സ്വര്‍ഗ്ഗത്തിലേക്കൊരു
സ്വപ്നാടനം..!
പനിച്ചൂട് പൊള്ളുന്നൊരു മഴ പെയ്യുന്നു
ആ മഴയില്‍ കുതിര്‍ന്നൊരു മരം വേവുന്നു
മഴയ്ക്കും മരത്തിനും മണമറ്റുപോയൊരു
മലര്വാടിക്കുമപ്പുറം
ഒരു മരണം കാണുന്നു...
അരുതെന്ന്
അലമുറകള്‍ കെഞ്ചി പറഞ്ഞിട്ടും
അവസാന യാത്രയ്ക്കിറങ്ങുന്നു
ഒരു വെള്ളയുടുപ്പു കാരന് ..
ഒരു വെള്ളയുടുപ്പു കാരന് ..
വിങ്ങുന്ന മൌനത്തിന്
അകമ്പടിയിലകലുന്ന-
മയ്യിത്ത് കട്ടിലിലെ വിളറിയ മുഖം
കണ് തുറിച്ചെന്നെ നോക്കുന്നു...
ഞെട്ടിപ്പിടഞ്ഞുണര്ന്നെണീറ്റു
കണ്ണാടി നോക്കവേ ...
വീണ്ടുമെന്നെ തുറിച്ചു നോക്കുന്നു
അതേ മുഖം...
ചോര വറ്റി വെളുത്ത് പോയ
അതേ കണ്ണുകള്‍ ...!!
-----------------------Shaleer Ali--

കവിതകളെ കൂടുതല്‍ ആഴത്തില്‍ വിലയിരുത്താന്‍ അറിയില്ല.... - ഷലീറിന്റെ കവിതകളിലെ പദഘടനയും ഭാവതലവും ശരിക്കും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുന്നു....
ReplyDelete- പൊള്ളുന്ന വാക്കുകള്‍ കുറിക്കുന്ന ഈ കവിയെ അഭിനന്ദിക്കാതെ വയ്യ....
കവിത നന്നായി വരുന്നുണ്ട്
ReplyDeleteനിർത്തി നിർത്തി പോസ്റ്റൂ എന്നാലല്ലെ കമെന്റ് വരൂ :)
നന്നായി ആസ്വദിച്ചു. ആസ്വദിക്കാന്‍ മാത്രമേ അറിയൂ. നിരൂപണം ഞാന്‍ മറ്റുള്ളവര്‍ക്ക് വിട്ടു കൊടുക്കുന്നു.
ReplyDelete