ഓടിത്തളര്‍ന്നു ഇനി വയ്യ,
തിരിച്ചുപോവാനിനി വഴിയറിയില്ല
തിരഞ്ഞാരും വരാനില്ല,
മനസ്സ് മടുത്തവന് ഇന്ന്
മടക്കയാത്രയിലാണ്
പിടഞ്ഞു നടക്കവേ കാലുടക്കിയത്
കുറുകെ കിടന്ന കരിങ്കല്ലിലല്ല
കള്ളി മുള്‍ക്കാടിന്റെ മൂര്‍ച്ചയിലാണ്
ചുടു ചോര പൊടിഞ്ഞത്
കറുത്ത് കല്ലിച്ച കണങ്കാലിലല്ല
കാത്തു സൂക്ഷിച്ച കരളിലാണ്..
ഉറവയൊഴുകുന്ന പാറയിലല്ല ,
വഴുതി വീണത് ചീഞ്ഞ
ചതുപ്പിന്റെ വക്കിലാണ്,
മലം മണക്കുന്ന ചെളി പുതഞ്ഞത്
പുഴുവരിച്ച മേനിയിലല്ല
പാതി ചത്ത മനസ്സിലാണ്..
അട്ടക്കൂട്ടങ്ങള് കടിച്ചു തൂങ്ങുന്നതെന്റെ
ചുളിഞ്ഞു തൂങ്ങിയ തൊലിപ്പുറത്തല്ല
ശാപ ശരങ്ങള്‍ തറച്ചു
മരവിച്ച മസ്തിഷ്കത്തിലെ
ചോര വറ്റി ചീര്‍ത്ത പഴുപ്പിലാണ്,
നീരു വീര്‍പ്പിച്ച പാദങ്ങള്‍
പിന്നെയും വേച്ചു വെക്കുന്നത്
പുതിയൊരു പുലരിയിലെ
പട്ടു വിരിച്ച പറുദീസ തേടിയല്ല
കിതപ്പടക്കിയിടയ്ക്കിടെ
കാത് വട്ടം പിടിക്കുന്ന-
തിനിയുമൊരു പിന് വിളിയുടെ
വ്യര്‍ത്ഥ പ്രതീക്ഷയിലേക്കുമല്ല ..
അകലെ നിന്നെനിക്കൊരു
വിളി വരുന്നുണ്ട്
അവിടെയെനിക്കൊരു
വീടൊരുങ്ങുന്നുണ്ട്
ചെരിഞ്ഞു കിടന്നാല്‍ പുച്ഛ വദനങ്ങളും
മലര്‍ന്നു കിടന്നാല്‍ അനന്ത വാനവും
കാണാത്തൊരു ഇരുള് വീട് ..
ഇതാണെനിക്കെന്റെ മണ്ണിലെ
ആദ്യത്തെ ശുഭയാത്ര..!!
-------------------Shaleer Ali--------------------

വളരെ ഇഷ്ടമായി വരികള്‍ അര്‍ത്ഥമുള്ള വരികള്‍ ആശംസകള്‍ ശലീര്‍
ReplyDeleteസന്തോഷം ഷമീര്‍ ജീ...
Deleteചെരിഞ്ഞു കിടന്നാല്‍ പുച്ഛ വദനങ്ങളും, മലര്‍ന്നു കിടന്നാല്‍ അനന്ത വാനവും കാണാത്തൊരു ഇരുള് വീട്.... കൊള്ളാം ഷാലീ...
ReplyDeleteസന്തോഷം ഈ കെ ജീ ..:)
Deleteഅവസാന നിമിഷം വരെയും മനസ്സ് മടുക്കാതെ മുന്നോട്ട് പോകാന്‍ നമുക്ക് കഴിയട്ടെ.. എന്നാലും ഇന്നിന്റെ കാഴ്ചകള്‍ ഇവ തന്നെ.. നന്നായി... :)
ReplyDeleteചില കാഴ്ചകള്‍ കണ്ണ് തുറപ്പിക്കുമ്പോള്‍ ചില കാഴ്ചകള്‍ കണ്ണടപ്പിക്കുന്നു
Deletenalla varikal!jeevithaththil aathma viswaasam undallo,alle?
ReplyDeletekavitha aathmaviswasamillaththavante aayathu kondu chodichatha!
ആത്മ വിശ്വാസം ഉണ്ട് വിനുവേട്ടാ :)
Deleteഗുഡ് ...ആശംസകള്‍..
ReplyDeleteനന്ദി :)
Deleteവളരെ അര്‍ത്ഥമുള്ള വരികള്‍ നന്നായിരിക്കുന്നു ശലി ആശംസകള്‍ . . .
ReplyDeleteസന്തോഷം സബിന :)
Deleteകനല്‍ക്കൂട്ടിലെ കനല് ഇനിയും തെളിഞ്ഞു കത്തട്ടെ ..... പറ്റുമെങ്കില്‍ ഒന്നാളിക്കത്തട്ടെ..! ;)
ReplyDeleteഈ കനല് ഇങ്ങനെ അങ്ങെരിഞ്ഞു തീരുന്നതാണ് എനിക്കിഷ്ടം ... ആളിക്കതിയാല് ചിലപ്പോ അതോടെ എല്ലാം തീരും :)
Deleteഅവിടെയെനിക്കൊരു വീടൊരുങ്ങുന്നുണ്ട്,
ReplyDeleteചരിഞ്ഞു കിടന്നാൽ,പുച്ഛ വദനങ്ങളും.
മലർന്ന് കിടന്നാൽ അനന്ത വാനവും
കാണാതൊരു ഇരുൾവീട്...
വരികൾ ഹൃദയത്തിൽ സ്പർശിച്ചു.
ആശംസകൾ.
സന്തോഷം പ്രിയ മനെശേട്ടാ :)
Deleteനല്ല വരികൾ പ്രിയാ
ReplyDeleteഓടിത്തളർന്നു ഇനി വയ്യ
അതെ ഇനി ഒരു തിരച്ച് പോക്കുണ്ട്, ദൂരേക് ദൂരേക്ക്...............
ആശംസള്ള്
യാത്ര തുടരാം പ്രിയാ നമുക്ക് .. ദൂരേക്ക് ദൂരേക്ക് ....
Deleteസന്തോഷം ഷാജൂ . :)
കത്താതെ എരിഞ്ഞടങ്ങുന്ന
ReplyDeleteജന്മങ്ങള്
അതില്‍
ചിതലരിച്ച
തലച്ചോറ് കണ്ടു !
ആശംസകളോടെ
അസ്രുസ്
സന്തോഷം പ്രിയ അസ്രൂസ്
Deleteമരണത്തോടെ ആണ് നാം സ്വസ്ഥന് ആവുന്നത്
ReplyDeleteമരണ യാത്ര തന്നെ യാണ് നമ്മുടെ യഥാര്‍ത്ഥ യാത്രയും
വാര്ധ്യക്ക്യ അവഗണനയിലൂടെ മരണ സുഖം വരെ ഉള്ള ദുരിത ജീവിതത്തെ മനോഹരമായി വരച്ചു ചേര്‍ത്തു ശലീര്‍
സന്തോഷം മൂസാക്ക ... വരികളിലൂടെ മനസ്സ് കണ്ട വായനക്ക് മനം നിറഞ്ഞ നന്ദി
Deleteഒരുപാടിഷ്ടപ്പെട്ടു ഓരോ വരികളും..
ReplyDeleteഒത്തിരി സന്തോഷം ജെഫു ഭായ്
Deleteനെഞ്ചിലെ കനലുകള്‍ കാണുന്ന കവിമനം
ReplyDeleteശുഭയാത്ര ആവട്ടെ കവി തന്റെ ജീവിതം
തിരസ്ക്രുതന് ആവാതെ കാവ്യം തുടരട്ടെ
ഇരുള് വീട് നിറയെ വെട്ടം പരക്കട്ടെ !
വരികളുടെ ഇഷ്ടം വരികളിലൂടെ പറഞ്ഞ കവിമനസ്സിനു ഒരായിരം നന്ദി
Deleteഈശ്വരാ..ഈ കുട്ടി ഇതെന്തു ഭാവിച്ചാണു..
ReplyDeleteഓരോ വരികളും ന്റെ മുഖത്ത് പ്രകടമായിരുന്നു..ഹൊ..ചെറിയൊരു ഭയപ്പാടും കുടിയേറി ഉള്ളിൽ..
കവിതകൾക്ക് പുതുമുഖങ്ങൾ നൽകുന്ന കവിക്ക് ആശംസകൾ,!
ഒന്നും ഭാവിച്ചില്ല ടീച്ചര്‍ .. : പേടി മരണത്തെയോ ഇരുള് വീടിനെയോ ? :)
Deleteസന്തോഷം ട്ടോ ഈ നല്ല വാക്കുകള്‍ക്ക് :)
അകലെ ഒരുങ്ങുന്ന വീട് പല രൂപത്തിലും ഭാവത്തിലും കവിതകളിൽ ആവർത്തിക്കുന്നല്ലോ ഷലീർ.......
ReplyDeleteകൂടുതൽ വിപുലമായ വായനകളും വിലയിരുത്തലുകളും അർഹിക്കുന്നുണ്ട് ഈ കനൽക്കൂട്ടിൽ കുമിഞ്ഞുനീറുന്ന വാക്കുകളുടെ അഗ്നിസ്ഫുലിംഗങ്ങൾ....
സന്തോഷം മാഷേ.. ഈ വലിയ വാക്കുകളാണ് അന്നും ഇന്നും എന്റെ ഊര്‍ജ്ജം ...
Deleteനല്ല അര്‍ത്ഥമുള്ള വരികള്‍ ,, കവിത നന്നായിട്ടുണ്ട്
ReplyDeleteസന്തോഷം സുഹൃത്തേ.. ഈ നല്ല വാക്കുകള്‍ക്ക്
Deleteസ്നേഹചുംബനം സ്വീകരിച്ചു കൊണ്ടെന്റെ ഹൃദയം പകുത്തു കൊണ്ട് ..
ReplyDeleteസന്തോഷമാരിയിക്കുന്നു പ്രിയപ്പെട്ട ജോ.. :)
അകലെ നിന്നൊരു വിളിവരുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ ചെളിപുരളാത്ത ഒരു ജിവിതം ഞാനും കൊതിക്കുന്നു.ഇതൊക്കെ നാലാള് കാണുന്നിടത്ത് അച്ചടിച്ചുവന്നിരുന്നെങ്കില് എത്ര നന്നായിരുന്നു...ആശംസകള്‍
ReplyDeletechuttum pucchavum vedanayum veruppum maathram kaanunnavar, narakicchu jeevikkunnavar irul moodiyoru lokathinaayi kothichu poyillenkile albhuthamulloo....
ReplyDeleteവാര്‍ദ്ധക്യത്തിന്റെ നൊമ്പരങ്ങളേറ്റ് വാങ്ങി ഭാവിയിലെത്തിയ ഞാന്‍ ഭയന്ന് തിരിഞ്ഞോടി ഇന്നത്തെ കര്‍മ്മപഥങ്ങളില്‍ വിളക്ക് കൊളുത്തി.
ReplyDelete