കിനാവിന്റെ കണ്ണ്
ഒരു കനവായിരുന്നു അവള്
കണ്ണീരില്‍ കരിമഷി കലക്കി
ആത്മാവില്‍ തൊട്ടു നനച്ചു തന്നവള്‍
കാലം കല്പ്പിച്ചു തന്ന പ്രവാസത്തിന്റെ
കൊല്ലുന്ന എകാന്തതയ്ക്കിടയിലും
മനസ്സിനെ മോഹിക്കാന്‍ പഠിപ്പിച്ചവള്‍..
സൌഹൃദത്തിനു അതിരുകളിട്ട്
പതിച്ചു വെച്ചില്ല...
ഒരിക്കല്‍ പോലും പ്രണയം പറഞ്ഞില്ല...
പിരിയവേ നേര്‍ത്തൊരു
മഴയുടെ നനവേറ്റുവാങ്ങി
പാതി കലങ്ങിയ മഷി ഒഴുകി പടര്‍ന്ന
കൊച്ചു കടലാസില്‍ അവള് പറഞ്ഞു....
കടലിനും കാനനത്തിനും
കാഴ്ചയ്ക്കുമപ്പുറത്തായാലും
നമ്മള് കാണും...
മനസ്സില്‍ വേരുകളുള്ള
കിനാവിന്റെ കണ്ണിലൂടെ ..!!

കിനാവിലൂടെ പരസ്പരം കാണുന്നുണ്ടോ? :)
ReplyDeleteകുഴപ്പിമില്ലാതെ എഴുതി കെട്ടോ? വിഷയ വൈവിദ്ധ്യം ഉണ്ടായാൽ നന്നാകുമെന്ന് തോന്നുന്നു.
ആശംസകൾ
പറയാതെയറിയുന്നൊരിഷ്ടം പറഞ്ഞറിയുന്നതിനേക്കാള്‍ മധുരമൂറും..എഴുത്ത് തുടരുക..ആശംസകള്‍ !
ReplyDeleteഅത്തരം കിനാവിന്റെ കണ്ണുകളിലൂടെ കാണുമ്പഴല്ലേ അവർക്കെല്ലാം അപാര സൗന്ദര്യം അനുഭവപ്പെടുന്നത് ? നല്ല വരികൾ. ആശംസകൾ.
ReplyDeleteകടലിനും കാനനത്തിനും
ReplyDeleteകാഴ്ചയ്ക്കുമപ്പുറത്തായാലും
ഇതില്‍ കാനനത്തിനും എന്നിടത്തു
കടലിനും കാടിനും
കാഴ്ചയ്ക്കുമപ്പുറത്തായാലും...........എന്നോ
കടലിനും കാലത്തിനും ......... എന്നോ ആക്കുമ്പോള്‍ കൂടുതല്‍ വായനാ സുഖം കിട്ടുന്നു,
കേറി ഇട പെടുക യാണെന്ന് തോന്നരുത്
ഈ കവിത കൂടുതല്‍ ഇഷ്ട്ടപ്പെട്ടത് കൊണ്ട് പറയുകയാണ് , നല്ല ആഖ്യാനം , മനസ്സില്‍ മധുരം നിറക്കുന്ന വരികള്‍
(തിരുത്തണം എന്ന് പറയുന്നില്ല എന്നാലും ഒന്ന് മൂളി നോക്കൂ , ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിട്ടുകളയുക )
:)
ReplyDelete