Ind disable

Saturday, February 18, 2012

സ്വര്‍ഗ്ഗത്തിലേക്കൊരു സ്വപ്നാടനം...!



സ്വര്‍ഗ്ഗത്തിലേക്കൊരു 

സ്വപ്നാടനം..!




പനിച്ചൂട് പൊള്ളുന്നൊരു മഴ പെയ്യുന്നു 
ആ മഴയില്‍ കുതിര്‍ന്നൊരു മരം വേവുന്നു 
മഴയ്ക്കും മരത്തിനും മണമറ്റുപോയൊരു 
മലര്‍വാടിക്കുമപ്പുറം  
ഒരു മരണം കാണുന്നു...

 അരുതെന്ന് 
അലമുറകള്‍ കെഞ്ചി പറഞ്ഞിട്ടും
അവസാന യാത്രയ്ക്കിറങ്ങുന്നു
ഒരു വെള്ളയുടുപ്പു കാരന്‍ ..

വിങ്ങുന്ന മൌനത്തിന്‍ 
അകമ്പടിയിലകലുന്ന-
മയ്യിത്ത്‌ കട്ടിലിലെ വിളറിയ മുഖം 
കണ്‍ തുറിച്ചെന്നെ നോക്കുന്നു... 

ഞെട്ടിപ്പിടഞ്ഞുണര്‍ന്നെണീറ്റു 
കണ്ണാടി നോക്കവേ ...
വീണ്ടുമെന്നെ തുറിച്ചു നോക്കുന്നു 
അതേ മുഖം...
ചോര വറ്റി വെളുത്ത് പോയ 
അതേ കണ്ണുകള്‍ ...!!
-----------------------Shaleer Ali--

3 comments:

  1. കവിതകളെ കൂടുതല്‍ ആഴത്തില്‍ വിലയിരുത്താന്‍ അറിയില്ല.... - ഷലീറിന്റെ കവിതകളിലെ പദഘടനയും ഭാവതലവും ശരിക്കും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുന്നു....

    - പൊള്ളുന്ന വാക്കുകള്‍ കുറിക്കുന്ന ഈ കവിയെ അഭിനന്ദിക്കാതെ വയ്യ....

    ReplyDelete
  2. കവിത നന്നായി വരുന്നുണ്ട്

    നിർത്തി നിർത്തി പോസ്റ്റൂ എന്നാലല്ലെ കമെന്റ് വരൂ :)

    ReplyDelete
  3. നന്നായി ആസ്വദിച്ചു. ആസ്വദിക്കാന്‍ മാത്രമേ അറിയൂ. നിരൂപണം ഞാന്‍ മറ്റുള്ളവര്‍ക്ക് വിട്ടു കൊടുക്കുന്നു.

    ReplyDelete