ഏകാന്ത തീരം
''ഏകാന്തതയുടെ ചുടു നൊവേറ്റ്
പാതി തളര്‍ന്ന എന്റെ ഹൃദയത്തിലേക്ക്
ഒരിക്കല്‍ ഒരാള്‍ കടന്നു വന്നു
അവള് ....................
വരണ്ടു പോയ ആത്മാവില്‍ സൌഹൃദത്തിന്റെ
പനിനീര് തളിക്കുകയായിരുന്നു
അവള് ....................
പാടെ തളര്‍ന്നു പോയ
എന്റെ കിനാചെടികള്ക്ക് ..
സ്നേഹമാകുന്ന വളം പകരുകയായിരുന്നു..
പിന്നെ.....................
എന്നോ വറ്റിപ്പോയ എന്റെ മിഴിനീര്
തടാകം വീണ്ടും നിറച്ച്,
നിലാവ് പെയ്തിരുന്ന വാസന്ത സന്ധ്യകളെ
ആ ഉപ്പു രസത്തിലലിയിച്ച്..
പ്രണയ ഗന്ധം ഉതിര്‍ന്നു തുടങ്ങിയ
എന്റെ ഹൃദയവുമായി അവള് മറഞ്ഞു പോയത്
എന്തിനായിരുന്നുവെന്നറിയാതെ
ഞാനിതാ ....................
വീണ്ടുമീ ഏകാന്ത തീരത്ത് .....
ഇട നെഞ്ചിനുള്ളില്‍ വേദന നിറഞ്ഞ
ഒരു ശൂന്യതയുമായി....!!''
നിലാവിനോട്


സന്തോഷമായിരിക്കട്ടെ....''
ReplyDeleteഹ്മ്മ്..എന്താ ഒരു വിരഹ വേദന,,..?!!
ReplyDelete''രാത്രിയിലാരുമറിയാതെ
ReplyDeleteഞാനൊന്ന് പൊട്ടിക്കരഞ്ഞതിന്
നിലാവേ നീ മാത്രമാണ് സാക്ഷി ..
പറയരുതേ നീയിത്
അകലെയവളെ കാണുമ്പൊഴൊന്നും....
അവള് ചിരിക്കട്ടെ...
സന്തോഷമായിരിക്കട്ടെ....''
ഈ വരികൾക്ക് പിന്നിലെ ആ തീഷ്ണ വേദന ഞാൻ മനസ്സിലാക്കുന്നു. ആശംസകൾ.