ശരണാലയത്തിലെ കാറ്റ്


ശരണാലയത്തിന്റെ വിമൂകതയിലൂടെ
കടന്നു പോകുന്ന കാറ്റിനു
പോലുമുണ്ട് ഒരു
മനസ്സ് മരവിപ്പിക്കുന്ന മന്ദത..
കരളു തപിച്ചു പൊങ്ങിയ
നിശ്വാസങ്ങളാല്‍ സാന്ദ്രമാണ്
സദാ നേരവുമാ സദനത്തിലെ അന്തരീക്ഷം
അന്യനാക്കപ്പെട്ടവന്റെ ആകാശത്ത് നക്ഷത്രങ്ങളില്ല
അകലെയാരോ വിരിച്ചിട്ടകറുത്ത കംബളം
പോലൊരു മങ്ങിയ കാഴ്ച മാത്രമാണവന്റെ വാനം
അകറ്റി നിറുത്തപ്പെട്ടവന്റെ കണ്ണുനീര്
കാനയിലെ കലക്കവെള്ളത്തിനുപ്പു മാത്രം
അവന്റെ വിലാപങ്ങള്‍ക്ക്
ചിത്തഭ്രമത്തിന്റെ ചങ്ങലക്കുരുക്കും
ഏകാന്ത തടവുമാണ് പ്രതിഫലം
ഇനിയവന് ശുഭ രാത്രിയും സുപ്രഭാതങ്ങളുമില്ല
പിറകോട്ടു തിരിയുന്ന സ്മ്രുതിപ്പങ്കയില് എല്ലാം
സ്മരണ ക്കുടീരങ്ങളിലെ ചിത്രപ്രതിഷ്ഠകള് മാത്രം
ഇനിയൊരു ഋതു ഭേതവും അവന്റെ മനസ്സിനെ
പുല്കിപുണര്ന്നു നിര്‍വൃതി പകരില്ല
വര്‍ഷവും ശിശിരവുമെല്ലാം..
പാതി തുറന്നിട്ട വാതായനങ്ങള്‍ക്കപ്പുറത്തെ
അനുഗ്രഹിക്കപെട്ടവന്റെ അനുഭൂതികള്‍ മാത്രമാണ്
ഭരമേല്‍പ്പിച്ചവര്‍ക്ക് ഭാരമായി തീര്ന്നവനിനി
തനിച്ചു നടക്കട്ടെ ..
അകമഴിഞ്ഞു കൊടുത്ത സ്നേഹവാത്സല്യങ്ങള്‍
വില കുറഞ്ഞ പണയപ്പണ്ടങ്ങള്‍ മാത്രമെന്ന
നേരറിവിന്റെ നീള്വഴിയിലാണ്
പതിരായിപ്പോയവന്റെ പാഥേയം..!
കടന്നു പോകുന്ന കാറ്റിനു
പോലുമുണ്ട് ഒരു
മനസ്സ് മരവിപ്പിക്കുന്ന മന്ദത..
കരളു തപിച്ചു പൊങ്ങിയ
നിശ്വാസങ്ങളാല്‍ സാന്ദ്രമാണ്
സദാ നേരവുമാ സദനത്തിലെ അന്തരീക്ഷം
അന്യനാക്കപ്പെട്ടവന്റെ ആകാശത്ത് നക്ഷത്രങ്ങളില്ല
അകലെയാരോ വിരിച്ചിട്ടകറുത്ത കംബളം
പോലൊരു മങ്ങിയ കാഴ്ച മാത്രമാണവന്റെ വാനം
അകറ്റി നിറുത്തപ്പെട്ടവന്റെ കണ്ണുനീര്
കാനയിലെ കലക്കവെള്ളത്തിനുപ്പു മാത്രം
അവന്റെ വിലാപങ്ങള്‍ക്ക്
ചിത്തഭ്രമത്തിന്റെ ചങ്ങലക്കുരുക്കും
ഏകാന്ത തടവുമാണ് പ്രതിഫലം
ഇനിയവന് ശുഭ രാത്രിയും സുപ്രഭാതങ്ങളുമില്ല
പിറകോട്ടു തിരിയുന്ന സ്മ്രുതിപ്പങ്കയില് എല്ലാം
സ്മരണ ക്കുടീരങ്ങളിലെ ചിത്രപ്രതിഷ്ഠകള് മാത്രം
ഇനിയൊരു ഋതു ഭേതവും അവന്റെ മനസ്സിനെ
പുല്കിപുണര്ന്നു നിര്‍വൃതി പകരില്ല
വര്‍ഷവും ശിശിരവുമെല്ലാം..
പാതി തുറന്നിട്ട വാതായനങ്ങള്‍ക്കപ്പുറത്തെ
അനുഗ്രഹിക്കപെട്ടവന്റെ അനുഭൂതികള്‍ മാത്രമാണ്
ഭരമേല്‍പ്പിച്ചവര്‍ക്ക് ഭാരമായി തീര്ന്നവനിനി
തനിച്ചു നടക്കട്ടെ ..
അകമഴിഞ്ഞു കൊടുത്ത സ്നേഹവാത്സല്യങ്ങള്‍
വില കുറഞ്ഞ പണയപ്പണ്ടങ്ങള്‍ മാത്രമെന്ന
നേരറിവിന്റെ നീള്വഴിയിലാണ്
പതിരായിപ്പോയവന്റെ പാഥേയം..!
-----------------------Shaleer Ali-------------------------
ഇ മാഗസിനായ മഴവില്ലിന്റെ ഈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു...
ഇ മാഗസിനായ മഴവില്ലിന്റെ ഈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു...
ഭാരമായി തീർന്നവനിനി ഇനി തനിച്ചു നടക്കട്ടെ ..... :(
ReplyDeleteകൂടുതല്‍ വിദ്യാഭ്യാസം നേടിയെന്നും കൂടുതല്‍ മോഡേണ്‍ ആയി എന്നും നാം അഹങ്കരിക്കുമ്പോഴും, വൃദ്ധസദനം കൂടി വരുന്നതില്‍ നാം ലജ്ജിച്ചു താഴ്ത്തേണ്ടിയിരിക്കുന്നു .
ReplyDeleteദീർഘ നിശ്വാസങ്ങളാൽ ഉരുവായ
ReplyDeleteമരവിച്ച കാറ്റിന്റെ , മരണ മന്ദത !
അറിവിൻറെ പിന്നാലെ ഓടുന്ന ലോകത്തിനു
ReplyDeleteതിരിച്ചറിവ് കിട്ടാത്തതിന്റെ ഫലം ....
നന്നായി എഴുതി ആശംസകൾ .
എല്ലാം നേടി കൊടുത്തിട്ടും ജീവിത സായാഹ്നത്തില്‍ തനിചാകുന്ന ജീവിതങ്ങള്‍ നല്ല വരികള്‍ ഷലീര്‍
ReplyDeleteഇപ്പോഴും തനിചാടോ നമ്മൾ - നല്ല കവിത ശലീർ
ReplyDeleteപതിരായി പോയവൻ ...ശാലീ നിന്റെ ഒരു വാക്കുകള്‍ക്കും എത്ര അർഥവ്യാപ്തിയാണ്
ReplyDeleteഓരോ വരികളും അർത്ഥ സമ്പുഷ്ടം. മനസ്സില്‍ തട്ടുന്നു.. അഭിനന്ദനങ്ങൾ..
ReplyDeleteഇന്നൊരു വാര്‍ത്തയുണ്ട്. എട്ടുമക്കളുള്ള അമ്മയെ പത്തുലക്ഷം വാങ്ങി ഇളയമകന് ലേലത്തില്‍ പിടിച്ചെന്ന്. അതും കൂടിച്ചെര്‍ത്തു വായിച്ചു. വളരെ നന്നായി ഷലീര്‍.
ReplyDeleteശലീര്‍, കുറെ നാളായി ഇവിടെ വന്നിട്ടും , മറ്റു ബ്ലോഗുകളില്‍ പോയിട്ടും.
ReplyDeleteവൃദ്ധ സദനമാണോ ഭ്രാന്താലയ മാണോ ഉദ്ദേശിച്ചതു എന്ന് മനസ്സിലായില്ല. അവസാന നാളുകളിലെ ഒറ്റപ്പെടലാണെന്നു തിരിച്ചഞ്ഞു. അതില്‍ വേദനിക്കുന്നു.
ശലീര്ന്റെ വാക്കുകള്‍ പതിവുപോലെ മൂര്‍ച്ചയേറിയവ തന്നെ.
ആശംസകള്‍
മനസ്സില്‍ തറച്ചു കയറുന്ന വരികള്‍ !നല്ല കവിതയ്ക്ക് അഭിനന്ദനങ്ങള്‍ !
ReplyDeleteഉള്ളില്‍ത്തട്ടുന്ന വരികള്‍.......
ReplyDeleteആശംസകള്‍