Ind disable

Saturday, January 7, 2012

ആദ്യ ചുംബനം


   ആദ്യ ചുംബനം 

    
അവള്‍ കരയുകയായിരുന്നു  
ഞാന്‍ ഉറക്കെ ചിരിക്കുകയും ..
അവള്‍ വാശി പിടിക്കയായിരുന്നു
ഞാന്‍ വീണ്ടും അടിക്കനോങ്ങുകയും 
അച്ഛനോട് പറയുമെന്നവള്‍ ... 
അമ്മാവനോട് പറയരുതെന്ന് ഞാന്‍ 
കരച്ചില് മാറാതെ ചിരിച്ചു അവള്‍ ... 
കരയാനോരുങ്ങി ചുവന്നെന്‍ കവിള്‍
ഇനി അടിക്കില്ലെയെന്നു സത്യം ചെയ്യാനാവള്‍
അത് മാത്രമാവില്ലെന്നു മടിച്ചു ഞാനും 
സത്യത്തിനൊരു സമ്മാനമുന്ടെന്നവള്‍
പറയില്ല... തരും സത്യത്തിനോടുവിലെന്ന്..
ആ കുഞ്ഞിളം കയ്യില്‍ കൈ ചേര്‍ത്ത് 
ചൊല്ലി ..... ''എന്നമ്മ സത്യം'' 
ഒരു മാത്ര കൊണ്ടെന്‍റെ ഇരു കവിളുകളില്‍ 
കണ്ണീരൊട്ടുന്ന കവിള്‍ ചേര്‍ത്ത് അവള്‍ 
തന്ന സമ്മാനങ്ങള്‍...ചൂടുള്ള ചുംബനങ്ങള്‍...
വിലയറിയാതെ വിറച്ചു നിന്നു ഞാന്‍ 
കണ്ണുകളിറുക്കി ചിരിച്ചു അവള്‍..!! 
  
by...Shaleer Ali

8 comments:

  1. നല്ല വരികള്‍ ... ഇഷ്ടായി .

    ReplyDelete
  2. mone manassil 2 LADDU POTTI....

    ReplyDelete
  3. ബാല്യം മധുരിക്കുന്നുണ്ട് കവിതയില്‍...............സമ്പന്നമായ വരികള്‍..............തുടക്കം കുറച്ചു കൂടി ഒരുക്കത്തിലാ കാമായിരുന്നു.നന്നായി...ആശംസകള്‍...........

    ReplyDelete
  4. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  5. നന്ദി പ്രിയരേ .... :)

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. കുഞ്ഞിളം ചുണ്ടുകള്‍ അവന്റെ കവിളുകളില്‍ അമര്‍ത്തി ഞാന്‍ കൊടുത്ത ചുംബനം ....
    മറുപടിയായി എനിക്ക് നല്‍കിയ മഞാടികുരു...
    ഓര്‍ക്കുന്നുണ്ടാവുമോ അവന്‍ ഇപ്പോഴും എന്നെ...

    ReplyDelete
  8. കുഞ്ഞിളം ചുണ്ടുകള്‍ അവന്റെ കവിളുകളില്‍ അമര്‍ത്തി ഞാന്‍ കൊടുത്ത ചുംബനം ....
    മറുപടിയായി എനിക്ക് നല്‍കിയ മഞാടികുരുകള്‍
    ഓര്‍ക്കുന്നുണ്ടാവുമോ അവന്‍ ഇപ്പോഴും എന്നെ...?

    ReplyDelete