ഒരടി...
നിഴല് പോലെ കൂടെ നടന്നിട്ടും
തമ്മില്‍ കാണാതെയായ
ഒരിരുളിനും വെളിച്ചത്തിനുമിടയിലെ
നൂല്‍ വഴിയില്‍ വെച്ച്
നീ അടിച്ച
ആ ഒറ്റ അടിയിലാണ്
കമിഴ്ന്നു വീണു മിടിപ്പറ്റ്
ഞാനിങ്ങനെ
ചുരുണ്ടു മടങ്ങിപ്പോയത് ..
വെറുപ്പിന്റെ ഊര്‍ജ്ജമത്രയുമാവാഹിച്ചു
ആഞ്ഞു തൊഴിച്ച
ആ തൊഴിയിലാണ്
അളന്നെത്താനാവാത്ത
അകലത്തൊരു
തരിശില്‍ നിലം തല്ലി
ചിതറി തെറിച്ചു
ഞാന്‍ കരിഞ്ഞു കിടന്നത്
അതെ ഒറ്റ അടി...
കരണം പുകച്ചോ
കണ്ണ് പൊട്ടിച്ചോ അല്ല..
വേരറിയാതെ പറിച്ചെടുത്ത
പിടക്കുന്ന മനസ്സിനെയിങ്ങനെ
ഇളം ചൂടോടെ ഉള്ളം കയ്യിലെടുത്ത്
തഴുകിയുറക്കി താലോലിച്ചണച്ച്...
ഒടുക്കം...
കയ്യോടു കയ്യില്‍ ചേര്‍ത്ത് പിടിച്ച്
ആഞ്ഞൊരടി...
ഇപ്പൊ..നിന്റെ കാല്‍ച്ചുവട്ടിലെ
ചതഞ്ഞരഞ്ഞ രക്ത പുഷ്പം പോലെ .
മണ്ണില്‍ പൊതിഞ്ഞ് ഒരു മനസ്സും.....!!
-------------------Shaleer Ali--------------------
-------------------Shaleer Ali--------------------

എവിടെ നിന്നു അടി വരുമെന്ന് പറഞ്ഞുകൂടാ
ReplyDeleteഏതോ സിൽമയിൽ ചോദിച്ചപോലെ "ആ മന്തൻ കൈകൊണ്ടാണോ അടിച്ചത്?"
ReplyDeleteഹാ ആ ഒരടി കുറവ് തന്നെയാ
ReplyDelete:)
ReplyDeleteഇതൊരു ഇരുട്ടടി ആയി പ്പോയി എന്താ സംഭവം
ReplyDelete:)
ReplyDeleteഎന്നാലും നീ ഇങ്ങനെ അടിക്കരുതായിരുന്നു :)
ReplyDeleteഅടിയും തൊഴിയും കൊള്ളാന്‍ ശലീര്‍ന്റെ ജീവിതം പിന്നെയും ബാകി .... :) കവിത കൊള്ളാം ആശംസകള്‍ ...
ReplyDeleteഅങ്ങനെ അവളും പറ്റിച്ചു പോയി അല്ലെ .. ഷലീർ ? നന്നായിരിക്കുന്നു കവിത .
ReplyDeleteപക്ഷെ ,
മുൻപെഴുതിയവയുമായി തട്ടിക്കുമ്പോൾ അല്പം പുറകിലാണ് .
ഈ ചെറിയ ആസ്വാദകന്റെ തുറന്ന അഭിപ്രായം ....
അടുത്തു നിൽക്കുന്ന ബന്ധങ്ങളിൽ നിന്ന് കിട്ടുന്ന അടി തന്നെയാണ് ഏറ്റവും ആഘാതമുണ്ടാക്കുക .. ആശംസ .
This comment has been removed by the author.
ReplyDeleteഓരി അടിവരുന്ന വഴിയെ!
ReplyDeleteആശംസകൾ..
കവിത കൊള്ളാം ട്ടോ. . . Shali. . .
ReplyDeleteവല്ലാത്തൊരടിയായിപ്പോയി!!!
ReplyDeleteശരിയാണ് - ആ ഒറ്റ അടിയിലാണ് ഞാനിങ്ങനെ മിടിപ്പറ്റ് പോയത്....
ReplyDeleteകവിതക്ക് തിരഞ്ഞെടുത്ത വിഷയത്തില്‍ പുതുമയുണ്ട്.....
വരികളില്‍ കവിതയുമുണ്ട്.....
ഇങ്ങനെ അടിക്കരുത് ,കൊള്ളരുത്...എഴുതിക്കോ :)
ReplyDeleteഒരൊറ്റ അടി മതി ജീവിതം മാറി മറയാൻ അല്ലെ ശലീർ ? ഹി ഹി .. വരികൾ നന്നായിട്ടുണ്ട് .ട്ടോ
ReplyDeleteതൊഴിച്ചകറ്റിയ, അടിച്ച് പരത്തിയ, ചവിട്ടിയരച്ച, ഈ ജന്മത്തെക്കുറിച്ച് നീയൊരുനാൾ ഓർമിക്കും...അന്നു നീയെന്റെ വിലയറിയും...അപ്പോൾ കാലം വൈകിയിരിക്കും..
ReplyDeleteഅർത്ഥവും ആശയവുമെന്നതായാലും,
ReplyDeleteനല്ല ഘനഗംഭീരമായ വരികൾ,വാക്കുകൾ ഷലീർ.
ഇത് വായിക്കുമ്പോൾ ഉണ്ടായിരുന്ന ഗൗരവമൊന്നും കമന്റ്സ് വായിച്ചപ്പോളില്ല.
ആകെ ഒരു കോമഡിയായി പോയി. എന്തൊക്കെയോ തമാശയടിച്ചിരിക്കുന്നു എല്ലാവരും.
ഇനിക്കും ഒന്നും മനസ്സിലാവാത്തതല്ലേ, ഞാനും അവരോടൊപ്പം കൂടാം.
കമന്റ്:-
അട്യോടടി പൊട്യാരിക്കഞ്ഞി.!
ആശംസകൾ.
ഇരുട്ടടി കൊണ്ടു ഞാന്‍ ഓടി...
ReplyDeleteഅമ്മച്ചിയേ......:)
നിഴൽ പൊലെ കൂടെ നടന്നിട്ടും :( :)
ReplyDeleteതഴുകിയുറച്ചു താലോലിച്ചണച്ച്..
ReplyDeleteആജീവനാന്തം ആ ഒരടിയുടെ വേദന..
നല്ല വരികള്‍
തിരിച്ചു കിട്ടാത്ത സ്നേഹം..വിങ്ങലായി പ്രവഹിച്ചപ്പോൾ ആളുകള്ക്ക് തമാശ ....
ReplyDeleteനന്നായിട്ടുണ്ട് കേട്ടോ...
ReplyDeleteഅടി എവിടെ നിന്നാ കിട്ടിയത് എന്ന്
ReplyDeleteഒരു പിടിയും കിട്ടിയില്ല!
വരികള്‍ ഉജ്ജലം!
ReplyDeleteപിന്നെ എന്തിനാ അടിച്ചേ?
This comment has been removed by the author.
ReplyDeletenice
ReplyDeleteപൊടി പാറിയ അടി :)
ReplyDeleteഅടിപിടിയാണോ.എനിക്ക് ഇച്ചിരി പേടിയുണ്ടേ . ഞാൻ ഇതാ ഓടി.
ReplyDeleteഅസ്സലായിട്ടോ ഇക്ക ... അടിയുടെ തീവ്രത സ്പഷ്ട്ടമായി വിവരിച്ച അവസാന ഭാഗം വളരെ നന്നായി ... എവിടെയോ ഒരു നഷ്ട്ട ബോധം നിഴലിക്കുന്നുണ്ടല്ലോ ...
ReplyDelete