ഗാസാ കാഴ്ചകള്‍ ..!
വിശക്കുന്നവന്റെ വായിൽ വെടിച്ചില്ലു
നിറചിട്ട് വിശുദ്ധരാവുന്ന
വിറളി പൂണ്ട ചെകുത്താന്മാർ ..!
മനുഷ്യത്വമെന്നത് മലത്തിലലിഞ്ഞു പോയ
വേട്ട നായ്ക്കളുടെ അട്ടഹാസങ്ങളിൽ
വിറയ്ക്കുന്ന കരി പുരണ്ട കുരുന്നുകൾ ...!
കളിപ്പാവകൾ ചിരിച്ച തെരുവുകളിൽ
നരഭോജികളുടെ സമൃദ്ധമായ അടുപ്പുകൾ ..!
ചുംബനങ്ങളനാഥമായ അധരങ്ങളിൽ
ചെന്നിണത്തിൽ കുളിച്ച മണൽത്തരികള്‍ ...!
ഗഗനമുരുകുന്നു ഗാസാ
തരള ഗള ഗാത്രങ്ങൾ ചിതറുന്ന
നിന്റെ നോവു വേവിൽ ...
ഞെട്ടറ്റു നിൻ മാറിടം പൂകിയ
ഇളം മൊട്ടുകളുടെ കടും കാഴ്ചകളിൽ
നിന്നീ മിഴി പൂട്ടുന്നവൻ ഞാൻ -
സ്വാർത്ഥനല്ല ഗാസാ
മനുഷ്യത്വമറ്റ നിർദ്ദയനല്ല..
നിനക്കായ് .. ആലംബഹീനരാം
നിന്നിളം മക്കള്‍ക്കായ്
ഇരു കരം നീട്ടാൻ മാത്രം
കെൽപ്പുള്ള നിസ്സഹായൻ ...!!
----------------------------Shaleer Ali-----------------------------

മനുഷ്യസ്നേഹിയായ ഒരു കവിയെ ഇവിടെ വായിക്കാം
ReplyDeleteഹൃദ്യം.. വാചാലം..
ReplyDeleteThis comment has been removed by the author.
ReplyDeleteനെഞ്ചിൽ ഒരു വിങ്ങൽ, നിസ്സഹായതയുടെ കനൽ ചൂട് .
Deleteസ്നേഹം .... പ്രിയ സ്നേഹിതരെ .... ഒത്തിരി നന്ദി... :)
ReplyDeleteഹൃദയസ്പര്‍ശിയായ കവിത
ReplyDeleteആശംസകള്‍
സന്തോഷം മാഷെ :)
Deleteവേരുകളെ കരിച്ച് ചവച്ച് ഒരു സമൂഹത്തിന്‍റെ അടിത്തറ പൊളിച്ചു മാറ്റാന്‍ ഉറഞ്ഞു തുള്ളുന്ന ഉന്മൂലനത്തിന്‍റെ പൈശാചികത, കവി നന്നായി വരച്ചിടുന്നു.നമുക്കു പ്രാര്‍ഥിക്കാം .....
ReplyDelete