ഭ്രാന്തന്റെ പാട്ട്..!!
അന്തി ചുവപ്പിനും ചുടു ചോര ഗന്ധം..
അന്ധരായ് ആടുന്നു നാം ചുടല നൃത്തം...!
ആയുധമെടുത്തു കൊണ്ടാര്ക്കുന്ന സോദരാ
നരനാണ് നീയെന്ന സത്യം മറക്കരുത് ..
സൃഷ്ടിയില്‍ ഉത്തമന് ..നീ - നിന്നെ തുപ്പരുത്..
ഏതൊരു പ്രത്യയ ശാസ്ത്രത്തിന് പേരിലും
ചെന്നായ്ക്കളെ പോല്‍ കുരച്ചു ചാടരുത്...
ശാന്തി പാഠങ്ങള്‍ പഠിപ്പിച്ച മതങ്ങളെ നീയിനി-
വടിവാള്‍ തലപ്പില്‍ കോര്‍ത്ത് കെട്ടരുത്...
വടിവാള്‍ തലപ്പില്‍ കോര്‍ത്ത് കെട്ടരുത്...
കാടിന്റെ ഹൃദയം കടംകൊണ്ട് തുള്ളരുത്..
നാടിന്റെ കാറ്റിനീ രുധിര മണമരുത്..
സോദര തുല്യനാം മര്‍ത്ത്യന്റെ മാറില്‍
കഠാരകള്‍ കുത്തി നീ ദാഹമൊടുക്കരുത്...
മനുജന്റെ ചോരയാല്‍ അരുവികളൊഴുക്കരുത്...
ചുടു രക്തച്ചാലില്‍ നീന്താനിറങ്ങരുത് ....
വടിവാളുകള്‍ കൊണ്ട് വായകളടയ്ക്കരുത്..
മര്‍ത്ത്യന്റെ മാംസം കശാപ്പു ചെയ്യരുത് ...
കരിയുന്ന പുഴകളില്‍ കണ്ണീരു നിറക്കരുത്...
ആരോട് പറയുവാന്‍ .. ആരു കേള്‍ക്കാന്‍...
ചോര കണ്ടു നീറും കണ്ണിവിടെയാര് കാണാന്‍...
വെളിപാട് പറയുന്ന ഭ്രാന്തന്റെ പാട്ട്....!!
ഇത് വെറും വെളിപാട് പറയുന്ന ഭ്രാന്തന്റെ പാട്ട്..!!
"എങ്കിലും ചന്ദ്രികേ നമ്മള് കാണും
സങ്കല്പ്പ ലോകമല്ലീയുലകം ...."
കവി പാടി ഇന്നലെ..
ഇന്നിനായീ....
നെഞ്ചിടിപ്പേറുന്ന നാളെകള്‍ക്കായ് ...!
നെഞ്ചിടിപ്പേറുന്ന നാളെകള്‍ക്കായ് .....!!
------------------ShaleerAli -------------------
നെഞ്ചിടിപ്പേറുന്ന നാളെകള്‍ക്കായ് .....!!
------------------ShaleerAli -------------------

നല്ല കവിത ..നല്ല ആഖ്യാനം
ReplyDeleteകാടിന്റെ ഹൃടയംകടംകൊണ്ട് തുള്ളരുത്
ReplyDeleteനാടിന്റെ കാട്ടിനീ രുധിര മണ മരുത്..
വളരെ നല്ല കവിത ഒരായിരം ആശംസകള്‍ ഒപ്പം അഭിനന്ദന ങ്ങളും..തുടരുക.
കഠിനം തന്നെ കവിത കടിച്ചാല്‍ പൊട്ടാത്ത അക്ഷരങ്ങള്‍ ...ആശംസകള്‍ ,വീണ്ടും വരാം
ReplyDeleteനല്ല കവിത ,ആശംസകള്‍
ReplyDelete@ഉസ്മാനിക്ക
ReplyDelete@ഷാജിക്ക
@നാച്ചീ
@കുമ്മാട്ടി...
നല്ല വാക്കുകള്‍
ഊര്‍ജ്ജമായ് തന്നതിനെന്റെ
നന്ദികളായിരം ....
സ്വീകരിച്ചാലും............. :)
@നാച്ചീ ഒന്നൂടെ ആഞ്ഞു കടിച്ചാല്‍ പൊട്ടാവുന്ന ഉറപ്പേയുള്ളൂ എന്റെ വാക്കുകള്‍ക്ക് ..... :)))
ReplyDeleteകവിത നന്നായിരിക്കുന്നു,,,വരികള്‍ക്കു ഒരു കടമനിട്ട ടച്ച് കൊടുത്തുവൊ..:)
ReplyDeleteആരോട് പറയുവാന്‍ .. ആരു കേള്‍ക്കാന്‍...
ചോര കണ്ടു നീറും കണ്ണിവിടെയാര് കാണാന്‍...
,,,
ഇനിയും ഇങ്ങിനെയുള്ള വരികള്‍ മനസ്സില്‍ പിറക്കട്ടെ..ആശംസകള്‍
നല്ല വരികള്‍ സഖേ ...!
ReplyDeleteകാണാതെ പൊകരുത് ....
കണ്ടിട്ടും , വായിച്ചിട്ടും ..
വാതൊരാതെ പറഞ്ഞിട്ടും ...
എന്തേ നീ , ഞാന്‍ , നമ്മളിങ്ങനെ ..?
""ആയുധമെടുത്താര്ക്കുന്ന സോദരാ
നരനാണ് നീയെന്ന സത്യം മറക്കരുത് ..
സൃഷ്ട്ടിയില്‍ ഉത്തമന് ..നീ - നിന്നെ തുപ്പരുത്""
ശക്തമായ വരികള്‍ , ശൈലി മൃദുലം ..
പതിയേ സൗമ്യമായി തന്റെ മനസ്സ്
കവി ചേര്‍ത്തു വച്ചു ..
ആരൊട് പറയുവാന്‍ ,ആരു കേള്‍ക്കുവാന്‍ ,
എങ്കിലും ആശിക്കാം അല്ലേ .. നല്ലൊരു നാളേ
നമ്മുക്ക് സ്വപ്നം കാണാം ....
സ്നേഹപൂര്‍വം
നല്ല കവിത.. ചൊല്ലി കേള്‍ക്കാന്‍ നല്ല താളമുണ്ടാകും.. ആരെയെങ്കിലും കൊണ്ടൊന്നു ആലപിപ്പിച്ചു പോസ്റ്റ് ചെയ്യു ഷലീര്‍
ReplyDeleteവളരെ നല്ല വരികള്‍
ReplyDeleteനല്ല കവിത ..
ആശംസകള്‍
സമകാലിക മാനുഷിക വിഷയം ശക്തമായ ഭാഷയില്‍ വ്യക്തമാക്കുന്ന കവിത പ്രശംസ അര്‍ഹിക്കുന്നു.ഭാഷ കഠിനമൊന്നുമല്ല സരളം തന്നെ.ഇനി എനിക്കൊരു സംശയം "അരുവി ആരെങ്കിലും വെട്ടുമോ" തോട് വെട്ടും എന്ന് കേട്ടിട്ടുണ്ട്.അരുവി താനാകെ ഉരുവാകുന്നതല്ലേ? അരുവിയില്‍ നിന്നും തോട് വെട്ടാറുണ്ട് (എന്റെ പരിമിതമായ അറിവ്) പിഇനെ കാടിന്റെ ഹൃദയം മനുഷ്യന് കടം കൊള്ളരുതു എന്നാ വാക്കിനോട് എനിക്ക് യോജിപ്പില്ല.ഇന്നത്തെ സാഹചര്യത്തില്‍ കാടിന്റെ മക്കളെ (മൃഗങ്ങള്‍) നോക്കി മനുഷ്യന് പഠിക്കേണ്ടി ഇരിക്കുന്നു. നാടിനെക്കാള്‍ സംസ്കാരം ഇപ്പോള്‍ കാടിനുണ്ട്....!
ReplyDeleteനല്ലൊരു താളമുള്ള എഴുത്ത്
ReplyDeleteചെല്ലൂ ആരെങ്കിലും ഇത് ഒന്ന് ചൊല്ലട്ടെ
ആശംസകൾ
ശക്തമായ രീതിയില്‍ ഉള്ള എഴുത്ത്, ഒരു താക്കീതു പോലെ തെളിയുന്നു. നല്ല താളവും.. അന്തി ചുവപ്പിനും ചുടുചോര ഗന്ധം.....
ReplyDeleteകവിത നന്നായിട്ടെഴുതി
ReplyDeleteഒത്തിരി ഇഷ്ടായി കൂട്ടുകാരാ.
ഇനിയുമിനിയും അക്ഷരങ്ങള്‍ കൊണ്ടു പ്രതികരിക്കാനാവട്ടെ.
ആശംസകളോടെ..പുലരി
ശക്തിയുള്ള സുന്ദരമായ വരികള്‍ സൌമ്യമായി നല്ല ഈണത്തില്‍ ഒഴുകുന്നു.
ReplyDelete@ തചോടിയന് -സന്തോഷം വായനക്ക്... അങ്ങനെ ഒരു ടെച് കാന്നുവോ..? ഞാനും ഇപ്പോഴാണ് ശ്രദ്ടിക്കുന്നത്...... :))
ReplyDelete@റിനി ശബരി - എല്ലാം പ്രതീക്ഷകളല്ലേ... എന്നെങ്കിലും നന്നാവുമായിരിക്കും.....
@ നിസാരന്‍.... ആഗ്രഹമുണ്ട്... ഇവിടെയിരുന്നു കൊണ്ട് പ്രയാസമാണ് നാട്ടില്‍ പോയിട്ടാവാം എന്ന് പ്രതീക്ഷ.............. :)
@തക്ഷയ -നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി... ഇനിയും വരിക ഇത് വഴി....
@ഷാജു..... മോഹമുണ്ട്... ഇന്ഷാ അല്ലഹ്..:)
@ ജെഫു ... സന്തോഷം .. ഈ പ്രതിഷേധം ഏറ്റു പിടിച്ചതിന്.. ഈ നല്ല വാക്കുകള്‍ക്ക്.... :)
@ പ്രഭേട്ടാ..... സന്തോഷം.... നിങ്ങളുടെയൊക്കെ സ്നേഹവും പിന്തുണയും ഉണ്ടാവുന്ന കാലത്തോളം,,,,,എഴുതാന്‍ കഴിയുമെന്നതും എന്റെയൊരു പ്രതീക്ഷ...... :)
@ റാംജീ-- ഒത്തിരി സന്തോഷം.... ഈ നല്ല വാക്കുകള്‍ക്ക്.. ഈ വായനക്ക്... ഇനിയും വരിക ഇടക്കിത് വഴി...... :)
@ അംജദ് ഇക്ക ....
ReplyDeleteഅരുവികളുടെ കാര്യത്തില്‍ ഇക്ക പറഞ്ഞതാണ് ശരി ഞാന്‍ ആ വരിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്....
കാടിന്റെ ഹൃദയം എന്ന് പറയുമ്പോ.. ഇക്ക പറഞ്ഞതും സത്യമാണ്
.എങ്കിലും കൂട്ടം കൂടി ഒരുവനെ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന കാടിന്റെ ( ചെന്നായ്ക്കളുടെ ) ആ സ്വഭാവം... അതാണല്ലോ സമകാലിക കൊലാ ശൈലി....... :))
ഈ ഉപമ കാട് കേള്‍ക്കണ്ട അല്ലെ...... മാന നഷ്ട്ടം അവര്‍ക്കും കാണില്ലേ...... :)))
ഇക്ക വന്നതിലും തെറ്റ് കുറ്റങ്ങള്‍ ചൂണ്ടി കാണിച്ചതിനും.... പകര്‍ന്നു തന്ന നല്ല വാക്കുകള്‍ക്കും... സന്തോഷം അറിയിക്കട്ടെ.......... :)
എന്താ പറയുക ഷലീർ നല്ല കവിത, തീവ്രവും ഉജ്ജ്വലവും, അതോടൊപ്പം മൂർച്ചയേറിയതുമായിരുന്നു. നല്ല നാക്ക് മുറിക്കുന്ന വരികൾ. നന്നായിട്ടുണ്ട്. ആശംസകൾ.
ReplyDeleteവളരെ തീവ്രമാണ് ഓരോ വരികളും...അഭിനന്ദനങ്ങള്‍...!
ReplyDeleteശക്തമായ വെളിപാടുകള്‍ താളത്തില്‍ അവതരിപ്പിച്ചിരിക്കുന്നു...
ReplyDeleteആശംസകള്‍ ശലീര്‍.
കവിത നന്നായിട്ടുണ്ട്.
ReplyDeleteനല്ല വരികള്‍. ആശംസകള്‍
ReplyDeleteനല്ല കവിത.
ReplyDeleteഇത്തവണ പ്രാസം ചേര്‍ത്തു പദ്യമായി അവതരിപ്പിച്ചത് കൂടുതല്‍ സുന്ദരമാക്കി.
ആശംസകള്‍ ശലീര്‍!
@ മനെശേട്ടന്....
ReplyDelete@വര്‍ഷിണി ടീച്ചര്‍
@മുബിതാത്ത....
@ശ്രീ
@ഡോക്ടര്‍
@ജോസെലെറ്റ് ചേട്ടന്...
നല്ല വാക്കുകള്‍ കൊണ്ടെന്‍ ഹൃദയം നിറച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഞാനെന്റെ സന്തോഷം പങ്കു വെയ്ക്കുന്നു........... :)
നല്ല കാഴ്ചപ്പാട്...
ReplyDeleteവെളിപാട് പറയുന്ന ഭ്രാന്തന്റെ പാട്ട്...
ആശംസകള്‍.....
സൂപ്പര്‍.. മനോഹരം എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും ശലീ..
ReplyDeleteപരിശുദ്ധ മാസത്തില്‍ ഇതിലും മനോഹരമായ മെസ്സേജ് നല്കുന്ന കവിത എഴുതുക പ്രയാസമായിരിക്കും സഹോദരാ.. ഭാവുകങ്ങള്‍..
സ്നേഹത്തോടെ,
ഫിറോസ്
http://kannurpassenger.blogspot.in/
നല്ല വരികള്‍ ,കാലിക പ്രസക്തമായ കവിത ..ഇഷ്ടായി ..ആശംസകള്‍ ..
ReplyDelete@വിജിത്ത് കാങ്കോല്‍ ... നന്ദി സുഹൃത്തേ.....
ReplyDelete@ഫിറോസ് ..... സന്തോഷം പ്രിയ സോദരാ.... ഈ സ്നേഹം എന്നും കൊതിക്കുന്നു.....
@ദീപു ജോര്‍ജ് ..സന്തോഷം സുഹൃത്തേ ഇനിയും വരിക....ഇത് വഴി.... :)
സമകാലിക സംഭവങ്ങളെ ആസ്പദമാക്കിയെഴുതിയ കവിത നന്നായിട്ടുണ്ട്. സാധാരണക്കാർക്ക് കൂടി മനസ്സിലാവുന്ന വരികളായതിനാൽ ഈ കവിത എല്ലാവർക്കും ഇഷ്ടപ്പെടും... തീർച്ച
ReplyDeleteവളരെവളരെ ഇഷ്ട്ടമായിരികുന്നു.. :)
ReplyDeleteഒരുപാടിഷ്ടപ്പെട്ടു... ഷലീറിന്റെ മികച്ച രചന.
ReplyDeleteആരോടു പറയുവാൻ ആരു കേൾക്കാൻ
അത് ആരു കേൾക്കു"വാ"ൻ എന്നാക്കിയാൽ കൂടുതൽ യോജിക്കില്ലേ ?
@മോഹി ഭായ്..... ഇഷ്ട്ടപ്പെട്ടെന്നറിഞ്ഞതില് ഒത്തിരി സന്തോഷം.... :)
ReplyDelete@ കാത്തി .. ഈവായനയ്ക്കും അഭിപ്രായത്തിനും നന്ദി.......വീണ്ടും വരിക :)
@ സുമേഷ് ജീ ..... സന്തോഷം.....
അത് താളം ഒപ്പിക്കാന്‍ വേണ്ടിയാ അങ്ങനെ ആക്കിയത്..;))
മികച്ച ആഖ്യാനം
ReplyDeleteആശംസകള്‍
നല്ല വരികള്‍ ശലീര്‍...അതിലടങ്ങിയിരിക്കുന്ന ആശയവും ഇഷ്ടമായി ....തുടരൂ പ്രയാണം...ആശംസകള്‍...
ReplyDelete"കാടിന്റെ ഹൃദയം കടം കൊള്ളരുത്."
ReplyDeleteകാടിനും ഒരു നിയമമുണ്ട് പ്രാപഞ്ചികമായ ഒരു രീതി ഉണ്ട് എതിരെ വരുന്ന ശത്രുവിനെയോ അല്ലെങ്കില്‍ തന്റെ ഭക്ഷണത്തിനോ? വേണ്ടി മാത്രം ആണ് കാട്ടില്‍ അക്രമം
പക്ഷെ നാട് കാടിനെപ്പോലും നാണിപ്പിക്കുന്നു ആക്രമിക്കും സേനാ നായകനും അറിവില്ല എന്തിനാണ് ഈ പട എന്ന് ലക്ഷ്യം ഇല്ലാതെ പട കൂട്ടുന്ന പടപ്പുകള്‍
കവിത നന്നായിട്ടുണ്ട്... ആശംസകള്‍....ബ്ലോഗില്‍ പുതിയ പോസ്റ്റ്....... കൊല്ലാം................ പക്ഷെ തോല്‍പ്പിക്കാനാവില്ല ....... വായിക്കണേ.................
ReplyDeleteവീണ്ടും ശലീറിന്റെ മികച്ച ഒരു കവിത വായിക്കാനായതില്‍ സന്തോഷം . ജോസ് പറഞ്ഞ പോലെ ഈ പ്രാവശ്യം പ്രാസം ഒപ്പിച്ചു എഴുതിയതു കൊണ്ടും പലരും പറഞ്ഞപോലെ നല്ല താളം ഫീല്‍ ചെയ്യുന്നത് കൊണ്ട് ഇത് ഒരു ഓഡിയോ ക്ലിപ്പായി ഇട്ടാല്‍ കൂടുതല്‍ ഹൃദ്യം ആകും ..
ReplyDeleteആശംസകള്‍
@മന്‍സൂര്‍ ഇക്ക -- സ്നേഹം..സന്തോഷം.... :)
ReplyDelete@അനാമിക -- നിങ്ങളുടെയെല്ലാം പിന്തുണയും പ്രോത്സാഹനവും ഉണ്ടെങ്കില്‍ തുടരാന്‍ ഞാനും ഏറെ ആഗ്രഹിക്കുകയാണ് ഈ പ്രയാണം.... വീണ്ടും വരിക..:)
@മൂസക്ക -- ശരിയാണ്
ഒരുത്തനെ കൂട്ടം കൂടി വളഞ്ഞിട്ട് അവന്റെ ദയനീയതയില്‍....
ദ്രംഷ്ട്രങ്ങലാഴ്തി കടിച്ചു കീറുന്ന ചെന്നായ്ക്കളുടെ ഹൃദയം..
എങ്കിലും ഇരയുടെ നിസ്സഹായതയുടെ കണ്ണുനീര് കണ്ടു ചിരിക്കാന്‍
ഈ നാട്ടൂ ചെന്നായ്ക്കല്ക്കല്ലാതെ കാടിന് പോലും കഴിയുമെന്ന് തോന്നുന്നില്ല.... :(
ജയരാജ് ജീ --വായിക്കാം
@അഷ്റഫ് ഇക്ക -- സ്നേഹം സന്തോഷം... ഇന്ഷ അല്ല്ഹ ഓഡിയോ ആക്കണമെന്ന് ആഗ്രഹമുണ്ട്...:)
കാടിന്റെ ഹൃദയം കടം കൊള്ളരുത് >>>. പക്ഷെ ഇതു കാട്ടു നീതിയെ പോലും നാണിപ്പിക്കുന്നത്, എന്തിനാണ് കൊല്ലുന്നതെന്ന് കൊലയാളിക്കോ താന്‍ എന്തിനാണ് കൊല്ലപ്പെടുന്നതെന്ന് ഇരക്കോ അറിയാത്ത ക്രൂരത. കവിത നന്നായി.
ReplyDeleteഎല്ലാ വരികളും അര്‍ത്ഥ സമ്പുഷ്ടം. അഭിനന്ദനങ്ങള്‍ .
ReplyDeleteആറാമത്തെ വരിക്ക് ഒരൊഴുക്ക് കിട്ടുന്നില്ല!! ബാക്കി എല്ലാം ഭേഷ്!!
ReplyDeleteഅര്‍ത്ഥ ഗര്‍ഭമാര്‍ന്ന വരികള്‍
ReplyDeleteസമകാലികം, വീട്, കോഴിക്കോട്,
കണ്ണൂരില്‍ നടന്ന സംഭവങ്ങളാണോ പ്രചോദനം?
പക്ഷെ ഇതിനെ ഭ്രാന്തന്റെ പാട്ടെന്നു
വിശേഷിപ്പിച്ചതില്‍ ഖേദം ഉണ്ട്
ഇതൊരു ബുദ്ധി ജീവിയുടെ/ചിന്തകന്റെ
വരികള്‍ തന്നെയെന്നാ നെന്റെ അഭിപ്രായം
എഴുതുക വീണ്ടും അറിയിക്കുക
@ അക്ബര്‍ ഇക്ക -കാടിനും കാണും ഒരു ഹൃദയം ഇവിടെ അത് പോലുമില്ല... നന്ദി ഇക്കാ ഈ വായനക്ക്..
ReplyDeleteഇനിയും വരിക ഇത് വഴി...
@കുസുമം പുന്നപ്ര .. നന്ദി ചേച്ചീ ഈ വരവിനും വായനക്കും ഇനിയും വരിക ഇത് വഴി...
@ ഷബീര്‍ - അവിടെയും ഒഴുക്ക് കിട്ടുന്ന ഒരീണമുണ്ട് :)
സന്തോഷം പ്രിയാ ഈ നല്ല വാക്കിന് .. ഇനിയും വരിക ഇടക്കിത് വഴി :)
@ ഫിലിപ് സര് .. സന്തോഷം മാഷേ... ഈ വരവിനും വലിയ വാക്കുകള്‍ക്കും എന്റെ അളവറ്റ നന്ദി അറിയിക്കട്ടെ .. വലിയ കാര്യങ്ങളൊന്നും ചിന്തിക്കാനില്ലാത്തവനെ ചിന്തകനെന്നു വിളിക്കല്ലേ മാഷേ... പിന്നെ ഇന്ന് കൊലാ രൂപങ്ങള്‍ അരുതെന്ന് പറയുന്നവന് സമൂഹത്തില്‍ ഒറ്റപ്പെടും ... ഒറ്റപ്പെടുന്നവന് ഒറ്റയ്ക്ക് സംസാരിക്കണം ... ഒറ്റയ്ക്ക് സംസാരിക്കുന്നവനെ നമ്മള് ഭ്രാന്തനെന്നു വിളിക്കുന്നു..... അതാനിതിന്റെ തത്വം....ഭ്രാന്തന്റെ തത്വം................ :) മാഷ് ഇനിയും വരണം വിസസ്നേഹം...
ഷലീര്‍ നല്ല വരികള്‍
ReplyDeleteസത്യസന്ധമായ എഴുത്ത്. അതുകൊണ്ട് തന്നെയാണ്
മനസ്സിലേക്ക് തുളച്ചു കയറുന്നതും.
കവിയുടെ ആശങ്കകള്‍ക്കൊപ്പം വായനക്കാരനേയും കൊണ്ടുപോകാന്‍ കഴിഞ്ഞു.
അഭിനന്ദനങ്ങള്‍ :)
http://mayflowerkavithakel.blogspot.com/
ഒരു പുതിയ കഥബ്ലോഗ് തുടങ്ങി...അനുഗ്രഹിക്കുക
ReplyDeleteനിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു
ReplyDeleteപ്രചരാണാംശത്തിന് പ്രാധാന്യം കൊടുത്തപ്പോൾ കവിത അൽപ്പം നഷ്ടമായോ ഷലീർ.......
ReplyDeleteശക്തമായ ആശയങ്ങളെ പ്രചരിപ്പിക്കുന്നുണ്ട് ഈ കവിത. പക്ഷേ ഷലീറിന്റെ മറ്റു കവിതകളോട് താരതമ്യം ചെയ്യുമ്പോൾ ഈ കവിതക്ക് തിളക്കം കുറവുള്ളതുപോലെ തോന്നി....
@മേയ് ഫ്ലവര്‍ ... സന്തോഷം ഈ വരവിനും വായനക്കും
ReplyDelete@കഥപ്പച്ച .... നോമും അനുഗ്രഹിചിരിക്കുണൂ :))
അഭിനന്ദനങ്ങള്‍ ... എല്ലാ പിന്തുണയും അറിയിക്കുന്നു :) ഉയരങ്ങള്‍ ആശംസിക്കുന്നു...
@ ജോമോന് ജീ :- @പ്രദീപ് മാഷ് .. സന്തോഷം സുഹൃത്തേ ഈ കുഞ്ഞു ശ്രമത്തെ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍...
പറഞ്ഞതില്‍ ഒരു തെറ്റുമില്ല പറഞ്ഞില്ലെങ്കിലല്ലേ തെറ്റ്....... ഞാന്‍ വേറൊരു ശൈലിയില്‍ എഴുതാന്‍ ശ്രമിച്ചതാണ് ... അത് കൊണ്ടാവും താങ്കള്‍ക്കും പ്രദീപ് മാഷിനുമൊക്കെ ഇങ്ങനെ തോന്നിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു...
തീര്‍ച്ചയായും നിങ്ങളുടെയൊക്കെ വിലയേറിയ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തന്നെയാണ് എന്റെ ഊര്‍ജ്ജം ...അതൊക്കെ തന്നെയാണെന്റെ വഴി കാട്ടിയും ...
എല്ലാ പ്രിയരോടും ഒരിക്കല്‍ കൂടെ സന്തോഷം അറിയിച്ചു കൊണ്ട് സസ്നേഹം..... :)
കുഞ്ഞു വാക്കുകള്‍ പെറുക്കി വെച്ചാണ് ശലീര്‍ പ്രണയ കഥകള്‍ തീര്‍ക്കുക .അതെ തൂലിക ചോരയില്‍ കുതിര്‍ത്തി കൊടുങ്കാറ്റു ചിക്കുന്ന രചനകളും ഒരുക്കും .നല്ല കയ്യടക്കം .
ReplyDeleteആശംസകള്‍ .......നേരത്തെ വായിച്ചിരുന്നു .കമെന്റു ഇത്തിരി വൈകിയതാണ് .ഇനിയും കാണാം .നേരത്തേ തന്നെ ..............
മനുഷ്യന്റെ ചോര വെച്ച് അരുവി ഒഴുക്കിയാലെ ഇന്ന് ജയിക്കാന്‍ ആവു... എന്ത് ചെയ്യാന്‍ സാധിക്കും??? നമ്മുടെ രെക്തവും നാളെ ചിലപ്പോള്‍ അരുവിയായി ഒഴുകിയെക്കും=
ReplyDeleteഒട്ടൊന്നു വൈകിയെങ്കിലും വസന്തമായ് വന്നതില്‍ ഒത്തിരി സന്തോഷം ഇസ്മയില്‍ ഇക്ക ... :))
ReplyDelete@വിഗ്നേഷ് ജീ .... വായനയില്‍ സന്തോഷം... :))
ഇനിയും കാലം ചരിത്രങ്ങളില്‍ കലാപങ്ങളുടെ പേരില്‍ അറിയപ്പെടും എന്നറിയാഞ്ഞിട്ടല്ല....
പരലോകത്തെ പറുദീസാ പ്രതീക്ഷകള്‍ പോലെ
ഇതും ഒരു പ്രതീക്ഷ.... കണ്ണില്‍ കാണാമെന്നൊരു നിശ്ചയവുമില്ല....:))
മനോഹരമായ കവിത. ശകതമായ വരികള്‍. അഭിനന്ദനങ്ങള്‍..
ReplyDeletegud 1...da
ReplyDeleteശക്തമായ വരികളില്‍ കൂടി
ReplyDeleteമനുഷ്യന്റെ ഭ്രാന്തമായ ചിന്തകളും, ചെയ്തികളും
അതിലുപരി അവന്റെ നിസ്സഹായതയും വരച്ചിരിക്കുന്നു
ഇങ്ങിനത്തെ ഉണര്‍ത് പാട്ടുകളാണ് ഈ കാലത്തിന്റെ ആവശ്യം.
ഇനിയും എഴുതുക
താങ്കളുടെ ഫോട്ടോ ഗാലറി മനോഹരമായിരിക്കുന്നു
അടിക്കുറിപ്പുകള്‍ അതിനേക്കാള്‍