Ind disable

Monday, June 11, 2012

വിരഹ ഗീതികള്‍



"വീണു പിടഞ്ഞിട്ടും
ഒടുങ്ങാന്‍ മടിച്ച
നമ്മുടെ പ്രണയത്തിന്റെ
ഇടനെഞ്ചില്‍
അവസാന ആയുധവും
കുത്തിയിറക്കി
തിരിഞ്ഞു നടന്ന്
നീ എഴുതിയിട്ട
കെടു നിണം വമിക്കുന്ന
വിരഹ ഗീതികള്‍
വായിച്ചു തീര്‍ത്തപ്പോഴാണ് 
ഞാനറിഞ്ഞത് ...

സ്നേഹമെന്ന് കരുതി ഞാന്‍
സ്വീകരിച്ചതൊക്കെയും
കണക്കു വെച്ച് നീ നീട്ടിയ
ഔദാര്യങ്ങളായിരുന്നുവെന്ന്...!"
___________________Shaleer Ali____________________

26 comments:

  1. കനല്‍ ചിന്തുകളില്‍ നിന്നും വേറിട്ട വിരഹ ഗീതി മനോഹരം...തുടരുക എല്ലാ വിധ ആശംസകളും.

    ReplyDelete
  2. വെച്ച് മാറലുകള്‍ ആയോ പ്രണയം

    ReplyDelete
  3. വൈകിയെങ്കിലും അറിഞ്ഞുവല്ലോ :))

    ReplyDelete
  4. ഒരു തെറ്റ് ഒരിക്കലെ പറ്റൂ.. :)
    ഈ പോസ്റ്റില്‍ ഒരു പുതുമയും കാണാനായില്ലല്ലോ ഷലീര്‍... എന്ത് പറ്റി..

    ReplyDelete
  5. വിരഹ ഗീതികൾ കൊള്ളാം
    അവ എത്രത്തോളം നൊമ്പരങ്ങളാകുന്നു എന്ന് ശ്രദ്ധിക്കണം

    ആശംസകൾ

    ReplyDelete
  6. പ്രണയത്തിനു പല ഭാവങ്ങളും ഉണ്ട്.

    ReplyDelete
  7. അഗ്നിനാളങ്ങളെ ഉള്ളിലൊളുപ്പിച്ച പതിവു രചനകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നില്ല ഈ രചന എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പവുമാകാം ഷലീര്‍ .....

    ReplyDelete
  8. "വീണു പിടഞ്ഞിട്ടും
    ഒടുങ്ങാന്‍ മടിച്ച
    നമ്മുടെ പ്രണയത്തിന്റെ
    ഇടനെഞ്ചില്‍
    അവസാന ആയുധവും
    കുത്തിയിറക്കി
    തിരിഞ്ഞു നടന്ന്
    നീ എഴുതിയിട്ട.....

    ഇത്രയും മതി.! ബാക്കി ഞാൻ മനസ്സീന്നെടുത്ത് പൂരിപ്പിച്ചോളാം. ബാക്കിയൊന്നും എന്റെ മനസ്സിന് സ്വീകരിക്കാവുന്നതല്ല. ആശംസകൾ.

    ReplyDelete
  9. കണക്കു വെച്ച് നീ നീട്ടിയ
    ഔദാര്യങ്ങളായിരുന്നുവെന്ന്..



    പഴയ പോലെ ഇത്തരം വിഷയങ്ങളിലേക്ക് പോകല്ലേ... സുഹൃത്തെ..

    ReplyDelete
  10. സ്നേഹമെന്ന് കരുതി ഞാന്‍
    സ്വീകരിച്ചതൊക്കെയും
    കണക്കു വെച്ച് നീ നീട്ടിയ
    ഔദാര്യങ്ങളായിരുന്നുവെന്ന്...!"

    പ്രണയം അടുക്കുന്തോറും അകലുന്ന പ്രതിഭാസം..
    എല്ലാം ഒരു തരത്തിലുള്ള പുറം ചൊറിച്ചിലുകളല്ലേ... നാം ആഗ്രഹിച്ചത് നേടിക്കഴിഞ്ഞാൽ അത് അവസാനിക്കുന്നു... സ്നേഹത്തിന് വില പറയുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെയെങ്കിലും അല്പം സ്നേഹം ലഭിക്കുന്നുണ്ടേൽ ആശ്വസിക്കുക തന്നെ!!!

    ReplyDelete
  11. ഈ ചെറിയ വരികളെ വായിച്ചു അഭിപ്രായം അറിയിച്ച എല്ലാ പ്രിയര്‍ക്കും നന്ദി അറിയിക്കുന്നു .... എന്നില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞു കേള്‍ക്കുമ്പോഴുള്ള അതിരില്ലാത്ത സന്തോഷം മറച്ചു വെക്കാതെ തന്നെ, പ്രതീക്ഷക്കൊതുയരാന്‍ ഞാന്‍ ശ്രമിക്കുമെന്ന് സ്നേഹ നിധികളായ എന്റെ സുഹൃത്തുക്കള്‍ക്ക് ഉറപ്പു തരുന്നു ... സ്നേഹാദരങ്ങളോടെ.............

    ReplyDelete
  12. സുപ്രഭാതം...
    മനം അറിയിയ്ക്കുന്നത് കുറിയ്ക്കുന്നു...
    അതാണല്ലൊ കവിത...
    ഇഷ്ടായി ട്ടൊ...ആശംസകള്‍...!

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. "കണക്കു വെച്ച് നീ നീട്ടിയ
    ഔദാര്യങ്ങളായിരുന്നുവെന്ന്...!"
    ഇത് കലക്കി.. ഞാന്‍ അവളോട പറയാന്‍ കൊതിച്ചത്..:(

    ഒരമ്മയുടെ കണ്ണീര്‍ ..
    http://www.kannurpassenger.blogspot.in/2012/05/blog-post_30.html

    ReplyDelete
  15. പ്രിയ ശലി ...........പ്രണയ കവിതകള്‍ കൊള്ളാം .പക്ഷെ എനിക്കിഷ്ടം നിന്റെ തീപ്പൊരിക്കവിതകളാണ് .
    പ്രണയം കൂട്ടിയും കിഴിച്ചും ഹരിച്ചുമൊക്കെ നോക്കിയാല്‍ ഒടുവില്‍ കണക്കു ഇങ്ങനെ ഒക്കെ തന്നെയാണ് ശിഷ്ടം വരിക.
    നന്നായി എഴുതി .ആശംസക..............

    ReplyDelete
  16. അതെ..സ്നെഹം കണക്കു വെച്ച് നീ നീട്ടിയ ഔദാര്യങ്ങള്..നല്ല വരികൾ..!!

    ReplyDelete
  17. നിനക്കങ്ങനെ വേണം..!
    എത്ര പറഞ്ഞാലും, നീ അനുസരിക്കൂല്ലാല്ലോ..!
    അനുഭവിക്ക്..!!

    ReplyDelete
  18. കൊള്ളാം...
    നല്ല വരികള്‍...

    ReplyDelete
  19. ഈ ഔദാര്യങ്ങളൊക്കെ കണക്ക് പറഞ്ഞു തിരിച്ചു കൊടുകെണ്ടേ...ഇല്ലെങ്കില്‍ എന്നും ഒരു കടക്കാരന്‍ ആയി ജീവിക്കേണ്ടി വരില്ലേ...?

    ReplyDelete
  20. ഹാ .... അനുഭവിക്കാന്‍ എന്റെ ജീവിതം പിന്നെയും ബാക്കി ...... :))
    എന്നോട് സഹതാപം തോന്നി നല്ല വര്‍ത്താനം പറഞ്ഞ നല്ല മന്സ്കര്‍ക്കും....... അവളെ ന്യായീകരിച്ച ക്രൂര ഹൃദയര്‍ക്കും എന്റെ വക ഹൃദയം നിറഞ്ഞു തുളുമ്പി മറിയുന്ന നന്ദി സാഗരങ്ങള്‍ സമര്‍പ്പിച്ചു കൊള്ളുന്നു .... :D

    ReplyDelete
  21. സ്നേഹമെന്ന് കരുതി ഞാന്‍
    സ്വീകരിച്ചതൊക്കെയും
    കണക്കു വെച്ച് നീ നീട്ടിയ
    ഔദാര്യങ്ങളായിരുന്നുവെന്ന്...!"

    ReplyDelete
  22. ഇതൊരു അളമുട്ടിയ കാമുകന്റെ ആഞ്ഞു കൊത്തല്‍ മാത്രം!

    എങ്കിലും നല്ല വരികള്‍ ഷലീര്‍.

    ഇത്തിരി പ്രാസം കൂടികൂട്ടി എഴുതിയാല്‍ ഈണത്തില്‍ ആസ്വദിച്ചു വായിക്കാമായിരുന്നു.

    ReplyDelete
  23. പ്രണയത്തിന്‍റെ കനലെരിയുന്ന വരികള്‍..ഒടുക്കം മേമ്പൊടി ചേര്‍ത്ത പുച്ഛഭാവവും. പുതിയ പോസ്റ്റ് എന്റെ മെയിലിലേക്ക് അയച്ചാല്‍ നന്നായിരുന്നു. shamzi99@gmail.com

    ReplyDelete
  24. വിരഹത്തിന്‍ വേദനയറിയാന്‍ ...വീണ്ടും ഒരു നല്ല ശലീര്‍ കവിത കൂടി

    ReplyDelete
  25. അവള്‍ അത്രക്കായോ ?പോകാന്‍ പറയടാ...

    ReplyDelete