"എന്നെ കൊല്ലരുത്
എന്നെ കൊല്ലരുത് ..
ഞാനല്ല ..!!
ഞാറ്റു പാട്ട് പാടിക്കൊതിപ്പിച്ച പെണ്ണിനെ
കാട്ടു ചോലക്കരയ്ക്കെടുത്തോണ്ട് പോയതും
കീറിപ്പറിച്ചതും കെട്ടിത്തൂക്കിയതും
അന്ന് കണ്ടതും ഞാനല്ല തമ്പ്രാ..
ആറ്റുവക്കത്തഞ്ചു തികയാത്ത
പിഞ്ചു പൈതലെ
മുട്ടായി കാണിച്ചു മാടി വിളിച്ചതും
നരച്ച മാറോട് ചേര്‍ത്ത് പിടിച്ചതും
മുത്തി മുറിച്ചതും
ഞെക്കിപ്പിഴിഞ്ഞതും
ചേറ്റില്‍ കളഞ്ഞതും
ഇന്ന് കണ്ടതും ഞാനല്ലതമ്പ്രാ
എന്നെ കൊല്ലല്ലെ തമ്പ്രാ
നാലാള് കൂടിയ നാല്ക്കവല നീളെ
ഇക്കഥയൊക്കെയും പാടി നടന്നതും
കാക്കിയേമാന്നോടൊരുപുള്ളി
ഒഴിയാതെ എണ്ണി പറഞ്ഞതും
എന്റമ്മ നേരായും, ഞാനല്ല തമ്പ്രാ
അംബ്രാന് കുടിപ്പിച്ച കള്ളാണ് തമ്പ്രാ
എന്നെ കൊല്ലല്ലേ.. തമ്പ്രാ...!!
-----------------------Shaleer Ali-------------------------
ഞാനല്ല ..!!
ഞാറ്റു പാട്ട് പാടിക്കൊതിപ്പിച്ച പെണ്ണിനെ
കാട്ടു ചോലക്കരയ്ക്കെടുത്തോണ്ട് പോയതും
കീറിപ്പറിച്ചതും കെട്ടിത്തൂക്കിയതും
അന്ന് കണ്ടതും ഞാനല്ല തമ്പ്രാ..
ആറ്റുവക്കത്തഞ്ചു തികയാത്ത
പിഞ്ചു പൈതലെ
മുട്ടായി കാണിച്ചു മാടി വിളിച്ചതും
നരച്ച മാറോട് ചേര്‍ത്ത് പിടിച്ചതും
മുത്തി മുറിച്ചതും
ഞെക്കിപ്പിഴിഞ്ഞതും
ചേറ്റില്‍ കളഞ്ഞതും
ഇന്ന് കണ്ടതും ഞാനല്ലതമ്പ്രാ
എന്നെ കൊല്ലല്ലെ തമ്പ്രാ
നാലാള് കൂടിയ നാല്ക്കവല നീളെ
ഇക്കഥയൊക്കെയും പാടി നടന്നതും
കാക്കിയേമാന്നോടൊരുപുള്ളി
ഒഴിയാതെ എണ്ണി പറഞ്ഞതും
എന്റമ്മ നേരായും, ഞാനല്ല തമ്പ്രാ
അംബ്രാന് കുടിപ്പിച്ച കള്ളാണ് തമ്പ്രാ
എന്നെ കൊല്ലല്ലേ.. തമ്പ്രാ...!!
-----------------------Shaleer Ali-------------------------

സായിപ്പു കാട്ടിയ പേക്കൂത്ത് കണ്ടിട്ടാണ് തംബ്ര...
ReplyDeleteഇഷ്ടമായി ..... തംബ്രാ , ഇത് ഞാൻ തന്നെ തംബ്രാ .
ReplyDeleteഅയിന്റാള് ഞമ്മാളാണ് തമ്പ്രാ..
ReplyDeleteഗുഡ് .... ആശംസകള്‍......
ReplyDeleteഇക്കഥ കേട്ടു...പോലീസു പൊക്യതും...
ReplyDeleteപീഡിപ്പിച്ചോ....ന്നവര്‍ മര്‍ദിച്ചു ചോയ്ച്ചതും....
ഏനല്ല....ഏനല്ലാ ന്നലറിക്കരഞ്ഞതും
നാഭിക്ക് നോക്കി ഏമാന് ചവ്ട്ട്യതും.....
പാവമാമെന്നെ ക്രൂരനാക്ക്യത് ...
കള്ളാണ് തംബ്രാന്നു ഏറ്റു പറഞ്ഞതും...
കയ്യാമം വെച്ചിട്ട് പാടത്ത് കൊണ്ടോയ്തും....
ചേറ്റീന്നാ കുട്ടീയെ കോരിയെടുത്തതും.....
നാട്ടാര് ഏനേ തല്ലിക്കെടുത്യതും.....
ഏന്റെ മകാളെന്റെ മോന്തയ്ക്ക് തുപ്യതും....
മുടിഞ്ഞു പോകും....കാലാ...ന്നു പ്രാകിക്കരഞ്ഞതും....
ഓര്‍ക്കുമ്പോള്‍ തംബ്രാ.....
വിങ്ങുന്നു....തംബ്രാ......
ഏനേ കൊല്ലാമോ തംബ്രാ.....
ഏനേ കൊല്ലാമോ തംബ്രാ.....
Good poem
ReplyDeleteGood Theme
Good Lyrics
Keep it up Shaleer Bhai
വീര്യം കൂടിയ കള്ളുകുടിക്കുമ്പോള്‍ ഇതൊക്കെ ഓര്‍ക്കാതെ ഇപ്പോള്‍ കിടന്നു മോങ്ങിയിട്ടു എന്ത് കാര്യം ?? ....ശലീര്‍ ഈ പ്രാവശ്യം കുറച്ചു കൂടി ലളിതമായി പറഞ്ഞത് എനിക്ക് ഇഷ്ടായി ട്ടോ
ReplyDeleteനാടൻ പാട്ടിന്റെ ശീലിൽ നല്ലൊരു കവിത...ഷലീറിന്റെ കവിതകളൊക്കെ നിലവാരം പുലർത്തുന്നവ തന്നെയാണു..
ReplyDeleteഎന്നെപ്പോലുല്ള്ളവര്ക്കും മനസ്സിലാകുന്ന വിധത്തില്‍ വളരെ ലളിതമായി എഴുതിയിരിക്കുന്നു. നന്നായിട്ടുണ്ട്. ഞാനും കുറച്ചു കള്ള കിട്ടുമോ എന്ന് നോക്കട്ടെ. കുറെ പ്പേരെ ക്കൊണ്ട് സത്യം പറയിപ്പിക്കാനുണ്ട്. ഐഡിയ തന്നത് ശലീര്‍ ആണെന്ന് കള്ളാണെ സത്യം ഞാന്‍ പറയൂലാട്ടോ—പേടിക്കണ്ട--
ReplyDeleteanitha
നല്ല എഴുത്ത്,
ReplyDeleteകാലത്തിന്റെ കോമരങ്ങളെ കാണമിതിൽ, പിശാചിന്റെ കരങ്ങളും, കുടഞ്ഞെറിഞ്ഞ പിഞ്ചിന്റെ ചിണുങ്ങി കരച്ചിലും, കണ്ണുനീരിന്റെ രുചിക്ക് അർത്ഥമില്ലതിരിക്കുമ്പോൾ കാലം മറക്കുന്നു മനുഷ്യനെ ഇന്നും ഇന്നലേയും നാളേയും......
വളരെ ലളിതമായി പറഞ്ഞ വീര്യമുള്ള വരികൾ കൊള്ളാം
ആശംസകൾ
നിലവിളികള്‍ക്ക് മുന്നില്‍ നിസ്സഹായരാണ് പലരും പലപ്പോഴും ... അഭിനന്ദനങള്‍ ശലീര്‍ ...
ReplyDeleteലളിതമാണെങ്കിലും ഇതില്‍ കവിതയുണ്ട് - കലുഷമായ നമ്മുടെ കാലവും ഉണ്ട്....
ReplyDeleteവളരെ ശക്തമായ വരികള്‍
ReplyDeleteമദ്യമില്ലാത്ത
ReplyDeleteസദ്യപോലുമില്ലാതായി
ശലീർ !
നന്നായി പറഞ്ഞു നീ..
കവിത എന്ന് ഇതിനെ പറഞ്ഞാല്‍ ഞാനത് അങ്ങീകരിക്കില്ല ഒരു നാടന്‍ പാട്ട് എന്ന നിലക്ക് നന്നായിരിക്കുന്നു
ReplyDeleteGood One Shaleer.
ReplyDeleteശക്തമായ വരികള്‍ !
ReplyDeleteസുന്ദരം അതി സുന്ദരം....
ReplyDelete..
പറയാന്‍ വേറെ വാക്കുകളില്ല,,..
-കൃത്യമായ പദവിന്യാസം....
വ്യത്യസ്ത ഫ്രെയിമില്‍ അവതരിപ്പിച്ച ഈ കവിത പെരുത്ത് ഇഷ്ടായി...
ഇത് പണ്ടത്തെ കാലം എന്ന് തോന്നാമെങ്കിലും ഒരു മാറ്റവുമില്ലാതെ ഇതൊക്കെ തന്നെയല്ലേ ഇന്നും നടക്കുന്നത്.
ReplyDeleteകവിത സുന്ദരം
ഷലീര്‍ ,നല്ല അവതരണം എല്ലാ ആശംസകളും !
ReplyDeleteനല്ല അവതരണം ,ആശംസകള്‍
ReplyDeleteഇത് ഇഷ്ടായി ..ആശംസകൾ :)
ReplyDeleteപ്രദീപ് മാഷ് പറഞ്ഞപോലെ
ReplyDeleteലളിതമെങ്കിലും കവിതയുണ്ട്
കലുഷമായ കാലവുമുണ്ട്.........
തിന്മകളുടെ മാതാവ് മദ്യം തന്നെ ..