Ind disable

Sunday, December 9, 2012

തിരസ്കൃതന്റെ ശുഭയാത്ര..


ടിത്തളര്‍ന്നു ഇനി വയ്യ,
തിരിച്ചുപോവാനിനി വഴിയറിയില്ല
തിരഞ്ഞാരും വരാനില്ല,

മനസ്സ് മടുത്തവന്‍ ഇന്ന്
മടക്കയാത്രയിലാണ്
പിടഞ്ഞു നടക്കവേ കാലുടക്കിയത്
കുറുകെ കിടന്ന കരിങ്കല്ലിലല്ല
കള്ളി മുള്‍ക്കാടിന്റെ മൂര്‍ച്ചയിലാണ്
ചുടു ചോര പൊടിഞ്ഞത്
കറുത്ത് കല്ലിച്ച കണങ്കാലിലല്ല
കാത്തു സൂക്ഷിച്ച കരളിലാണ്..

ഉറവയൊഴുകുന്ന പാറയിലല്ല  ,
വഴുതി വീണത്‌ ചീഞ്ഞ
ചതുപ്പിന്റെ വക്കിലാണ്,
മലം മണക്കുന്ന ചെളി പുതഞ്ഞത്
പുഴുവരിച്ച മേനിയിലല്ല
പാതി ചത്ത മനസ്സിലാണ്..

അട്ടക്കൂട്ടങ്ങള്‍ കടിച്ചു തൂങ്ങുന്നതെന്റെ
ചുളിഞ്ഞു തൂങ്ങിയ തൊലിപ്പുറത്തല്ല
ശാപ ശരങ്ങള്‍ തറച്ചു
മരവിച്ച മസ്തിഷ്കത്തിലെ
ചോര വറ്റി ചീര്‍ത്ത പഴുപ്പിലാണ്,

നീരു വീര്‍പ്പിച്ച പാദങ്ങള്‍
പിന്നെയും വേച്ചു വെക്കുന്നത്
പുതിയൊരു പുലരിയിലെ
പട്ടു വിരിച്ച പറുദീസ തേടിയല്ല
കിതപ്പടക്കിയിടയ്ക്കിടെ
കാത് വട്ടം പിടിക്കുന്ന-
തിനിയുമൊരു പിന്‍ വിളിയുടെ
വ്യര്‍ത്ഥ പ്രതീക്ഷയിലേക്കുമല്ല ..

അകലെ നിന്നെനിക്കൊരു
വിളി വരുന്നുണ്ട്
അവിടെയെനിക്കൊരു
വീടൊരുങ്ങുന്നുണ്ട്‌
ചെരിഞ്ഞു കിടന്നാല്‍ പുച്ഛ വദനങ്ങളും
മലര്‍ന്നു കിടന്നാല്‍ അനന്ത വാനവും
കാണാത്തൊരു ഇരുള്‍ വീട് ..

ഇതാണെനിക്കെന്റെ മണ്ണിലെ
ആദ്യത്തെ ശുഭയാത്ര..!!
-------------------
Shaleer Ali--------------------

36 comments:

  1. വളരെ ഇഷ്ടമായി വരികള്‍ അര്‍ത്ഥമുള്ള വരികള്‍ ആശംസകള്‍ ശലീര്‍

    ReplyDelete
    Replies
    1. സന്തോഷം ഷമീര്‍ ജീ...

      Delete
  2. ചെരിഞ്ഞു കിടന്നാല്‍ പുച്ഛ വദനങ്ങളും, മലര്‍ന്നു കിടന്നാല്‍ അനന്ത വാനവും കാണാത്തൊരു ഇരുള്‍ വീട്.... കൊള്ളാം ഷാലീ...

    ReplyDelete
  3. അവസാന നിമിഷം വരെയും മനസ്സ് മടുക്കാതെ മുന്നോട്ട് പോകാന്‍ നമുക്ക് കഴിയട്ടെ.. എന്നാലും ഇന്നിന്റെ കാഴ്ചകള്‍ ഇവ തന്നെ.. നന്നായി... :)

    ReplyDelete
    Replies
    1. ചില കാഴ്ചകള്‍ കണ്ണ് തുറപ്പിക്കുമ്പോള്‍ ചില കാഴ്ചകള്‍ കണ്ണടപ്പിക്കുന്നു

      Delete
  4. nalla varikal!jeevithaththil aathma viswaasam undallo,alle?
    kavitha aathmaviswasamillaththavante aayathu kondu chodichatha!

    ReplyDelete
    Replies
    1. ആത്മ വിശ്വാസം ഉണ്ട് വിനുവേട്ടാ :)

      Delete
  5. ഗുഡ്‌ ...ആശംസകള്‍..

    ReplyDelete
  6. വളരെ അര്‍ത്ഥമുള്ള വരികള്‍ നന്നായിരിക്കുന്നു ശലി ആശംസകള്‍ . . .

    ReplyDelete
  7. കനല്‍ക്കൂട്ടിലെ കനല്‍ ഇനിയും തെളിഞ്ഞു കത്തട്ടെ ..... പറ്റുമെങ്കില്‍ ഒന്നാളിക്കത്തട്ടെ..! ;)

    ReplyDelete
    Replies
    1. ഈ കനല്‍ ഇങ്ങനെ അങ്ങെരിഞ്ഞു തീരുന്നതാണ് എനിക്കിഷ്ടം ... ആളിക്കതിയാല്‍ ചിലപ്പോ അതോടെ എല്ലാം തീരും :)

      Delete
  8. അവിടെയെനിക്കൊരു വീടൊരുങ്ങുന്നുണ്ട്,
    ചരിഞ്ഞു കിടന്നാൽ,പുച്ഛ വദനങ്ങളും.
    മലർന്ന് കിടന്നാൽ അനന്ത വാനവും
    കാണാതൊരു ഇരുൾവീട്...

    വരികൾ ഹൃദയത്തിൽ സ്പർശിച്ചു.
    ആശംസകൾ.

    ReplyDelete
    Replies
    1. സന്തോഷം പ്രിയ മനെശേട്ടാ :)

      Delete
  9. നല്ല വരികൾ പ്രിയാ
    ഓടിത്തളർന്നു ഇനി വയ്യ

    അതെ ഇനി ഒരു തിരച്ച് പോക്കുണ്ട്, ദൂരേക് ദൂരേക്ക്...............

    ആശംസള്ള്

    ReplyDelete
    Replies
    1. യാത്ര തുടരാം പ്രിയാ നമുക്ക് .. ദൂരേക്ക്‌ ദൂരേക്ക്‌ ....
      സന്തോഷം ഷാജൂ . :)

      Delete
  10. കത്താതെ എരിഞ്ഞടങ്ങുന്ന
    ജന്മങ്ങള്‍
    അതില്‍
    ചിതലരിച്ച
    തലച്ചോറ് കണ്ടു !
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
    Replies
    1. സന്തോഷം പ്രിയ അസ്രൂസ്

      Delete
  11. മരണത്തോടെ ആണ് നാം സ്വസ്ഥന്‍ ആവുന്നത്
    മരണ യാത്ര തന്നെ യാണ് നമ്മുടെ യഥാര്‍ത്ഥ യാത്രയും
    വാര്ധ്യക്ക്യ അവഗണനയിലൂടെ മരണ സുഖം വരെ ഉള്ള ദുരിത ജീവിതത്തെ മനോഹരമായി വരച്ചു ചേര്‍ത്തു ശലീര്‍

    ReplyDelete
    Replies
    1. സന്തോഷം മൂസാക്ക ... വരികളിലൂടെ മനസ്സ് കണ്ട വായനക്ക് മനം നിറഞ്ഞ നന്ദി

      Delete
  12. ഒരുപാടിഷ്ടപ്പെട്ടു ഓരോ വരികളും..

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ജെഫു ഭായ്

      Delete
  13. നെഞ്ചിലെ കനലുകള്‍ കാണുന്ന കവിമനം
    ശുഭയാത്ര ആവട്ടെ കവി തന്റെ ജീവിതം
    തിരസ്ക്രുതന്‍ ആവാതെ കാവ്യം തുടരട്ടെ
    ഇരുള്‍ വീട് നിറയെ വെട്ടം പരക്കട്ടെ !

    ReplyDelete
    Replies
    1. വരികളുടെ ഇഷ്ടം വരികളിലൂടെ പറഞ്ഞ കവിമനസ്സിനു ഒരായിരം നന്ദി

      Delete
  14. ഈശ്വരാ..ഈ കുട്ടി ഇതെന്തു ഭാവിച്ചാണു..

    ഓരോ വരികളും ന്റെ മുഖത്ത്‌ പ്രകടമായിരുന്നു..ഹൊ..ചെറിയൊരു ഭയപ്പാടും കുടിയേറി ഉള്ളിൽ..

    കവിതകൾക്ക്‌ പുതുമുഖങ്ങൾ നൽകുന്ന കവിക്ക്‌ ആശംസകൾ,!

    ReplyDelete
    Replies
    1. ഒന്നും ഭാവിച്ചില്ല ടീച്ചര്‍ .. : പേടി മരണത്തെയോ ഇരുള്‍ വീടിനെയോ ? :)
      സന്തോഷം ട്ടോ ഈ നല്ല വാക്കുകള്‍ക്ക്‌ :)

      Delete
  15. അകലെ ഒരുങ്ങുന്ന വീട് പല രൂപത്തിലും ഭാവത്തിലും കവിതകളിൽ ആവർത്തിക്കുന്നല്ലോ ഷലീർ.......

    കൂടുതൽ വിപുലമായ വായനകളും വിലയിരുത്തലുകളും അർഹിക്കുന്നുണ്ട് ഈ കനൽക്കൂട്ടിൽ കുമിഞ്ഞുനീറുന്ന വാക്കുകളുടെ അഗ്നിസ്ഫുലിംഗങ്ങൾ....

    ReplyDelete
    Replies
    1. സന്തോഷം മാഷേ.. ഈ വലിയ വാക്കുകളാണ് അന്നും ഇന്നും എന്റെ ഊര്‍ജ്ജം ...

      Delete
  16. നല്ല അര്‍ത്ഥമുള്ള വരികള്‍ ,, കവിത നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. സന്തോഷം സുഹൃത്തേ.. ഈ നല്ല വാക്കുകള്‍ക്ക്‌

      Delete
  17. സ്നേഹചുംബനം സ്വീകരിച്ചു കൊണ്ടെന്റെ ഹൃദയം പകുത്തു കൊണ്ട് ..
    സന്തോഷമാരിയിക്കുന്നു പ്രിയപ്പെട്ട ജോ.. :)

    ReplyDelete
  18. അകലെ നിന്നൊരു വിളിവരുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ ചെളിപുരളാത്ത ഒരു ജിവിതം ഞാനും കൊതിക്കുന്നു.ഇതൊക്കെ നാലാള്‍ കാണുന്നിടത്ത് അച്ചടിച്ചുവന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...ആശംസകള്‍

    ReplyDelete
  19. chuttum pucchavum vedanayum veruppum maathram kaanunnavar, narakicchu jeevikkunnavar irul moodiyoru lokathinaayi kothichu poyillenkile albhuthamulloo....

    ReplyDelete
  20. വാര്‍ദ്ധക്യത്തിന്റെ നൊമ്പരങ്ങളേറ്റ് വാങ്ങി ഭാവിയിലെത്തിയ ഞാന്‍ ഭയന്ന് തിരിഞ്ഞോടി ഇന്നത്തെ കര്‍മ്മപഥങ്ങളില്‍ വിളക്ക് കൊളുത്തി.

    ReplyDelete