Ind disable

Wednesday, July 18, 2018

നിന്നിൽ നിന്ന് മുറിഞ്ഞു വീണ എന്നെ
അവർ മയ്യിത്തെന്നു വിളിച്ചേക്കും..
നീ വിളിക്കരുത്...!

നിന്നിലേക്ക് തുറന്നു വെച്ച
എന്റെ  കണ്ണുകളെ അവരടച്ചു കളഞ്ഞേക്കും..
തുറക്കെന്നു പറഞ്ഞു നീ
അഴിഞ്ഞു വീഴരുത്..
എന്നെയൊന്നു നോക്കെന്നു
തേങ്ങിപ്പിളരരുത്...

ഞാനുടുത്തു കാണാൻ
നിനക്കേറെയിഷ്ടമുള്ള വെളുപ്പിനാൽ
അവരെന്നെ വരിഞ്ഞു പൊതിഞ്ഞെക്കും..
അരുതെന്ന് പറഞ്ഞു നീ പൊട്ടിത്തെറിക്കരുത്..!

പടിയിറങ്ങും നേരം
പതിവുള്ള ചിരി തന്നില്ലല്ലോ പൊന്നെയെന്നും
നീ കലങ്ങിയൊഴുകരുത് കണ്ണേ..

ഒരു പരുത്തിക്കും മൂടാനാവാത്ത
ഒരു ചിരി അപ്പോഴുമെന്റെ ഖൽബിൽ
നിനക്കായി ബാക്കിയുണ്ടാവും...
വിശാല സ്വർഗ്ഗത്തിലെ തേടിയലച്ചിലുകളിൽ
നിന്നിലേക്ക് മുളച്ചു പടരാൻ...!

അത്രമേലെന്നിൽ
പടർന്നുപോയൊരു നീല ഞരമ്പിന്റെ അറ്റമാണെന്റെ പെണ്ണെ നീ...!!
________________Sha Ly________________

0 comments:

Post a Comment