കവിതയുടെ അപ്പന്
കവിതയുടെ അപ്പനാണ് കവി
ആറ്റുനോറ്റ് കരളിലേന്തി
ആശയോടെ പെറ്റിട്ട മോഹ വിത്തിനെ
കണ്ടവനു വിറ്റിട്ട്
കിട്ടിയ കാശിനു പട്ടണം നിരങ്ങി
പട്ടിണി മാറ്റിയ കശ്മലന് !
കറുത്ത കരളു കണക്കറ്റു പിന്നെയും
തുടിച്ചപ്പോള്‍ കൂവര തീരത്ത്
തനിച്ചിരുന്ന് പുത്തന്‍ മുത്തിന്റെ
ചിപ്പി ചികയാന്‍ വാക്കിന്റെ
ആഴിയിലെക്കിറങ്ങിപ്പോയ മുക്കുവന് !
അടുക്കി വെച്ച അക്ഷരങ്ങളില്‍
ഒതുക്കിയൊരുക്കിയ വരിയിടുക്കുകളില്
അലകളടങ്ങാത്ത ആത്മാവിനെ ഒളിപ്പിച്ച്
അതിശയം വിതക്കുന്ന ജാലികന്‍ !
കവിയുടെ കുരലാണ് കവിത
ചങ്കു തിങ്ങി വെന്തു നുരഞ്ഞ മൌനം
വിങ്ങിയുണര്ന്നു തിളച്ചു തുളുമ്പിയപ്പോള്‍
വാക്കുകളായി വറ്റിയുണങ്ങി
കടലാസു പൊള്ളിച്ച ഉറച്ച ശബ്ദം !
കണ്ടിടം നിരങ്ങിയിട്ടും
കണ്ടവന്റെ കൂടെ നടന്നിട്ടും
അപ്പനേക്കാള്‍ വളര്‍ന്നിട്ടും
അവളെയിന്നും നാടറിയുന്നത്,
അരവയറു നിറക്കാന്‍
ഇന്നലെ പെറ്റ തങ്കക്കുടത്തിനും
വില പേശിയിറങ്ങിയ
ഊരു തെണ്ടിയായ അപ്പന്റെ
പേരിലായത് അതു കൊണ്ടാണ്..!!
------------------------Shaleer Ali------------------------

കവിതയുടെ അപ്പനാം കവി അയ്യപ്പനെ ഓർക്കാം..
ReplyDeleteകവി അയ്യപ്പന്റെ മരണത്തിന്റെയത്രയും ചർച്ച ചെയ്യപ്പെട്ട (ഫേയ്സ് ബുക്കിലെങ്കിലും) മറ്റൊരു സാഹിത്യകാരന്റെ മരണം ഈയടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. അതിന്റെ പേരിൽ പല ദുഖാർത്തികളായ ആരാധകരും നാലുവരി കവിതയെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്, പുറത്താണെങ്കിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഫേയ്സ് ബുക്കിലെ പല കവിതകളും എന്റെ കണ്ണിൽ പെട്ടിട്ടുണ്ട്, അവയിൽ വച്ചേറ്റവും മൂർച്ചയേറിയ വളരേയധികം അർത്ഥവത്തായ വരികൾ ഉപയോഗിച്ചെഴുതിയ കവിതയാണിതെന്ന് നിസ്സംശയം എനിക്ക് പറയാൻ കഴിയും.
ReplyDeleteആശംസകൾ.
മനൂ, നല്ല ആസ്വാദനം...
Delete'കിട്ടിയ കാശിന് പട്ടണം നിരങ്ങി
ReplyDeleteപട്ടിണി മാറ്റിയ കശ്മലൻ'
എന്താ രസം ഈ വരികൾക്ക്.!
ഹെന്റമ്മോ നമിച്ചു മോനേ...
ReplyDeleteഷലീര്‍, നന്നായി.. ആശംസകള്‍
ReplyDeleteകവിയുടെ കുരലാണ് കവിത..
ReplyDeleteമികച്ച രചന.. ഏതെങ്കിലും ഒരു കവിയെ മാത്രം ഉദ്ദേശിക്കുന്ന വരികളായി എനിക്കിത് വായിക്കാന്‍ കഴിയുന്നില്ല.. ഇത് എല്ലാ കവികള്‍ക്കും , ഒരുപക്ഷെ എല്ലാ കലാകാരന്മാര്ക്കും ബാധകമായ വരികളാണ്. ആശംസകള്‍
ReplyDeleteയോജിക്കുന്നു
Deleteഇഷ്ടായി ശലീര്ക്ക :)
ReplyDeleteകവിയുടെ ആത്മാവാണ് കവിത...
ReplyDeleteനല്ല കവിക്കെന്റെ വന്ദനം....
കവ്യപ്പന്
ReplyDeleteഅലകളടങ്ങാത്ത ആത്മാവിനെ
ReplyDeleteഅതിശയം വിതയ്ക്കുന്ന ജാലികൻ ....
തള്ളിയലയ്ക്കുന്ന വികാര ,വിചാര
വിസ്ഫോടനങ്ങളുടെ പ്രക്ഷുബ്ധ
സമുദ്രത്തിലെ ഏകാകിയായ നാവികൻ നീ
നിന്നെ മോഹിപ്പിക്കുന്ന കടലോ ഈ അക്ഷരങ്ങളും ...
ഇതിൽ കൂടുതൽ എന്താ പറയുക ,കവിതകൾ ഇനിയും പോരട്ടെ ,ആശംസകൾ
ReplyDeleteമഹാ കവി പിന്നെയും പാടുന്നു
പുതിയ അധരങ്ങളിലൂടെ ..... ഭാവുകങ്ങൾ .
കവിതയുടേയും, കവികളുടേയും വഴികൾ എത്ര വിചിത്രം !!!
ReplyDelete"കവിയുടെ കുരലാണ് കവിത..."
ReplyDeleteതുടരുക ഈ പ്രയാണം. ആശംസകള്‍
എന്താ രസം.......... :)
ReplyDeleteകവിയുടെ കൂരലാണ് കവിത :-
ReplyDeleteസൈബര്‍ ഇടങ്ങളിലെ യുവ കവികളിൽ ഏറ്റവും ശ്രദ്ധേയൻ , അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടെണ്ട കവി ശലീർ തന്നെ
നിസാരന്റെ അഭിപ്രായം തന്നെ എനിക്കും.
ReplyDeleteഅസൂയയും ഒരു നല്ല ഗുണമെന്നു തോന്നിക്കുന്ന ചിലയപൂര്വ്വ നിമിഷങ്ങൾ.. ദേ, അവയിലൊന്ന്.!
ReplyDeleteഞാനിത് പലയാവര്‍ത്തി വായിച്ചു, ഇനിയുമിനിയും വായിക്കും, വായിച്ചു കൊണ്ടേയിരിക്കും.!
ഞാനും ഒന്ന് അസൂയപ്പെടട്ടെ .
ReplyDeleteകുറെ കാലമായി ഞാൻ അന്വേഷിച്ചു നടന്നൊരു കാര്യത്തിന് ഇന്നൊരു ഉത്തരം കിട്ടി . അതും നല്ല മൂർച്ചയുള്ള ഉത്തരം . ഇക്കഴിഞ്ഞ ഒക്ടോബർ 21 നു, അതായത് അയ്യപ്പേട്ടൻ മരിച്ചിട്ട് രണ്ടു വർഷമാകുന്ന ആ ദിവസത്തിൽ ഞാൻ എന്റെ ബ്ലോഗിൽ അദ്ദേഹത്തെ പരാമർശിച്ചു കൊണ്ടെഴുതിയ ചില വാക്കുകൾ ഇങ്ങിനെയായിരുന്നു .
ReplyDelete"ജീവിതത്തിലെ നാടകീയതകളെ വെല്ലു വിളിച്ച ഒരു സാധാരണ മനുഷ്യന്, ഒളി മറകള്‍ ഇല്ലാതെ ജീവിക്കാന്‍ ഇഷ്ട്ടപ്പെട്ട ഒരു പച്ചയായ മനുഷ്യന്., അങ്ങിനെ പലതുമായിരുന്നു അയ്യപ്പേട്ടന് .
അദ്ദേഹത്തിന്റെ ചിന്തകളും കവിതകളും നമ്മുടെ ജീവിതത്തിലെ പല ചോദ്യങ്ങളുടെയും ഉത്തരമായിരുന്നോ ? അറിയില്ല. ആ ചിന്ത തുടങ്ങുന്നിടത്ത് മറ്റൊരു ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.
അയ്യപ്പേട്ടന് ആരായിരുന്നു ? "
ഇപ്പോൾ അതിനുത്തരം കിട്ടി . അയ്യപ്പേട്ടൻ നമ്മൾ അറിയാത്ത കേൾക്കാത്ത ചിന്തിക്കാത്ത കവിതയുടെ അപ്പനായിരുന്നു .
ഹാ സന്തോഷമായി, ഇതല്ലാതെ എനിക്കൊന്നും പറയാനില്ല, കാരണം കൂടുതൽ പറയാൻ അവകാശമില്ലെന്ന് സ്വയം തോന്നാറുള്ള ചുരുക്കം വായനകളിൽ ഒന്നായി ഈ കവിത.
ReplyDeleteനല്ലൊരു രചന
ReplyDeleteഅയ്യപ്പൻ അർഹിച്ചത് നല്കാൻ നമുക്കായോ എന്ന് നാം ഇപ്പോഴും പരിശോധിക്കണം
ആശംസകൾ
ഉന്മാദത്തിന്റെ ഈ യാത്ര ഞാന്‍
ReplyDeleteസ്വയം തിരഞ്ഞെടുത്തതല്ല.
കാലം എനിക്ക്
സമ്മാനിച്ച അഭയമാണത്.
എന്റെ മറവിയില്ലായ്മക്ക്
ഔഷധിയാണീ ഉന്മാദം
ഓരോ കണ്ണുകളിലും
ഇരയുടെ വിലാപങ്ങളും
വേട്ടക്കാരന്റെ ആക്രോശങ്ങളും
ഞാന്‍ വായിച്ചെടുക്കുന്നു.
എ അയ്യപ്പന്
നമിച്ചു മോനെ ....
നല്ല വരികൾ ,
ഈ കവിതക്കും.പിന്നെ അയ്യപ്പനും ഒരു ചിയെര്സ് :)
മികച്ച വരികളാല്‍ വിരിയിച്ച അര്‍ത്ഥവത്തായ കവിത എന്ന് മാത്രം പറയട്ടെ ;;;
ReplyDeleteഉടലുനീറി ഒലിച്ച വിയര്‍പ്പില്‍ അക്ഷരങ്ങള്‍ ഞാത്തിയിട്ട കവി
ReplyDeleteശലീര്‍ അതിമനോഹരമായ കവിത
ആശംസകള്‍
കവിയെ അറിയുന്നു
ReplyDeleteഅമ്പ് ഏതു നിമിഷവും
ReplyDeleteമുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി.
അവസാന കവിത, കീശയിൽ നിന്നും കണ്ടത്....................
ചെറുപ്പത്തിലേ അമ്മയും അഛനും മരിച്ച അയ്യപ്പൻ തീർത്തും കവിതപോലുള്ള ജീവിതം നയിച്ചു, മലയാള കവിതയിൽ ഒരു തെരുവിന്റെ ഇടം കണ്ടെത്തി കവിതയിൽ മണ്ണ് പുരട്ടി പരുക്കൻ ചലനം കൊണ്ട് പുതു കവിതയുടെ പെരുവഴികളിൽ ഉറക്കെ ചൊല്ലി ഗ്രീഷമത്തെ പാടിയ മഹാനായ കവി , ജീവിച്ചിരുന്നപ്പോൾ കൊട്ടും ചെരുപ്പും ഇട്ടവർ വളരെ പുച്ചത്തോടെ കണ്ട ഈ കവി ഇന്നിന്റെ ഓർമകളിൽ കരിയിലും ചെളിയിലും മഴകൊണ്ടാലും ചീഞ്ഞ് നാറാത്ത വരികൾക്ക് ഉടമ..........
ഷലീർ നീ തകർത്തൂ മഛു
ആശംസകൾ
കാപട്യത്തിന്റെ ലോകത്ത് കപട സധാചാരത്തിന്റെ കള്ള കണ്ണുകളെ പേന തുമ്പകൊണ്ട് കുത്തിപൊട്ടിച്ച അയ്യപ്പനുള്ള ഈ ഓര്മ ശില്പം നന്നായി ആശംസകള്‍ ശലീര്‍
ReplyDeleteഊരിന്റെയും പേരിന്റെയും പോരിമയിൽ
ReplyDeleteതനിമ കലയാത്തോനയ്യപ്പ ൻ
ചൂരുള്ള കവിത തൻ ചോദനയുള്ളോ ൻ ശലീർ
ഇവരൊത്താൽ 'ആനന്ദലബ്ധി ' ക്കിനി എന്ത് വേണം ???
കുറിച്ചിട്ടയ്യപ്പന് കുറിയ്ക്കുകൊള്ളും
ReplyDeleteവരികുത്തികുറിപ്പുകളായ്
പച്ചമലയാളത്തിനാറടി
മണ്ണിന് ജന്മികളാടും ജീവിത-
ദര്‍ശന ദര്‍പ്പണമായ് !ഒറ്റയാന്
വളരെ കൃത്യമായ നിരീക്ഷണം.....
ReplyDeleteഅഭിനന്ദനങ്ങള്‍
ആശംസകള്‍
ReplyDeleteവരികളുടെ ശക്തിയാണ് ഷലീര്‍ കവിതകളുടെ മുന്‍പേ എത്തുന്നത്.
ReplyDeleteകവിതെയെക്കാൾ മനോഹരം നിന്റെ അക്ഷരങ്ങൽ അക്ഷരപ്രണാമം അസൂയ തോന്നുന്നെടാ നിന്റെ വരികൾ കണ്ടിട്ട്
ReplyDeleteകവിയെ ഓർത്തു പോവുന്നു...നന്ദി!!
ReplyDelete