പ്രയാണം

"ഒരേനൂല്‍ പാലത്തിലെ സഞ്ചാരികളാണ് നമ്മള്‍
ഒരേ പൂവിന്റെ ഇടതും വലതും പങ്കിട്ട ഇതളുകള്‍
ഒരേ മഴയുടെ തുള്ളികള്‍ ..
ഒരു ചുംബനത്തിന്റെ ഇരു നിര ചുണ്ടുകള്‍
ഒരു മഴയില്‍ നനഞ്ഞ് ഒരേ തൊടിയില്‍ നടന്ന്
ഇരു മേനികള്‍ കൊണ്ട് ഒറ്റ നിഴലുണ്ടാക്കി
വേരുകള്‍ തമ്മില്‍ ചുറ്റിപ്പിണച്ചു വളര്‍ന്നു വന്നവര്‍..
ഒരേ പുഴയായ് ഒഴുകി ഇരു കൈവഴികളായ്
പിരിഞ്ഞപ്പോള്‍.. ഒന്ന് വരണ്ടും... ഒന്നു നിറഞ്ഞും..
കടപ്പാടുകളില്ലാതെ വീണ്ടും ഒരേ കടലിലേക്ക്
യാത്ര തുടരുന്നവര്‍ ...!!"
----------------------Shaly Sha------------------------

"ഒരേനൂല്‍ പാലത്തിലെ സഞ്ചാരികളാണ് നമ്മള്‍
ഒരേ പൂവിന്റെ ഇടതും വലതും പങ്കിട്ട ഇതളുകള്‍
ഒരേ മഴയുടെ തുള്ളികള്‍ ..
ഒരു ചുംബനത്തിന്റെ ഇരു നിര ചുണ്ടുകള്‍
ഒരു മഴയില്‍ നനഞ്ഞ് ഒരേ തൊടിയില്‍ നടന്ന്
ഇരു മേനികള്‍ കൊണ്ട് ഒറ്റ നിഴലുണ്ടാക്കി
വേരുകള്‍ തമ്മില്‍ ചുറ്റിപ്പിണച്ചു വളര്‍ന്നു വന്നവര്‍..
ഒരേ പുഴയായ് ഒഴുകി ഇരു കൈവഴികളായ്
പിരിഞ്ഞപ്പോള്‍.. ഒന്ന് വരണ്ടും... ഒന്നു നിറഞ്ഞും..
കടപ്പാടുകളില്ലാതെ വീണ്ടും ഒരേ കടലിലേക്ക്
യാത്ര തുടരുന്നവര്‍ ...!!"
----------------------Shaly Sha------------------------
നിറഞ്ഞതും വരണ്ടതും ഒന്നിലേക്ക്
ReplyDeleteകടലിലേക്കല്ലേ, അതിരുകളില്ലാത്തതിലേക്ക്, പ്രയാണം തുടരുക
ReplyDeleteഒഴുകുക തീർച്ചയായും ഓളപരപ്പിന്റെ അവാസാനമില്ലാത ആഴങ്ങളിൽ കണ്ടെത്തും,
ആശംസകൾ
പേമ പ്രയാണം
ReplyDeleteകുറഞ്ഞ വരികളിൽ , നല്ല തെളിമയിൽ മനോഹരമായ രചന .
ReplyDeleteനന്നായീ ട്ടോ .
യാത്ര തുടര്‍ന്നോട്ടെ
ReplyDeleteകടപ്പാടുകളില്ലാതെ പോയതെന്ത്?
പ്രയാണം തുടരട്ടെ..... :)
ReplyDeleteഅസ്രൂസാശംസകള്‍
http://asrusworld.blogspot.in/
വരികളില്‍ കവിതയും, പ്രണയവും, വിരഹവും തുളുമ്പുന്നതറിയുന്നു......
ReplyDeleteപ്രണയത്തിന്‍റെ തീവ്രത .... .ഇഷ്ടമായി ..
ReplyDeleteആശംസകൾ
ReplyDeleteനല്ല വരികള്‍
ReplyDeleteപിരിഞൽപ്പോൾ ഒന്ന് വരണ്ടും,
ReplyDeleteഒന്ന് നിറഞ്ഞും
ഒരേ കടലിലേക്ക് കാൽപ്പാടുകളില്ലാതെ യാത്രയാവുമോ ?
ഒന്ന് നിറഞ്ഞാൽ മറ്റേതും നിറയും,
ഒന്ന് വരണ്ടാൽ മറ്റേതും വരളണം....
അല്ലാതെ അവർ പിരിഞ്ഞെന്ന് കരുതി ഒന്നിനു മാത്രം നിറയാനാവുമോ ?
ഇതാ പറയുന്നത് അവർ വഴി പിരിയില്ലാ ന്ന്.!!!!!!!!!!!!
അവർക്കങ്ങനെ ആവാനാവില്ല,ഒരിക്കലും.
FB യിൽ കണ്ടതുപോലെ ഒരോർമ്മ .. നല്ല കവിത
ReplyDeleteപ്രണയം - ഇഷ്ടായി
ReplyDeleteനിറഞ്ഞും വരണ്ടും !!!
പിരിഞ്ഞാലും ഒന്നിപ്പിക്കുന്ന ആ കടല്‍ ലക്‌ഷ്യം എന്താണ്??? മരണമാണോ??
ReplyDeleteഎല്ലാം "ഒരേ" ആയിരിക്കുമ്പോഴും ഒരു താമരനൂലിനുള്ള ഇട ബാക്കിയായിരുന്നുവോ..!!
ReplyDeleteനല്ല വരികൾ.
ആലോചനാമൃതമായ ആശയം.