Ind disable

Sunday, March 17, 2013

മകളേ മാപ്പ് ..

മകളേ മാപ്പ്..

ടുക്കത്തെ നിശ്വാസവും
തൊണ്ടക്കുഴിയിലൊടുങ്ങവേ
തുറിച്ചു ചാടിയ നിന്റെ വലിയ കണ്ണുകളിലെ
വരണ്ടു ചുവന്ന ഒരു നോട്ടം വേണ്ടി വന്നു
ഞാന്‍ നിന്റെ അച്ഛനായിരുന്നെന്ന
ആദ്യത്തെ തിരിച്ചറിവുണ്ടാവാന്‍..

ഇന്ദ്രിയങ്ങളില്‍ ഇരുട്ട് മൂടിയ
രതിമൂര്‍ച്ചയില്‍ എന്റെ കൈകള്‍
വരിഞ്ഞു മുറുക്കിയത്
ഇന്നലെ വരെ താലോലിച്ച
പളുങ്കു മേനിയെയായിരുന്നുവെന്നറിയാന്‍
ചുടു ചോര ചാലിട്ട
പിഞ്ചധരങ്ങള്‍ക്കിടയില്‍
പിറക്കാതൊടുങ്ങിയ
അച്ചായെന്ന ഒരു വിളി വേണ്ടി വന്നു..

മകളെ മാപ്പ്..
അതുവരെയും എന്റെ മസ്തിഷ്ക്കത്തില്‍
വരിഞ്ഞു കുരുക്കിട്ട ലഹരിയുടെ
ചങ്ങലക്കിലുക്കം മാത്രമായിരുന്നു..

നിന്നില്‍ നിന്ന് പറിച്ചെടുത്ത
പരാജയത്തെ
ഛേദിച്ചു കളഞ്ഞിടത്ത് 
ലഹരി കത്തുന്ന കറുത്ത രക്തം
നിലക്കാതെ കുത്തിയൊലിച്ചിട്ടും
എന്റെ ജീവറ്റു പോകുന്നത്
നിന്റെ ചെറു നഖങ്ങളമര്‍ന്നു നീറുന്ന
നേര്‍ത്ത പോറലുകളിലൂടെയാണ്‌
ആമുറിവുകള്‍ക്കെന്റെ
ആത്മാവിനോളം ആഴമുണ്ട്..

ഇനിയും വയ്യെന്റെ മകളേ
നീ തന്നെയെന്നെ കൊണ്ടു പോകൂ
ഇനി നീ തന്നെയെന്റെ വിധി പറയൂ
ഇല്ലെങ്കിലിവിടെയിവരെന്നില്‍
ചിത്ത വിഭ്രാന്തിയെന്നൊരു
വെറും മുദ്ര ചാര്‍ത്തി വെറുതെ വിടും.

മകളെ.. നിന്റെ കാല്‍ക്കല്‍
വെച്ചു വണങ്ങുന്ന
അച്ഛന്റെ മാപ്പ് പത്രമാകട്ടെ 
ഉന്മാദം കത്തിപ്പടര്‍ന്ന സിരകളെ
വറ്റിച്ച് ഇറ്റു വീഴുന്ന
അവസാന തുള്ളി രക്തവും..!

-------------------Shaleer Ali--------------------

44 comments:

  1. wowwwwwwwwwwwwwwwww......................shalee excellent creation ................congrats ......

    ReplyDelete
  2. ആനുകാലികങ്ങളിൽ വരുന്നതിനേക്കാളും എത്രയോ മികച്ച കവിതകൾ ബ്ലോഗുകളിൽ വരുന്നുണ്ട് എന്നതിന് ഇതിലും വലിയ ഉദാഹരണം വേണോ....

    വാക്കുകളിൽ അഗ്നിജ്വാലകൾ.....
    ശക്തമായ കാവ്യബിംബങ്ങളാൽ സമൃദ്ധം....
    ഹതാശമായൊരു കാലത്തിന്റെ പ്രതിദ്ധ്വനികൾ.....

    ReplyDelete
  3. ഇല്ല ,,മാപ്പ് ഇല്ല .എന്ത് പ്രായശ്ചിത്തം ചെയ്താലും ...

    ReplyDelete
  4. ഇതോ നിന്റെ അഹങ്കാരം, ഈ ഗാന്ധാരം.!

    ReplyDelete
  5. :( മാപ്പിനവര്‍ അര്‍ഹരോ?

    ReplyDelete
  6. മൃഗം തന്റെ സഹമൃഗങ്ങളെ കാമത്തിന്ന് വേണ്ടി കൊല്ലാറില്ല, അവ ജീവിക്കാൻ വേണ്ടിയുള്ള സമരത്തിനായി മാത്രമേ ആക്രമിക്കാറൊള്ളൂ,
    പക്ഷെ നാം!!!
    നമ്മുടെ വിവേകം വിനയാകുമ്പോൾ

    നല്ല വരികൾ
    സമരം,സഹനം
    ആശംസകൾ

    ReplyDelete
  7. ലഹരി മാത്രമാണോ കുറ്റക്കാരൻ?... സിരകളിലെ അവസാന തുള്ളി ദുശിച്ച രക്തവും വാർന്നു തീരും വരേയെങ്കിലും അവർ ജീവിച്ചിരിക്കാനുള്ള സാവകാശം ദൈവം നൽകട്ടെ.

    ReplyDelete
  8. മാപ്പോ....?? ഒരിക്കലും ഇല്ലാ....
    നല്ല കവിത... പക്ഷെ അച്ഛന് മാപ്പില്ല...

    ReplyDelete
  9. തറച്ച് കയറുന്ന്‍ വാക്കുകള്‍ ....അഭിനന്ദനം....

    ReplyDelete
  10. ഇതിനു എന്ത് പറയും?? പ്രദീപ്‌ മാഷ്‌ പറഞ്ഞതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല..

    മനോഹരം സുഹൃത്തേ, ആശംസകള്

    ReplyDelete
  11. മകളെന്നോര്ക്കാൻ പിഞ്ചധരങ്ങളിൽ പിറക്കാതൊടുങ്ങിയ നിലവിളി ..ഭീകരം....!!
    ഹോ അറിയില്ല എന്ത് പറയണമെന്ന്...!!!

    വാക്കുകളിലൊതുക്കാവതല്ല ശലീർ നിങ്ങളുടെ ശൈലി കഴിവ് !!!

    ReplyDelete
  12. തൂലികക്ക് പടവാളിന്റെ മൂര്‍ച്ച
    വാക്കുകള്‍ സമകാലിക യഥാര്ത്യങ്ങള്‍ക്ക് നേരെ വാളോങ്ങുന്നു
    അഭിനന്ദനം കവീ

    ReplyDelete
  13. മൂർച്ചയുള്ള വാക്കുകൾ.. അഭിനന്ദിക്കാതെ വയ്യ...

    ReplyDelete
  14. തൂലിക പടവാള്‍ ആകട്ടെ ..........
    മൃഗ തൃഷ്ണ കള്‍ക്ക് മാപ്പില്ല .............
    അതി ഗംഭീരം ശലീര്‍ ......

    ReplyDelete
  15. പ്രദീപ്‌ മാഷ്‌ പറഞ്ഞതാണ് ശരി ..
    ഷലീ..വീണ്ടും വിസ്മയപ്പെടുത്തി ..
    അക്ഷരങ്ങളെ കൊണ്ടുള്ള നിന്റെ പോരാട്ട വീഥിയിൽ എന്നും കൂടെ ഉണ്ട് ...

    ReplyDelete
  16. നല്ല കവിത.
    പക്ഷെ ഇതിലെ 'അച്ഛ'ന്(അച്ഛന്‍ എന്ന പദം ഉപയോഗിക്കാന്‍ അല്പം വിഷമം ഉണ്ടെങ്കിലും) മാപ്പ് കൊടുക്കാന്‍ പറ്റില്ല.

    അഭിനന്ദനങ്ങള്‍ :)
    ശുഭാശംസകള്‍:): ::)

    ReplyDelete
  17. ഷലീർ, നിന്റെ ഈ കവിതയിലെ വാക്കുകളിനുള്ള അളക്കാനും
    അതിനെ പറ്റി അഭിപ്രായം പറയാനും എനിക്ക് കഴിയില്ല.
    കാരണം അതിനു തക്ക മൂർച്ച ഞാനുപയോഗിക്കുന്ന വാക്കുകൾക്കില്ല.
    പ്രദീപ് മാഷിന്റെ കമന്റിന് അകമ്പടിയായി സിയാഫിക്കയുടെ ആ ഒറ്റവരി കമന്റ്
    കൂടിയായപ്പോൾ, അതിൽ കൂടുതലൊന്നും എനിക്ക് പറയാൻ കഴിയാതാവുന്നു.
    ആശംസകൾ.

    ReplyDelete
    Replies
    1. വാക്കുകളിനുള്ള മൂർച്ച അളക്കാനും എന്ന് വായിക്കുക.

      Delete
  18. ഈ ബ്ലോഗിന്റെ പേരിനെ അര്‍ത്ഥവത്താക്കുന്നതാണ് ഷലീറിന്റെ ഓരോ രചനയും.
    സമാന ആശയം ഉള്‍ക്കൊള്ളുന്ന അനേകം സൃഷ്ടികള്‍ കഥയായും, ലേഖനമായും കവിതയായും വിവിധ ബ്ലോഗുകളില്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. അതിനെയൊക്കെ നിഷ്പ്രഭമാക്കുന്ന വാക്കുകളുടെ തീജ്വാലയാണ് ഈ കനല്‍ക്കൂട്ടില്‍ നിന്നും ഉയരുന്നത്.

    ReplyDelete
  19. വളരെ മനോഹരമായി പാഞ്ഞിരിക്കുന്നു
    വളരെ മനോഹരമായി പാഞ്ഞിരിക്കുന്നു
    അഭിനന്ദനങ്ങൾ

    ReplyDelete
  20. കനൽ പോലെ പൊള്ളുന്ന വരികൾ ക

    ReplyDelete
  21. ശളീ ഈ വരികള്‍ക്ക് കമന്റിടാന്‍ അര്‍ഹനല്ല ഞാന്‍.. . ആദ്യം വായിച്ചപ്പോള്‍ എന്തെഴുതണം എന്ന് ചിന്തിച്ചു ഒരു പാട് പ്രാവശ്യം വായിച്ചിട്ടും കമന്റിടാന്‍ ആവുന്നില്ല തറക്കുന്ന വാക്കുകള്‍ ഇന്നിന്റെ അവസ്ഥകല്‍ക്കെതിരെ മനസ്സിലെ കനലുകളെ വീണ്ടും വീണ്ടും ജ്വളിപ്പിക്കുന്നു നിന്റെ വരികള്‍










    ReplyDelete
  22. ലഹരി എന്നത് ഉപരിപ്ലവമായൊരു "ന്യായം" മാത്രം ആ "അച്ഛന്‌".

    സാമൂഹികമായ കാരണം തിരഞ്ഞ് ചെല്ലുമ്പോള്‍ അല്‍പ്പംകൂടി ആഴത്തിലേയ്ക്കിറങ്ങേണ്ടിവരും.

    മാപ്പ് എന്ന വാക്ക് പോലും മറക്കപ്പെടട്ടെ അത്തരം "അച്ഛന്‍"മാരുടെ കാര്യത്തില്‍.

    കവിത തീത്തൈലം പോലെ പൊള്ളിക്കുന്നതായി.

    ReplyDelete
  23. എങ്ങിനെ ഈ വരികള്‍ വായിച്ചവസാനിപ്പിക്കും.. കനലെരിയുന്നു, കണ്ണിലും കരളിലും.

    ReplyDelete
  24. ലഹരിയെ കുറ്റം പറയരുത് . ലഹരി മനുഷ്യന്‍റെ വഴികാട്ടിയാണ് !!!!!

    ReplyDelete
  25. നിന്റെ കവിതയോടുള്ള , നിന്റെ വാക്ക് ചാരുതിയോടുള്ള എന്റെ അസൂയ ഞാൻ മറച്ചുവെക്കുന്നില്ല.
    രാകി മിനുക്കിയ വാക്കുകൾ , ചോര തുളുമ്പുന്ന വരികൾ

    ReplyDelete
  26. ലഹരി ഉള്ളിലുണ്ടായിരുന്നെന്ന കാരണത്താല്‍ പ്രതിക്ക് ശിക്ഷയില്‍ ഇളവു നല്‍കുന്ന നമ്മുടെ നിയമ വ്യവസ്ഥയില്‍.... കാമ ഭ്രാന്തും ചിത്ത രോഗമായി കാണുന്ന നമ്മുടെ വ്യവസ്ഥിതിയുടെ നിസ്സഹായതയില്‍... ഇര എന്നും ഇര തന്നെ... വേട്ടക്കാരന്‍ മാത്രം മാറുന്നു ... :(

    ഒത്തിരി സന്തോഷം പ്രിയ സ്നേഹിതരെ......... ഈ വലിയ വാക്കുകളിലെ പ്രോത്സാഹനത്തിനു അകം നിറഞ്ഞ നന്ദി ....!

    ReplyDelete
  27. മാപ്പി അർഹിക്കാത്തവർക്ക് മാപ്പ് കൊടുക്കുന്നതാണ് നമ്മുടെ സമൂഹം ചെയ്യുന്ന ദ്രോഹം ... ഓരോ മാപ്പിലും നൂഴ്ന്നു കയറി കുറ്റവാളികൾ പെരുകുന്നു . ജ്വലിക്കുന്ന വാക്കുകൾ ശലീർ

    ReplyDelete
  28. വല്ലാത്തൊരു കവിത ..

    എന്ത് ഏറ്റു പറഞ്ഞാലും ഒരിക്കലും മാപ്പര്‍ഹിക്കാത്ത കൃത്യം.

    കവിത വല്ലാതെ ഉലച്ചു കളഞ്ഞു.

    ReplyDelete
  29. ഹൊ.വല്ലാത്ത ഒരു കവിത .കരളു കീറിയിടുന്നപോലെ...

    ReplyDelete
  30. ഷലീര്‍ ..ശക്തമായ വിഷയം

    ReplyDelete
  31. പൊള്ളിക്കുന്ന കൂര്‍ത്ത വരികള്‍ തുളഞ്ഞു കയറുന്നവ.
    പള്ളിക്കരയില്‍ പറഞ്ഞതാണ് കാര്യം.
    പ്രദീപ്‌ മാഷ്‌ പറഞ്ഞത് എനിക്കും തോന്നി ഷലീര്‍
    വളരെ വളരെ ശക്തമായ വരികള്‍ കൂടുതല്‍ ഇഷ്ടായി.

    ReplyDelete
  32. മാപ്പ് നല്‍കില്ല എന്ന് ഓരോ വായനക്കാരനും പറയുന്നിടത്ത് തന്നെയാണ് ഈ കവിതയുടെ പ്രസക്തി.. മാപ്പര്‍ഹിക്കുന്നില്ല എന്ന് വരികളിലൂടെ സംവേദനം ചെയ്യാന്‍ ഷലീറിനു കഴിഞ്ഞു. മികച്ച കവിത

    ReplyDelete
  33. കനല്‍ തന്നെ

    ReplyDelete
  34. ഷലീറിന്റെ കവിത വെറുതെ ഒന്ന് വായിച്ച് നോക്കിയതാ.. വിഷയം ആവർത്തനമാണെങ്കിലും വരികളിലെ തീക്ഷ്ണത അപാരം.... ആദ്യവരികൾ തികച്ചും മനോഹരം....

    ReplyDelete
  35. ഹോ.. വല്ലാത്ത കവിത...
    ഈ അച്ഛന് മാപ്പില്ല.
    കരള്‍ വിങ്ങുന്ന കവിത തന്നെ...!!!
    ഇനി, ഒന്നും.. പറയാനില്ല..
    മനസ്സ്.. ശൂന്യം.. :(

    ReplyDelete
  36. lines like a shooted bullet, all d BST bhai

    ReplyDelete
  37. ആത്മാവില്‍ തീപടര്‍ത്തുന്ന വരികള്‍
    ഒരായിരം കാവ്യാശംസകള്‍

    ReplyDelete
  38. വായനക്കാരന്‍റെ മനസ്സിലും ഒരു കനല്‍ക്കൂടെരിയുന്നു....

    ReplyDelete
  39. Edvard Munch നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ നിര്‍മ്മിച്ച 'The Scream' എന്ന വര്‍ണ്ണചിത്രം കണ്ണില്‍ പെട്ടപ്പോഴാണ്‌ ഷലീര്‍ അലിയുടെ 'അല്‍പ്പായുസ്സില്‍' നിന്നും 'മകളേ മാപ്പി'ലേക്ക്‌ ഞാന്‍ ചാടിയെത്തിയതും കവിത വായിച്ചതും. 1893 ല്‍ സുഹൃത്തുക്കളുമായി നടക്കാനിറങ്ങിയ ചിത്രകാരന്ന്‌ അവിചാരിതമായി പ്രകൃതിയില്‍ നിന്നും ഭയാനകമായൊരു നിലവിളി കേട്ട പ്രതീതി ഉണ്ടായപ്പോഴാണത്രേ വിശ്വവിഖ്യാതമായ ഈ ചിത്രം ജന്മം കൊള്ളാനിട വന്നത്‌. Edvard Munchന്റെ പുരാതനമായ ആ അമൂര്‍ത്ത ചിത്ര രൂപകല്‍പ്പന (abstract image), നിഷ്ക്കരുണം അനുവാചകന്റെ കാതിലേക്കെറിയപ്പെട്ട, പ്രകൃതിയുടെ വിറപൂണ്ട അതേ നിലവിളി, ഇവിടെ ഷലീറിന്റെ തൂലിക പെറ്റു വീഴ്ത്തിയ ഈ കവിതയിലും കേട്ടു!
    ഇങ്ങിനെ വേണം ഒരസ്സല്‍ കവിത പിറക്കേണ്ടത്‌..!
    പലപ്പോഴും വായിക്കാന്‍ ഇടയായ ഷലീറിന്റെ കാവ്യഭാഷയെക്കുറിച്ച്‌ കൂടുതല്‍ ഇവിടെ എഴുതേണ്ടതില്ലെന്നാണ്‌ എന്റെ പക്ഷം!
    എന്നിരുന്നാലും, പ്രമേയത്തിലേക്ക്‌ ഒരെത്തിനോട്ടമെങ്കിലും നടത്താതെ വയ്യ എന്നു എന്റെ എളിയ (ത്യാജ്യഗ്രാഹ്യ?)വിവേചനബുദ്ധി ശഠിച്ചുനിന്നു. അപ്പോഴാണ്‌ ഞാന്‍ മറ്റു വായനക്കാരില്‍ നിന്നും ഏതോ കാരണവശാല്‍ ഒറ്റപ്പെട്ടു പോകുന്നു എന്ന്‌ എനിക്കുതന്നെ തോന്നാന്‍ ഇടവന്നത്‌.

    ഏതു സമുദായത്തിനും- പശ്ചാത്യര്‍ക്കുപോലും- അസഹനീയമായ ഒരു ദുഷ്കര്‍മ്മമത്രെ ബലാല്‍സംഗം. അത്‌ സ്വന്തം പുത്രിയോടാകുമ്പോള്‍ പിതാവിനോടുള്ള അവജ്ഞതയ്ക്ക്‌ തീക്ഷ്ണത ഏറുന്നു. മുകളില്‍ കുറിക്കപ്പെട്ട എല്ലാ കുറിപ്പുകളും വായിച്ചപ്പോള്‍ എല്ലാര്‍ക്കുമുണ്ടായ ധാര്‍മ്മികരോഷം കണ്‍മുമ്പില്‍ കാണാന്‍ എളുതായി.

    A perverted person suffering from a typical psychotic condition called paraphilia often experiences an intense sexual arousal to atypical individuals. Here in this theme the predator is found to have indulged in a contemptive act of incest by turning on to his own daughter (biological?) . The root causes for the development of his perverted condition may be enigmatically far-reaching. By the same token, it's bizarre and hard to comprehend to have found him suddenly remorseful too! Nevertheless, one has to probe deep into the transgressor's past marital life (ദാമ്പത്യ ജീവിതം) to uncover the true colour of this unsavoury episode.
    Whatever may be the case, our bleeding heart wholeheartedly go for the heart-rending plight of the innocent victim!

    ReplyDelete