കനവു വ്യാപാരി
ശവ വാഹനത്തിന്നു വഴി കൊടുക്കൂ
അനു യാത്ര ചേര്ന്നന്ത്യ മൊഴി കൊടുക്കൂ
ശബള പ്രകാശ പ്രഭാതങ്ങളില്ലാത്ത
തമസ്സിലെക്കകലുവോനിട കൊടുക്കൂ..
മൃതി തിന്ന മേനിയെ നെഞ്ചേറ്റി വാങ്ങുവാന്‍
കാത്തിരിപ്പുണ്ട് ..
മണ്ണായിരം കയ്യുമായ്
കണ്ചിരാതിന് തിരി കെട്ടഗാത്രങ്ങളെ...
തഴുകിയുറക്കിടാന് കുളിരുള്ള ശയ്യയായ്..
പാതിയിലോടുങ്ങിയ പാവമീ നെഞ്ചിന്
കിനാ -കടലടക്കുവാന് ഇടമുണ്ടൊ മണ്ണില്‍
നഷ്ട മോഹങ്ങളുറങ്ങുമോ ശ്മശാനത്തിന് പാട്ടില്‍
ഇരവും പുലരിയും എണ്ണിക്കുറച്ചവന്...
പൂമാലയില്‍ താലിക്കനവുകള് കോര്‍ത്തവന്‍
താരും തൊടിയും പൂമുഖപ്പടിയും
ദിനമൊരു കനവായ് കാണാന്‍ കൊതിച്ചവന്
നീറും വറുതിയ്ക്കറുതിക്കു പോയവന്
വേവും മരുവില്‍ മനം പെട്ടു പോയവന്
കടം മേഞ്ഞ വീടിന്നു പുതുകൂര മേയണം
പട്ടിണിയടുപ്പില് രുചി ഭേദങ്ങള്‍ വേവണം
അനുദിനം തളരും പിതാവിന്നു വിശ്രമം
അരിഷ്ടത കറുപ്പിച്ച പൊന്നമ്മയ്ക്കു പുതുനിറം
അറബിപ്പൊന്ദ്യുതിയിലെന് പെങ്ങള്‍ക്കു മംഗളം
അകത്തമ്മയായവള് കഴിയുന്ന- കാണണം
കനവിന്റെ കാനനം കരളില്‍ നിറച്ചിട്ട്
മൊരിയും മണല്ക്കാട്ടിലെയ്ക്കന്നേ പറന്നവന്
മോഹത്തിന് തൂവലാല്‍ നെയ്ത ചിറകുമായ്
മരുവിന് പ്രഭ യില്‍ ജടായു പോലലിഞ്ഞവന്
ചിറകറ്റു പോയവന് ചിരി കെട്ടു പോയവന്
വിളക്കിന് കരിന്തിരി പോല്‍ പട്ടു പോയവന്
തിരികെ വരുന്നുണ്ട് വഴി കൊടുക്കൂ
അനു യാത്ര ചേര്ന്നന്ത്യ മൊഴി കൊടുക്കൂ
ശബള പ്രകാശ പ്രഭാതങ്ങളില്ലാത്ത
തമസ്സിലെക്കകലുവാനിട കൊടുക്കൂ...
--------------------Shaleer Ali------------------------
അനു യാത്ര ചേര്ന്നന്ത്യ മൊഴി കൊടുക്കൂ
ശബള പ്രകാശ പ്രഭാതങ്ങളില്ലാത്ത
തമസ്സിലെക്കകലുവാനിട കൊടുക്കൂ...
--------------------Shaleer Ali------------------------
മരണം ,അനുയാത്ര ചെയ്യാനല്ലാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയാത്ത പരമസത്യം .
ReplyDeleteപരമമായ സത്യം.പക്ഷെ, ലക്ഷ്യം പൂര്‍ത്തിയാക്കാതെ യാത്ര പറയുന്നവരോട് നാം എന്തു പറയേണ്ടു? ശലീര്‍ വല്ലാതെ പോള്ളിക്കുന്നവാക്കുകള് കനലില്‍ നിന്നും കോരിയതാണോ ?
ReplyDelete@ സിയാഫ് ഇക്ക ... അതെ ..കരയാനും കൂടെ പോകാനും തനിച്ചാക്കി തിരിച്ചു പോരാനുമാല്ലാതെ മറ്റെന്തിനു കഴിയും നമുക്ക്....
ReplyDeleteനന്ദി ഇക്ക ഈ വരവിനും വായനക്കും.... സസ്നേഹം...
@അംജദ് ഇക്ക ...ലക്ഷ്യം പൂര്‍ത്തിയാക്കാതെ യാത്ര പറയുന്നവരോട് നാം എന്തു പറയേണ്ടു? :((
അറിയില്ല .. എന്ത് പകരമാവും... ഒന്നുമില്ല...!
മോഹങ്ങള്‍ക്കൊപ്പം ഖബരടക്കപ്പെടുന്ന ഓരോ ശരീരത്തിനും മുന്നില്‍ തല കുനിക്കാം....
സന്തോഷം ഈ വാക്കുകള്‍ക്കു... സസ്നേഹം....
നല്ല മനസ്സുകള്‍ നേരത്തെ....
ReplyDeleteമൂര്‍ച്ചയുള്ള വരികള്‍
നന്നായിട്ടുന്റ്. ആശംസകള്‍..
ReplyDeleteമരുക്കാറ്റില്‍ ഉരുകുന്ന പ്രവാസിയുടെ നഷ്ട മോഹങ്ങള്‍ , തേങ്ങലുകള്‍ എല്ലാം കവിതയില്‍ ഉടനീളം പ്രതിധ്വനിക്കുന്നു. ആത്മാവുള്ള കവിത .വളരെ ഇഷ്ടമായി . തുടരുക
ReplyDeleteതൂലികയിൽ നിന്നും പിടഞ്ഞു വീണിരിയ്ക്കുന്ന ഓരോ വാക്കുകളും ഉൾത്തടത്തിൽ അമർന്നു പതിഞ്ഞിരിയ്ക്കുന്നു...
ReplyDeleteവരികൾ തീവ്രമാണു...ആശംസകൾ ട്ടൊ..!
@രാം ജീ ... അതെ നല്ല മനസ്സുകള്‍ നേരത്തെ തന്നെ,,
ReplyDeleteസന്തോഷം മാഷേ.. ഈ വായനക്കും അഭിപ്രായത്തിനും...
@മുല്ല .. സന്തോഷം ഈ വായനയ്ക്കും നല്ല വാക്കുകള്‍ക്കും...
@വിനീത .. ഒത്തിരി സന്തോഷം .. മരുവിലുരുകുന്ന പ്രവാസിക്ക് എന്നും വേദനയെ പാടാനുണ്ടാവൂ .. .
ഇനിയും വരിക... നല്ല വാക്കുകള്‍ക്കു നന്ദിയോടെ സസ്നേഹം..
@ വര്‍ഷിണി ടീച്ചര്‍ .. സന്തോഷം... മനസ്സു തൊടുന്ന ഈ നല്ല വാക്കുകള്‍ പകര്‍ന്നു തന്നതിന് ഒത്തിരി നന്ദി ...
നീ റും വറുതി ക്ക റുതി ക്ക് പോയവന്
ReplyDeleteവേവുംമരുവിന് മനം പെട്ട് പോയവന്......
സന്തോഷം ,,,,ഇനിയുംതീവ്രമായ വരികള്‍ പിറക്കട്ടെ.ആശംസകളും അഭിനന്ദനങ്ങളും.
വാക്കുകള്‍ വേണ്ടവിതം ഉപയോഗിച്ച് വല്ലാത്ത ഒരു മൂകതയാണ് ഈ കവിതയ്ക്ക് ഉള്ളില്‍ തോന്നിയത് ,,ആശംസകള്‍ ശലീര്‍ .വീണ്ടും വരാം
ReplyDeleteഇ-മഷി മാഗസിനിലും എഡിറ്റോറിയലിലും കവിത നേരത്തെ വായിച്ചിരുന്നു എന്നറിയാമല്ലോ? ഈ വരികൾ അന്നേ ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു... സ്ഫുടം ചെയ്തെടുത്ത വരികൾക്ക് അഭിനന്ദനങ്ങൾ....
ReplyDeleteആദ്യം വായിച്ചപ്പോള്‍ വലുതായൊന്നും മനസിലായില്ല..
ReplyDeleteപിന്നേം വായിച്ചു.. അത് കഴിഞ്ഞു പിന്നേം പിന്നേം.. അങ്ങനെ ഒരുപാടു തവണ വായിച്ചു..
വളരെ മനോഹരമായ ഒരു കവിത സാഹിത്യ ഭംഗി അല്പം പോലും കുറയാതെ അവതരിപ്പിച്ചിരിക്കുന്നു..
ഭാവുകങ്ങള്‍ സഹോദരാ..
ചിറകറ്റ് പൊയവന് , ചിരി കെട്ട് പൊയവന് ...
ReplyDeleteപ്രാവാസത്തിന്റെ കടുത്ത കനവുകള്‍ നെഞ്ചേറ്റി
വിമാനം കയറുന്ന ഒരൊ മലയാളിക്കും ..
തിരികേ , പൊകുന്ന മനസ്സിലേക്കൊരു നോവ് ....
എത്രയെത്ര വര്‍ണ്ണ സ്വപ്നങ്ങളാണ് പൊലിഞ്ഞു പൊകുന്നത് ,
നെരുകളുടെ അഗ്നിക്ക് മുന്നില്‍ ...
നന്നായി എഴുതി സഖേ ...
ഈ മഷിയില്‍ വായിച്ചിരുന്നു ....
ReplyDeleteമരണം ശാശ്വത സത്യം....
നല്ല വരികള്‍ ... നല്ല കവിത
നല്ല വരികൾ
ReplyDeleteആശംസകൾ
അവസാനത്തെ നാലു വരികൾ എന്നെ ഏറെ ആകർഷിച്ചു.....
ReplyDeleteജീവിതം തീർക്കാൻ പ്രവാസത്തിൽ എരിഞ്ഞ് എല്ലാം നഷ്ടപ്പെടുത്തിയവൻ തിരികെ മണ്ണിലേക്കിറങ്ങുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നു.
നന്നായി എഴുതി ഷലീർ.....
Dear Shaleer ..
ReplyDeletekavitha vaayichu ..
manssine sparshichu
വളരെ ഇഷ്ടപ്പെട്ടു
ReplyDeleteനല്ല എഴുത്തും ആശയവും
ദുരൂഹതകളില്ലാത്ത രചന (സാധാരണ ബ്ലോഗ കവിതകള്‍ പോലെയല്ലെന്ന് സാരം)
മൂര്‍ച്ചയുള്ള വരികള്‍....
ReplyDeleteനല്ല അവതരണം...
ആശംസകള്‍...
തീവ്രമായ വരികള്‍ ഷലീർ...!
ReplyDeleteമനോഹരമായ വരികള്‍ ശലീര്‍ ... ആശംസകള്‍
ReplyDeleteഅനിയാ ............എന്നായാലും മരിക്കണം ...............എന്നാലും ,വല്ലാതെ സങ്കടം നിറച്ചു വരികള്‍ .
ReplyDeleteപ്രവാസത്തിന്റെ വേവും ചൂരുമുള്ള വരികള്‍ ...........കനല് പോലെ നീറിപ്പുകയുന്ന വരികള്‍ ............ആശംസകള്‍ ..................
സന്തോഷം പ്രിയരേ ...
ReplyDeleteവായനക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി....:)
നല്ല വരികള്‍..., നല്ല ആശയം. പരമമായ ജീവിത സത്യം. വന്നിരുന്നു വായിച്ചിരുന്നു... കമെന്റ്റ് അപ്പോള്‍ ഇടാന്‍ വിട്ടു പോയതാ... ആശംസകള്‍
ReplyDeleteകവിത ദഹിക്കാത്ത ആളായിട്ടും ശലീരിന്റെ കവിതകള്‍ എന്നും വായിക്കാറുണ്ട്.. വളരെ നല്ല വരികള്‍ ആണ് എന്നും.. അതിലധികം എനിക്ക് പറയാന്‍ അറിയില്ല
ReplyDeleteഏറ്റവും ഇഷ്ടപ്പെട്ട വരികള്‍ പൂര്‍ത്തിയാക്കാതെ പോയവവരെക്കുറിച്ചുള്ളതായിരുന്നു...
ReplyDeleteഇനിയും എഴുതുക. ആശംസകള്‍ !!!
പ്രവാസത്തിന്റെ ചൂടും, വേർപാടിന്റെ തീക്ഷ്ണതയും നിറഞ്ഞ വരികൽ. എ മഷിയിലും വായിച്ചിരുന്നു. അഭിനന്ദനങ്ങൾ ഷലീർ..
ReplyDelete@VIGNESH J NAIR
ReplyDelete@നിസാരന്‍ .
@Nisha
@Jefu ജൈലഫ്
സന്തോഷം സഹൃദയരെ ഈ വരവിനും വായനക്കും ...വിലയേറിയ അഭിപ്രായങ്ങള്‍ക്കും...ഇനിയും വരിക ഇതുവഴി :)
വരികൾ നന്നായിട്ടുണ്ട്.. നന്നായി ചൊല്ലാൻ കൂടി കഴിയുന്ന കവിതയാണു
ReplyDeleteനന്ദി മാഷേ ...
ReplyDeleteഒരിക്കല്‍ ചൊല്ലണം
അങ്ങനോരാശയുണ്ട് ..;)