Ind disable

Thursday, December 12, 2013

സമ്മാനം


സമ്മാനം


റുതിയുടെ വരണ്ട ബാല്യത്തിലെന്‍റെ
 കീറിയ പുസ്തകത്തില്‍ 
നീയേകിയ മയില്‍പ്പീലിക്കുറങ്ങാന്‍
 ഇടമില്ലായിരുന്നു...

അല്ലാതെ നിന്‍റെ കരിമണ്‍ നിറമുള്ള
 കണ്ണുകളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല
 സ്നേഹ സമ്മാനം തിരികെ തന്നു 
സ്നേഹിതന്‍ തിരിച്ചു നടന്നത്.. 

ചുവന്ന ചട്ടയുള്ള പുത്തന്‍ സ്ലേറ്റില്‍  
വടിവില്ലാതെ കോറിയിട്ട അക്ഷരങ്ങളെ മായ്ക്കാനെനിക്ക് 
നീ നീട്ടിയ മഷിത്തണ്ട് വേണ്ടിയിരുന്നില്ല 
ആ സ്ലേറ്റു നിറയെ അച്ഛന്റെ
 വിയര്‍പ്പുഗ്രന്ധികളായിരുന്നു
ഒരു കുഞ്ഞു കൈ ചൂടില്‍ പോലും പൊട്ടിയൊലിക്കുന്ന
ഒരായിരം വിയര്‍പ്പു ഗ്രന്ഥികള്‍ ... 

കണ്ണു പൊത്തിക്കളിയുടെ പതുക്കങ്ങളില്‍ 
ഒന്നിച്ചു പതുങ്ങിയ ചുവരിടുക്കില്‍ 
ശ്വാസ നിശ്വാസങ്ങളെ വരിഞ്ഞു കെട്ടിയ 
ഒറ്റ നിമിഷത്തിന്‍റെ നിര്‍വൃതിയില്‍ 
ഒട്ടി നിന്നു നീ തന്ന സമ്മാനത്തിന്റെ 
വിലയും വീര്യവും അറിയാഞ്ഞിട്ടല്ല.. 

വാങ്ങി വച്ചതൊന്നും തിരിച്ചു കൊടുക്കാന്‍ 
കെല്‍പ്പില്ലാതെ തളര്‍ന്നു പോയൊരച്ഛന്‍റെ 
കണ്ണീരുപ്പില്‍ ചുംബിച്ചു 
ചുണ്ട് പൊള്ളിപ്പോയതു കൊണ്ടാണ് 
കുഞ്ഞു കനവിനെ കനിവില്ലാതെ തട്ടിയകറ്റി 
കൂട്ടുകാരന്‍ ദൂരെ മറഞ്ഞത് ..!!

----------------------- Shaleer Ali ------------------------

48 comments:

  1. "സ്വഭാവത്തിൽ മനസ്സിൽ എത്ര മാമ്പഴക്കാലം അകലെ ഈ അച്ഛനും മകനെ നീയും തമ്മിൽ......" ആ കുഞ്ഞു കനവിന് നിറവും സുഗന്ധവും ഊഷ്മാവും ഉണ്ടായിരുന്നു......... പക്ഷെ ചുണ്ട് പൊള്ളിയ കുഞ്ഞു പറവയ്ക്ക് ആ കനവിനെ കൊത്തിയെടുക്കാൻ കെല്പ് ഉണ്ടായിരുന്നില്ല......... നന്നായി............. വളരെ നന്നായിരുന്നു സഖേ...........

    ReplyDelete
    Replies
    1. എവിടെയൊക്കെയോ ഇന്നും നീറുന്നുണ്ട്.... മയില്‍പ്പീലിക്കനവും മാമ്പഴക്കാലവും....... നന്ദി സുഹൃത്തേ...........

      Delete
  2. അച്ഛന്റെ മകന് കിട്ടിയ സമ്മാനങ്ങള്‍, അച്ഛന്റെ കണ്ണീരിലും വിയര്‍പ്പിലും നഷ്ടപ്പെടുത്തിയ മകന്‍.. കവിത കൊള്ളാം..

    ReplyDelete
  3. നന്നായി ..കവിത വളരെ നന്നായി..

    ReplyDelete
    Replies
    1. വളരെ സന്തോഷം ചേച്ചീ........ :)

      Delete
  4. 'വാങ്ങി വച്ചതൊന്നും തിരിച്ചു കൊടുക്കാൻ
    കെൽപ്പില്ലാതെ തളർന്നു പോയൊരച്ഛന്റെ
    കണ്ണീരുപ്പിൽ ചുംബിച്ചു
    ചുണ്ട് പൊള്ളിപ്പോയതു കൊണ്ടാണ്
    കുഞ്ഞു കനവിനെ കനിവില്ലാതെ തട്ടിയകറ്റി
    കൂട്ടുകാരൻ ദൂരെ മറഞ്ഞത്....!!!'

    ഞാനങ്ങ് തളർന്ന് തകർന്നു പോയി ഷലീർ ഈ വരികളിൽ.!
    ആശംസകൾ.

    ReplyDelete
    Replies
    1. കരഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത നൊമ്പരങ്ങളും ഉള്ളിലൊതുക്കി പുകഞ്ഞു തീരുന്ന അച്ചന്മാരുടെ നിശ്വാസങ്ങളുണ്ട് നമുക്ക് ചുറ്റും.....!!

      വരികളിലോതുങ്ങാതെ...........
      മനെശേട്ടാ.. സന്തോഷം ഈ നല്ല വാക്കുകള്‍ക്കു :)

      Delete
  5. കവിത ഇഷ്ടായി ശലീ...

    ReplyDelete
    Replies
    1. സന്തോഷം മുബിത്താ... :)

      Delete
  6. ഒരുപാടിഷ്ടായി ഷലീർ ...ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം ചേച്ചീ............ :)

      Delete
  7. മനസ്സിൽ തട്ടുന്നു ഷലീർ.. അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. സന്തോഷം ജെഫു ഭായ്.. ഈ വായനക്ക്..........

      Delete
  8. ഹ ഹ ... ... ഞാനും ശ്രമിച്ചു നോക്കട്ടെ...... :) സന്തോഷം ഡിയര്‍ ................

    ReplyDelete
  9. Replies
    1. നന്ദി മാഷേ .... ഈ വാക്കുകള്‍ക്ക്
      ...:)

      Delete
  10. ശാലീ , ചെറിയ ഇടവേളക്ക് ശേഷം ഉഗ്രൻ തിരിച്ചുവരവ്‌ !

    ഇനിയെങ്കിലും കൂട്ടാളിയുടെ പിൻബലത്തിൽ ഒരു സന്തോഷമെഴുതൂ കവീ.... :)

    ReplyDelete
    Replies
    1. ശ്രമിക്കഞ്ഞിട്ടല്ല കവീ............ പറ്റുന്നില്ല :D

      Delete
  11. ഒരുപാട് ഇഷ്ടമായി

    ReplyDelete
  12. ചെറിയൊരു ഇടവേളക്കു ശേഷം ശക്തമായ കവിതയുമായി ഷലീറിന്റെ തിരിച്ചുവരവ്...

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷ്‌............................... സ്നേഹം സന്തോഷം...........

      Delete
  13. ശക്തി ഒട്ടും കുറയാതെ വീണ്ടും....
    നന്നായിരിക്കുന്നു.

    ReplyDelete
  14. Replies
    1. നാളുകള്‍ക്ക് ശേഷം പ്രിയ കവിയെ വായിക്കാനായതില്‍ സന്തോഷം.

      Delete
  15. ഷലീറിന്റെ കവിത കാണാത്തതെന്തെന്ന് വിചാരിച്ചിരുന്നു. വളരെ മനോഹരമായി സമ്മാനം തട്ടിനീക്കിയിരിക്കുന്നത് അവതരിപ്പിച്ചിരിക്കുന്നു. ( ആ സ്ലേറ്റ് നിറയെ അച്ഛന്റെ വിയര്‍പ്പ് ഗ്രന്ഥികളായിരുന്നു)

    ReplyDelete
    Replies
    1. :) ചില തിരക്കുകളില്‍ പെട്ട് ഇടവേള വന്നതാണ്....
      കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം....

      Delete
  16. നോവുണര്‍ത്തുന്ന കവിത..ഓര്‍മ്മകളുടെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ നനവിന്റെ പാടകെട്ടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ കൂട്ടുകാരാ....

    ReplyDelete
  17. അവസാന സ്ടന്സ > പൊള്ളിച്ചു അനിയാ!

    ReplyDelete
  18. കളിമണ്‍ സ്ലേറ്റിൽ കണ്ണുനീര് കൊണ്ട് ഒരച്ചനെ വരക്കുമ്പോൾ വളരെ നന്നായിരിക്കുന്നു ഈ സ്ലേറ്റു ഒരിക്കലും പൊട്ടുന്നില്ല പൊട്ടില്ല ഈ ചിത്രം മായുന്നില്ല മായില്ല

    ReplyDelete
    Replies
    1. വിധി കറുപ്പിച്ച വര്‍ത്തമാനത്തില്‍ .... പെന്‍സില്‍ കല പോലെ വെളുത്ത ഓര്‍മ്മകള്‍.........

      Delete
  19. അച്ഛന്റെ വയ്യായ്കയിൽ കെട്ടു പോയ പ്രണയം... നന്നായെഴുതി.

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം മാഷേ :)

      Delete
  20. പതിവ് പോലെ ഗംഭീരം ഈ വരികള്‍

    ReplyDelete
    Replies
    1. സന്തോഷം വേണുവേട്ടാ ... :)

      Delete
  21. മുട്ടാപ്പോക്ക് ന്യായങ്ങളുടെ കവിത കൊള്ളാം കേട്ടോ

    ReplyDelete
  22. അജിത്തെട്ടാ...... നന്ദീ... :)

    ReplyDelete
  23. വിരഹം തുളുമ്പുമീ വരികള്‍ മനോഹരങ്ങള്‍...

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. മനസ്സിൽ തട്ടുന്ന വരികൾ..അഭിനന്ദനം

    ReplyDelete