ്ണുകളൊന്നു
ReplyDeleteകലങ്ങിയിട്ടു പോലുമില്ല ...
നോക്കൂ .. എന്റെ കണ്ണുകളൊന്നു
ReplyDeleteകലങ്ങിയിട്ടു പോലുമില്ല ...
ഒരു കൂടുണ്ടകലെ ........
ReplyDelete"പതിരറിയാത്ത പറവക്കുഞ്ഞുങ്ങൾ കാത്തിരിക്കുന്നൊരു കൂട് ഉപേക്ഷിക്കു"... എന്ന് പറയുവതു ഹാ കഷ്ടം ... !!
ReplyDelete"എന്നെ ഉപേക്ഷിച്ചു കൊള്ളൂ"... എന്ന് പറഞ്ഞ് ഞാൻ ഒരു മഹതി ആവട്ടെ !!!
മറ്റൊരു ജന്മത്തിലും എന്നെ തേടി വരാതിരുന്നാലും !
ഒരു ഉരുള്‍പൊട്ടലിന്റെ വക്കത്തെത്തിയ വാക്കുകള്‍
ReplyDelete@@
ReplyDeleteഅവസാനത്തെ നാലുവരി കിടിലോല്‍ക്കിടിലം.
(നിന്റെ അരക്കെട്ടില്‍ അണക്കെട്ടല്ലേ.
എന്റെ അരക്കെട്ടില്‍ ഇന്ത്യന്‍ ഓയിലിന്റെ വല്യൊരു ഭരണിതന്നെ കിടപ്പുണ്ട്)
**
കവിതക്ക് ഒരു തലം, കവിതയിലെ ആശയത്തിന് മറ്റൊരു തലം, മനസ്സിനെ ആര്‍ദ്രമാക്കുന്ന ആശയതലം, കവിതയുടെ നന്മയെ അതിലംഘിക്കുന്നു....
ReplyDeleteനന്നായിരിക്കുന്നു ..
ReplyDeleteആശംസകള്‍
ReplyDeleteപൊട്ടാതെ..
പതറാതെ..
ചിതലരിക്കാതെ..
മുറുകെ പിടിക്കൂ...
ആശംസകൾ