ഞാനറിഞ്ഞ വിപ്ലവം ഒരു മരമായിരുന്നു
അടിച്ചമര്‍ത്തപ്പെട്ടവര്‍
വിയര്‍പ്പും കണ്ണീരും
ഒഴിച്ച് നനച്ചു കൊടുത്തപ്പോള്‍
ദിന രാത്രങ്ങള്‍ കൊണ്ട്
പടര്‍ന്നു പന്തലിച്ച മഹാ വൃക്ഷം ...!
അത് അശരണന്
ബോധിത്തണലായിരുന്നു...
പുലയാട്ടുകേട്ട് കാത്പൊത്തി ഓടിയവന്ന്
കിതപ്പ് മാറ്റി കദനമിറക്കി കണ്ണീരു
തുടക്കാനുള്ള വേദികയായിരുന്നു...
അരക്കെട്ടിനും തുറന്ന മാറിനും മാത്രം
അയിത്തം കാണാത്ത
നെറികെട്ട ജന്മിത്തത്തിന്
കൊലക്കയറിട്ട
തൂക്കു മരമായിരുന്നു...
അടിമക്ക് ഉടമയിലെക്കുള്ള
പുതിയ പാഠം പഠിപ്പിച്ച
നിസ്വാര്‍ത്ഥതയുടെ ഗുരുകുലമായിരുന്നു...
ഇന്നാ വേദിക ഇരുട്ടിന്റെ അരചരുടെ
രക്തക്കുരുതിയില്
ചുടുനിണം വമിച്ചു ശ്വാസം മുട്ടുന്നു
ഇന്നാ ബോധിയുടെ അടിവേരുകള്‍
ഇന്നാ വേദിക ഇരുട്ടിന്റെ അരചരുടെ
രക്തക്കുരുതിയില്
ചുടുനിണം വമിച്ചു ശ്വാസം മുട്ടുന്നു
ഇന്നാ ബോധിയുടെ അടിവേരുകള്‍
ഒന്നൊന്നായി ദ്രവിച്ചു പോയിരിക്കുന്നു...
അതിന്റെ കണ്ണീരു മണക്കുന്ന
കരിഞ്ഞ മേനിയില്‍
വാള്‍മുനകള്‍ കുത്തിനിറുത്തിയ
കാക്കതൊള്ളായിരം അടയാളങ്ങള്‍ ..!
ആശ്രയമറ്റ ആയിരം ആത്മാക്കളുടെ
ശാപം പൊള്ളിച്ച ,
പുഴുവരിക്കുന്ന കെടു വ്രണങ്ങള്‍ ..!
കൊടിയ പകയുടെ ചുടലദാഹം പൂണ്ടു
പൊങ്ങിയോങ്ങിയ
വടി വാളുകള്‍ക്ക് മുന്നില്‍
ഒരിറ്റു പ്രാണന് വീണു കേണവന്റെ
കാതടപ്പിക്കുന്ന ആര്ത്ത നാദം കേട്ടു -
വിറ കൊണ്ട്
സിരയറ്റടര്ന്നു പൊഴിഞ്ഞു
വീഴുന്ന തളിരിലകള്‍ ..!
അതിന്റെ കണ്ണീരു മണക്കുന്ന
കരിഞ്ഞ മേനിയില്‍
വാള്‍മുനകള്‍ കുത്തിനിറുത്തിയ
കാക്കതൊള്ളായിരം അടയാളങ്ങള്‍ ..!
ആശ്രയമറ്റ ആയിരം ആത്മാക്കളുടെ
ശാപം പൊള്ളിച്ച ,
പുഴുവരിക്കുന്ന കെടു വ്രണങ്ങള്‍ ..!
കൊടിയ പകയുടെ ചുടലദാഹം പൂണ്ടു
പൊങ്ങിയോങ്ങിയ
വടി വാളുകള്‍ക്ക് മുന്നില്‍
ഒരിറ്റു പ്രാണന് വീണു കേണവന്റെ
കാതടപ്പിക്കുന്ന ആര്ത്ത നാദം കേട്ടു -
വിറ കൊണ്ട്
സിരയറ്റടര്ന്നു പൊഴിഞ്ഞു
വീഴുന്ന തളിരിലകള്‍ ..!
* * * *
വെട്ടിക്കീറിയ മര്ത്യമുഖങ്ങളില്
പൊട്ടിത്തൂവിയ ചോര ച്ചാലുകളില്‍ ..
മറ്റൊരു വിപ്ലവത്തിന് പിടിവള്ളി തേടുന്നോ
മൂക്കറ്റം മുങ്ങിയ സോഷ്യലിസം ..??
___________________Shaleer Ali____________________
വെട്ടിക്കീറിയ മര്ത്യമുഖങ്ങളില്
പൊട്ടിത്തൂവിയ ചോര ച്ചാലുകളില്‍ ..
മറ്റൊരു വിപ്ലവത്തിന് പിടിവള്ളി തേടുന്നോ
മൂക്കറ്റം മുങ്ങിയ സോഷ്യലിസം ..??
___________________Shaleer Ali____________________

അതെ കണ്ടും കേട്ടതുമായ വിപ്ലവങ്ങള്‍ ഒക്കെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദങ്ങള്‍ ആയിരുന്നു ..
ReplyDeleteമാറ് മറയ്ക്കാന്‍ , എരിയുന്ന വയറ് നിറയ്ക്കാന്‍ , അന്നം തേടി വിയര്ക്കുന്നവന് തണലേകിയ, ഫലമെകിയ വൃക്ഷം ,
ആ തണലില്‍, ആ കുളിരില്‍, ഒരു പാട് ജീവിതങ്ങള്‍ തളിര്‍ത്തിരുന്നു ,
കാലം മാറ്റങ്ങളുടെതാണ്,,,
നാം അംഗീകരിച്ചാലും ഇല്ലെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു ,,
എങ്കിലും പ്രത്യാശയോടെ കാത്തിരിക്കാം നമുക്ക് ,,
പതിവ് പോലെ ശലീര്‍ വളരെ തീക്ഷ്ണമായ ഭാഷയില്‍ തന്നെ പറഞ്ഞു.. അഭിനന്ദനങള്‍,,,അല്ല വിപ്ലവാഭിവാദ്യങ്ങള്‍
നന്നായി എഴുതി
ReplyDeleteനല്ല വരികൾ
തീക്ഷണം,
അഭിനന്ദനങള്‍,
വാക്കുകള്‍ കൊണ്ട് മൂര്‍ച്ച കൂട്ടി എയ്ത ഈ അഗ്നിശരങ്ങള്‍ കൊള്ളേണ്ടിടത്തു തന്നെ കൊള്ളും തീര്‍ച്ച
ReplyDeleteഇതുവരെ നമ്മള് അറിയാതിരുന്ന വിപ്ലവ രഹസ്യങ്ങള്‍ ഇപ്പോള്‍ മറ നീക്കി പുറത്തു വന്നു തുടങ്ങി... ഷാലീ.. വളരെ ശക്തമായ വാക്കുകളിലൂടെ താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്നത്തെ നാടിന്റെ ശബ്ദമാവുന്നു..... നന്നായിട്ടുണ്ട്...
ReplyDeleteമെറ്റമോര്‍ഫൊസിസ്
ReplyDeleteനല്ല വരികള്‍...
ReplyDeleteവിപ്ലവം എന്നത് ഇന്ന് അക്രമം നടത്തുന്നതിന്റെ ഓമനപ്പേരായി മാറിയിരിക്കുന്നു......
തീവ്രമായി എഴുതി ചോരായാല് തിളങ്ങട്ടെ നമ്മുടെ ലോകം നമുക്കത് കണ്ടു പൊട്ടിചിരിക്കാം .സുഹൃത്തേ നല്ല വരികള്‍ ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
ReplyDeleteനന്നായി
ReplyDeleteകാലത്തിന്റെ മാറ്റത്തില്‍ വിപ്ലവ വീക്ഷണങ്ങള്‍ക്കും മാറ്റമുണ്ടാകുന്നു. നേടിയെടുക്കുവാനുള്ള വിപ്ലവം ഇപ്പോള്‍ നിലനിര്‍ത്താനുള്ള വിപ്ലവമായി മാറിയിരിക്കുന്നു.എന്താണ് നിലനിര്‍ത്തേണ്ടത്.... നേടിയെടുത്ത സ്വാതന്ത്ര്യമോ അതോ അതോടൊപ്പം ലഭിച്ച അധികാരമോ ? ശലീര്‍ വീണ്ടും തന്റെ ആയുധം ആഞ്ഞു വീശിയിരിക്കുന്നു ...ലക്ഷ്യത്തിലേക്ക് ആഞ്ഞു പതിക്കട്ടെ ...വിപ്ലവാഭിവാദ്യങ്ങള്‍ ....!
ReplyDeleteഅറിയണം
ReplyDeleteകൊടി കെട്ടും പാര്‍ട്ടികളോരോന്നും..
ചോരക്കളങ്ങളിലെ സോഷ്യലിസം
മാനവന്റെ മനസ്സിന്നു മടുക്കുന്ന -
മരവിപ്പാണീ നവ യുഗത്തില്‍ ...
നന്ദി പ്രിയ സ്നേഹിതരെ .. വായിച്ചു അഭിപ്രായം പറഞ്ഞു കൂടെ നിന്ന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.................._
കവിത വായിച്ചു ശലീർ...
ReplyDeleteശലീറിന്റെ ആവനാഴി ശൂന്യമാകുന്നില്ല എന്ന് ഈ കവിതയും വിളിച്ചോതുന്നു. ഇനിയും വായനക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ കവിതകളെഴുതി അവബോധമുണ്ടാക്കാൻ കൂട്ടുകാരന് കഴിയട്ടെ. ആശംസകൾ
എന്തായാലും എഴുത്തുകാർ പ്രതികരിച്ച് തുടങ്ങിയല്ലോ?
"ഇന്നാ വേദിക ഇരുട്ടിന്റെ അരചരുടെ
ReplyDeleteരക്തക്കുരുതിയില്
ചുടു നിണം മണത്തു ശ്വാസം മുട്ടുന്നു
ഇന്നതിന്റെ അടി വേരുകള്‍ ദ്രവിച്ചു പോയിരിക്കുന്നു..."
ശക്തമായ ഭാഷ.. അഭിനന്ദനങ്ങള്‍
സുപ്രഭാതം...
ReplyDeleteവീറുള്ള വരികള്‍ ഒരു ഉജ്ജ്വല പ്രകടനം കാഴ്ച്ച വെയ്ക്കുന്നു...ആശംസകള്‍...!
നന്നായി എഴുതി സഹോദരാ.. ഭാവുകങ്ങള്‍..:)
ReplyDeleteപേനയെ പടവാളക്കിയവര്‍ കരുതിയിരിക്കുക,
ആയുധം കൈവശം വെച്ചതിനു നിങ്ങളെ ബോംബിട്ടു
നശിപ്പിക്കാന്‍ നീതിയുടെ 'മലഖമാര്‍ " ചുറ്റും ഇരിപ്പുണ്ട്..
ഇതൊന്നും കണ്ടും കേട്ടും വിലപിക്കാന്‍ പോലും പാടില്ല,
കാരണം വിലപിക്കുന്നവന് കാലം നല്കിയ
പുതിയ പേരെത്രേ "വിപ്ലവകാരി" എന്ന് ..
പഴയ വിപ്ലവകാരി ശീതീകരിച്ച മുറിയിലിരുന്നു
ചിതറിപോയ നമ്മുടെ രക്തത്തിന്റെ ലേലം വിളിയിലാണെന്ന്.....
ലേലം കഴിയുമ്പോള്‍ അയാള്‍ പുറത്തു വന്നേക്കാം
നിറഞ്ഞ വയറില്‍ കയ്യമര്‍ത്തി വിളിച്ചു പറയും
"സാമ്രാജ്യതം തുലയട്ടെ " എന്ന് ..
ഒട്ടിയ വയറില്‍ കയ്യമര്‍ത്തി
വിളറിയ കണ്ണ് കൂര്‍പ്പിച്ചു
ഏറ്റു വിളിച്ചേക്കണം,
"അങ്ങനെ തന്നെ സിന്ദാബാദ് "
നവകേരളത്തില്‍ ഇന്നിതത്രേ
പുതിയ വിപ്ലവം..
കണ്ണ് തുറിക്കേണ്ട, ഇത് കലികാലമാണ്..
നരക വാതിലിന്റെയും തലവരി സ്വാഗതം എന്ന് തന്നെ ...
http://rose-enteswapnam.blogspot.in/2010/09/blog-post.html
http://www.kannurpassenger.blogspot.in/
ഇങ്ങനെ വേണം എഴുത്ത് .........അനുഭവത്തിന് തീച്ചൂളയില്‍ വെന്ത് ,കരളുരുകിയ തൂലികയുടെ വിലാപം ...........നടുക്കുന്ന വര്‍ത്തമാന കാല അസുരതയിലേക്ക് ഒരു വിരല്‍ ചൂണ്ട് .........
ReplyDeleteഇത് കവിതയല്ലെന്റെ ഹൃദയമാണ് ,എന്ന് കയ്യൊപ്പ് വെക്കുന്ന രചന ...........ചിത്രം കവിതയുടെ തീ ചൂട് കൂട്ടുന്നെങ്കിലും -അത് ഇനിയും കാണാന്‍ വയ്യ ..........ആശംസകള്‍ ...........വിപ്ലവം ജയിക്കട്ടെ .....
വാക്കുകള്‍ക്കു എന്നും വിപ്ലവമുണ്ടാക്കാന്‍ കഴിയട്ടെ സഹോദരാ... ഭാവുകങ്ങള്‍...
ReplyDeleteഅരക്കെട്ടിനും തുറന്ന മാറിനും മാത്രം
ReplyDeleteഅയിത്തം കാണാത്ത
നെറികെട്ട ജന്മിത്തത്തിന്
കൊലക്കയറിട്ട
തൂക്കു മരമായിരുന്നു...
ഷലീർ 'ഞാനറിഞ്ഞ കണ്ട വിപ്ലവം' എന്ന പേരിൽ ഒരു കവിത എഴുതിയെന്നത് വായിക്കുക എന്ന് പറഞ്ഞാൽ തന്നെ അത് വല്ലാത്തൊരു അഗ്നിസ്ഫുലിംഗങ്ങൾ എന്നിൽ നിറക്കേണ്ടതാണ്. പക്ഷെ തീവ്രത ഇത്തിരി അല്ല ഒരുപാട് കുറഞ്ഞു പോയി, ഞാനിത്തിരി കൂടി തീവ്രതയുള്ള വാക്കുകൾ പ്രതീക്ഷിച്ചു. എന്നാലും കുഴപ്പമില്ല ഷലീർ,നന്നായിട്ടുണ്ട്. ആശംസകൾ.
ഇതു കൂടി പറഞ്ഞില്ലെങ്കിൽ മുഴുവനാവുകയുമില്ല, തെറ്റിദ്ധാരണ ഉണ്ടാവുകയും ചെയ്യും.! ഞാൻ ഷലീറിൽ നിന്ന് പ്രതീക്ഷിച്ച തീവ്രത ഇല്ലാ എന്നേയുള്ളൂ ട്ടോ കവിത മനോഹരവും അർത്ഥവത്തും ആയിരുന്നു എന്ന്ങ്കൂടി ഞാൻ പറയുന്നൂ ട്ടോ.
ReplyDeleteവെട്ടും കുത്തുമായ് വിറളി പിടിച്ചു നാം എന്ത് ലക്ഷ്യത്തിനു വേണ്ടിയാണാവോ മുന്നോട്ടായുന്നത്???
ReplyDeleteഇത്തരം കിരാത വാഴ്ചയിലൂടെ അല്ല ലക്ഷ്യത്തിലേക്കുള്ള പട നയിക്കല്‍ എന്ന് വരും തലമുറയെങ്കിലും പഠിച്ചു വെച്ചെങ്കില്‍ എന്നാശിക്കുന്നു എന്നിലെ പാവം കമ്മ്യുണിസ്റ്റ് വിശ്വാസി ...
നല്ല വരികള്‍ ശലീര്‍
കനലെരിയുന്ന കവിതകള്‍!!
ReplyDeleteവാക്കുകള്‍ സ്ഫുടം ചെയ്തെടുത്തവ!
ആശംസകള്‍ കൂട്ടുകാരാ.....
ഉജ്ജ്വലമായ വരികള്‍ .....
ReplyDeleteഇവിടെ പ്രശ്നം വിപ്ലവത്തിന്റെയോ പ്രത്യയ ശാസ്ത്രത്തിന്റെയോ അല്ല. വിപ്ലവവും പ്രത്യയ ശാസ്ത്രവും ഒരുകൂട്ടം കോര്‍പ്പറേറ്റുകള്‍ തട്ടിയെടുത്തിരിക്കുന്നു.... വിപ്ലവ സ്വപ്നങ്ങള്‍ അവാരാണ് തകിടം മറിച്ചത്.....
കൊള്ളാം.
ReplyDeleteവരികള്‍ നന്നായിരിക്കുന്നു.
നന്ദി പ്രിയ സ്നേഹിതരെ .....
ReplyDeleteചോരക്കളിയിലൂടെ നേടിയെടുക്കെണ്ടാതാണോ ജനാധിപത്യം വിളംബരം ചെയ്യുന്ന അവകാശങ്ങളും അധികാരവുമെല്ലാം....
ചിന്തിക്കേണ്ട കാലം ഇനിയും അവസാനിച്ചു പോയിട്ടില്ല... യുവ തലമുറയെങ്കിലും പ്രതികരിച്ചേ പറ്റൂ....
മനസ്സിലാക്കിയേ മതിയാവൂ.. ഇല്ലെങ്കില്‍ നാളെ സ്വന്തം അഭിപ്രായം പോലും പ്രകടിപ്പിക്കാനാവാതെ ശ്വാസം മുട്ടുന്ന ഒരു സമൂഹത്തില്‍ നമ്മുടെ തലമുറകള്‍ തളച്ചിടപ്പെടും.........
ഇവിടെ വന്നീ എളിയ കലാസൃഷ്ട്ടിയെ വായിച്ചു മനസ്സ് തുറന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...............
നല്ലൊരു കവിത വായിച്ചു.സന്തോഷം.സിരകളെ തപിപ്പിക്കുന്ന സര്ഗത്വരകളെ ത്രസിപ്പിക്കുന്ന ഈ വീറുറ്റ വരികള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍....
ReplyDeleteഈ തീഷ്ണമായ വരികള്‍ക്ക് ആയിരമഭിനന്ദനങ്ങള്..!!
ReplyDeleteമൂര്‍ച്ചയുള്ള വരികള്‍കൊണ്ട് മെനഞ്ഞ മാറ്റത്തിന്റെ
തേര്വഴികള്..!!
ആശംസകള്‍ കൂട്ടുകാരാ..!!
പ്രിയപ്പെട്ട ഷലീര്‍,
ReplyDeleteസമകാലീന സംഭവത്തിനു ശക്തമായ പ്രതികരണം!അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
കൊള്ളാം..
ReplyDeleteഎങ്കിലും ആ മൃതശരീരത്തിന്റെ ദൃശ്യം ഒഴിവാക്കാമായിരുന്നു..
ReplyDeleteതീവ്രമായ വരികള്‍ ..
ReplyDeleteഅവസാന വരികള്‍
ശിരസ് അറ്റു പോയ ജഡം പോലെ ചേരാതെ കിടക്കുന്നു ..
ആര്‍ത്തനാദങ്ങള്‍ ചെന്നെത്തുന്നത് മനുഷ്യ മൃഗങ്ങളുടെ ചെവിയിലാണ് .
ReplyDeleteകഷ്ട്ടം. മരങ്ങള്‍ .... ബോധി വൃക്ഷങ്ങള്‍ കടപുഴകി വീഴുന്നു.
വിപ്ലവം കാറ്റില്‍ പറന്നകലുന്നു .
ചോരത്തുള്ളികള്‍ ...
കൊള്ളാം സുഹൃത്തേ..
തീഷ്ണമായ ഭാഷ ഷലീർ.. വടവൃക്ഷത്തിൽ പണം കായ്ക്കാൻ തുടങ്ങിയപ്പോൾ, ജന്മികല്ക്കെതിരെ ഉയർത്തിയ കൊടികൾ താഴ്ത്തിക്കെട്ടേണ്ടി വന്നു എന്നു സംശയിച്ചു പോകുന്നു.
ReplyDeleteശക്തമായ വരികളിലൂടെയുള്ള ഈ പ്രതിഷേധത്തിനു എന്റെ അഭിവാദ്യങ്ങള്‍ ...!!
ReplyDeleteകവിതകള്‍ വായിച്ചു ശലീര്‍.
ReplyDeleteതൂലികത്തുമ്പില്‍ തീയുണ്ട്. എഴുത്തു തുടരുക.
ഹൃദയം നിറഞ്ഞ ആശംസകള്‍.
വാക്കുകളില്‍ തീവ്രമായ വിപ്ലവം .....എല്ലാ ആശംസകളും ....!
ReplyDeleteസമൂഹത്തില്‍ അനീതി പെരുകുമ്പോള്‍ ഉള്ളിലെരിയുന്ന പ്രതിഷേധത്തിന്റെ തീക്കനലുകള്‍ അഗ്നിജ്വാലകളാക്കി അക്ഷരങ്ങളിലൂടെ പുറത്തേക്ക് പ്രവഹിപ്പിക്കുന്നവരാണ് വിപ്ലവ കവികള്‍ . ശലീര്‍ അലിയില്‍ കവിതയുണ്ട് . വിപ്ലവവുമുണ്ട് .ഈ സപര്യ തുടരുക . ഭാവുകങ്ങള്‍ .
ReplyDeleteഈ ശക്തമായ വാക്കുകള്‍ എന്നും താങ്കളുടെ പ്രത്യേകതയാണ് ....
ReplyDeleteതുടര്‍ന്നും എഴുതുക .....ഈ ലോകത്തോട് വിളിച്ചു പറയാന്‍ ആഗ്രഹിക്കതെല്ലാം
തൂലികയിലൂടെ പകര്‍ത്തി എഴുതുക...... എല്ലാവിദ ആശംസകളും നേരുന്നുകൊണ്ട്
പുതിയ കവിതക്കായ് കാത്തിരിക്കുന്നു ..
തീക്ഷ്ണം.....
ReplyDeleteഇന്നാ വേദിക ഇരുട്ടിന്റെ അരചരുടെ
രക്തക്കുരുതിയില്
ചുടുനിണം വമിച്ചു ശ്വാസം മുട്ടുന്നു
ഇന്നാ ബോധിയുടെ അടിവേരുകള്‍
ഒന്നൊന്നായി ദ്രവിച്ചു പോയിരിക്കുന്നു
ദ്രവിക്കുമോ ?
നന്ന്
വെട്ടിക്കീറിയ മര്ത്യമുഖങ്ങളില്
ReplyDeleteപൊട്ടിത്തൂവിയ ചോര ച്ചാലുകളില്‍ ..
മറ്റൊരു വിപ്ലവത്തിന് പിടിവള്ളി തേടുന്നോ
മൂക്കറ്റം മുങ്ങിയ സോഷ്യലിസം ..??
തീഷ്ണമായ വരികള്‍ ശലീര്‍ ...!!
കാലത്തോട് കലഹിക്കുന്നു വരികള്‍
ReplyDeleteകാലങ്ങളുടെ പാപവും പേറി
നന്ദിയെന്നോരോറ്റ വാക്കില്‍ ഒതുക്കാനാവില്ല ...
ReplyDeleteഈ സ്നേഹ സാമീപ്പ്യങ്ങളെ....
എങ്കിലും ഒരായിരം നന്ദി,,,,,
മനസ്സില്‍ നോവായ് പടരുന്ന
ആസുര ചിത്രങ്ങളിനിയെങ്കിലും
കാണാതിരിക്കുവാന്‍ പ്രാര്ത്തിചിടാം
നാമോരുത്തര്ക്കുമെന്നും ....
ഹൃദയം നൊന്ത് പുറത്തേക്ക് ഒഴുകിയ വാക്കുകള്‍ !
ReplyDeleteഗുണ്ടകള്‍ ഹൈജാക്ക് ചെയ്തു വഴി തിരിച്ചു വിട്ട വിപ്ലവ സങ്കല്പങ്ങള്., ഇനി നേരയാവാന്‍ പ്രയാസം.
ReplyDeleteകവിത അസ്സലായി.
" power currepts asolute
ReplyDeletepower durrupts absolutely" Machiavally