കവിതാ യാനം..
കോട മഞ്ഞട്ടിയിട്ട പുകക്കൂനകളില്
തണുത്തുറഞ്ഞ തെരുവിലൂടെ
കമ്പിളി പുതച്ചു ലഹരി പുകച്ച് ....
|ഇരുളിന് മറവിലെ
പഴം ചാക്കുപുതപ്പിനടിയില് കാമം തിരയുന്ന
ചെന്നായ്ക്കളില്‍ നിന്ന് കണ്ണെടുത്ത്....
ഭീതി മുനകളില്‍ പാതി ജീവനില്‍ ഞെരിയുന്ന
ഇളം മേനിയുടെ നേര്‍ത്ത ഞരക്കങ്ങളില്
കാതു പൊത്തി...
അര വയറിനരക്കെട്ടു വിറ്റ
തെരുവ് പെണ്ണിനോടും
കണ്ണുരുട്ടി കൈനീട്ടുന്ന
നിയമത്തിന്റെ കാക്കിയെ
കരളിലാവാഹിച്ചു കാര്‍ക്കിച്ചു തുപ്പി..
സ്മൃതിയിലെ ആനന്ദതീരം
ഒരു മാത്ര കാണാന്‍ കൊതിച്ചു
ചെന്നപ്പോഴേക്കും
ഓര്മ്മകളൂളിയിട്ട കടവ്
വിജന മൂകതയില്‍ അലിഞ്ഞുറങ്ങി പോയിരുന്നു...
ജീവന് തുടിക്കുന്ന ഒരല പോലുമില്ലാത്ത
പുഴയുടെ തണുപ്പില്‍
ശവം പോലെ മരവിച്ചു കിടന്ന കടവിന്
മൃതിയുടെ ചൂരുള്ള മൌനം മാത്രം....!!
------------------------------------Shaleer Ali-------------------------------------

വേദനിപ്പിക്കുന്ന കാഴ്ച്ചകള്‍ .. വാക്കുകളില്‍ കണ്ണീരുണങ്ങാത്ത ജീവിതങ്ങള്‍ കൈനീട്ടുന്നു.
ReplyDeleteസന്തോഷം മാഷേ ഈ വലിയ വാക്കുകള്‍ക്കു :)
Deleteവാക്കുകൾ വേദനയുടെ ആഴം വെളിപ്പെടുത്തുന്നു...
ReplyDeleteനന്ദി സ്നേഹം :)
Deleteഎന്തൊരു കാഴ്ച്ചകള്‍!
ReplyDeleteഅജിത്തെട്ടാ <3
Deleteകാവ്യത്തില്‍ സൗന്ദര്യം. ഭാവനയില്‍ സമൃദ്ധി. അനുവാചകരില്‍ സംതൃപ്തി. നാസരന്ധ്രങ്ങളില്‍ അയ്യപ്പസൗരഭ്യം!
ReplyDeleteഎങ്കിലും, പ്രമേയത്തില്‍ ആവര്‍ത്തനം.
അനുമോദനം!
ഒരു പാട് സന്തോഷം നന്ദി സ്നേഹം :)
ReplyDeleteഎന്തോ ഒക്കെ എഴുതാന്‍ തൊന്നൂന്നുണ്ടല്ലോ -
ReplyDeleteഎഴുതാന്‍ തോന്നുന്നത് സാക്ഷരത ഉള്ളത് കൊണ്ടാണ്-
സാക്ഷാത 'ബസിന്റെ ബോര്‍ഡു' വായിക്കുന്നതായി ചുരുങ്ങ്ന്നു-
ഇങ്ങളെ പോലെ ഉള്ള്ളവര് ആണ് 'എസ്ടബ്ലിഷ്മെന്റിന്റെ' അപ്രമാദിത്തെ ചോദ്യം ചെയ്യേണ്ടവര്‍.. ആശംസകള്‍